വധ ഭീഷണി... മുഖ്യമന്ത്രി മമതാ ബാനര്‍ജിയോട് സഹായം അഭ്യര്‍ത്ഥിച്ച് ഹസിന്‍ ജഹാന്‍!!

  • Written By: Desk
Subscribe to Oneindia Malayalam

മാര്‍ച്ച് ഏഴ് മുതലാണ് ഹസിന്‍ ജഹാനും മുഹമ്മദ് ഷമിയും വാര്‍ത്തകളില്‍ ഇടംപിടിക്കാന്‍ തുടങ്ങിയത്. ഭര്‍ത്താവ് ഷെമി തന്നെ പീഡിപ്പിക്കുകയാണെന്നും ഷെമിക്ക് പല സ്ത്രീകളുമായും അവിഹിത ബന്ധമുണ്ടെന്നുമുള്ള ആരോപണങ്ങളായിരുന്നു ഭാര്യ ഹസിന്‍ ജഹാന്‍ ഉന്നയിച്ചത്. ആരോപണങ്ങളുടെ എണ്ണം ദിനം പ്രതിയെന്നോണം കൂടാനും തുടങ്ങി.

ഒടുവില്‍ ഷമിയുടെ കരിയറിനെ തന്നെ നശിപ്പിക്കാന്‍ പാകത്തില്‍ ഷമി മാച്ച് ഫിക്സിങ്ങ് നടത്തിയെന്ന് വരെ ഹസിന്‍ ആരോപിച്ചു. ആരോപണങ്ങള്‍ കുഴഞ്ഞ് മറഞ്ഞപ്പോള്‍ ഇരുവരും തമ്മിലുള്ളത് സാമ്പത്തിക പ്രശ്നമാണെന്നും വാര്‍ത്തകള്‍ വന്നു. ഇതിനിടയില്‍ പ്രതികരണം ആരായാന്‍ എത്തിയ മാധ്യമങ്ങളേയും ഹസിന്‍ പറപ്പിച്ചു. ഒടുവില്‍ ഇപ്പോള്‍ തനിക്ക് വധ ഭീഷണി ഉണ്ടെന്ന് ചൂണ്ടിക്കാട്ടി പശ്ചിമബംഗാള്‍ മുഖ്യന്ത്രി മമത ബാനര്‍ജിയോട് സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് ഹസിന്‍.

വധഭീഷണിയുണ്ട്..

വധഭീഷണിയുണ്ട്..

തനിക്ക് സോഷ്യല്‍ മീഡിയയിലീടെ വധഭീഷണി ഉണ്ടെന്നും സുരക്ഷ വേണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ഷമിയുടെ ഭാര്യ ഹസിന്‍. ബംഗ്ഷാല്‍ കോര്‍ട്ടില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ജഹാന്‍ ഇക്കാര്യം പറഞ്ഞത്. പണവും പ്രശസ്തിയും ആള്‍ബലവുമുള്ള ഒരു ക്രിക്കറ്റര്‍ക്കെതിരെ ഒരു സാധാരണ സ്ത്രീ നടത്തുന്ന പോരാട്ടമാണ്. ആരും തനിക്ക് ഒപ്പമില്ല. വിഷയത്തില്‍ ഇടപെട്ട് തന്നെ സഹായിക്കാന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി തയ്യാറാകണമെന്നും അവര്‍ പറഞ്ഞു. ഇരുവരും തമ്മില്‍ സാമ്പത്തിക പ്രശ്നമാണെന്ന് വാര്‍ത്ത വന്നപ്പോള്‍ പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോട് ഹസിന്‍ കഴിഞ്ഞ ദിവസം തട്ടിക്കയറിയിരുന്നു. അതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ സഹായം അഭ്യര്‍ത്ഥിച്ച് ഹസിന്‍ രംഗത്തെത്തിയത്.

സമവായത്തിന് ഇനി ഒരുക്കമല്ല

സമവായത്തിന് ഇനി ഒരുക്കമല്ല

ഇനി പ്രശ്നങ്ങള്‍ പറഞ്ഞ് പരിഹരിക്കാന്‍ താന്‍ ഒരുക്കമല്ലെന്നും ഹസിന്‍ വ്യക്തമാക്കി. ഇപ്പോള്‍ താന്‍ തോറ്റുകൊടുത്താല്‍ അത് സ്ത്രീ സമൂഹത്തോട് തന്നെ ഞാന്‍ ചെയ്യുന്ന അപരാധമായിപ്പോകും, ഞാന്‍ എന്തിന് പ്രശ്നം പരിഹാരത്തിന് തയ്യാറാവണം. തന്‍റേത് ആരോപണങ്ങള്‍ മാത്രമാണെന്നാണ് പലരും പറയുന്നത്. എന്നാല്‍ തന്നെ അത് ബാധിക്കില്ല. കാരണം ഷമിക്കെതിരെ വ്യക്തമായ തെളിവുകള്‍ തന്‍റെ കൈയ്യിലുണ്ട്. ഹസിന്‍ പറഞ്ഞു. ഇപ്പോഴും തനിക്ക് നേരെ ഷമി വധഭീഷണി മുഴക്കുന്നുണ്ട്. അതുകൊണ്ട് തനിക്ക് പോലീസ് സംരക്ഷണം ആവശ്യമാണ് ഹസിന്‍ പറഞ്ഞു.

നാണമില്ലേയെന്ന്

നാണമില്ലേയെന്ന്

ഷമി തന്നെ ഇന്ന് ഫോണ്‍ വിളിച്ചിരുന്നു. പരസ്യമായി ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കാന്‍ നാണമില്ലേയെന്നായിരുന്നു തന്നോട് ചോദിച്ചത്. തന്‍റേയും മകളുടേയും ജീവനില്‍ കൊതി ഉണ്ടെങ്കില്‍ ഉന്നയിച്ച ആരോപണങ്ങള്‍ എല്ലാം പിന്‍വലിക്കണമെന്നും ഷമി പറഞ്ഞെന്ന് ജഹാന്‍ പറഞ്ഞു. അതേസമയം മാധ്യമങ്ങളോട് മോശമായി പെരുമാറിയതിലും ജഹാന്‍ ക്ഷമ ചോദിച്ചു. ദയവ് ചെയ്ത് തന്നെ വെറുതേ വിടണം. ഷമിക്കെതിരെ തിരിഞ്ഞതോടെ മാധ്യമങ്ങള്‍ എല്ലാം തനിക്ക് പിന്നാലെയാണ്. താന്‍ ഈ പോരാട്ടത്തില്‍ തനിച്ചാണ്. ഒരു കുഞ്ഞു മകളും തനിക്കൊപ്പം ഉണ്ട്. ദയവ് ചെയ്ത് മാധ്യമങ്ങള്‍ ഞങ്ങളെ രണ്ടുപേരേയും സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കണമെന്നും ഹസിന്‍ മാധ്യമങ്ങളോട് ആവശ്യപ്പെട്ടു.

പോലീസ് കേസ്

പോലീസ് കേസ്

ഷമിക്ക് നിരവധി സ്ത്രീകളുമായി അവിഹിത ബന്ധമുണ്ടെന്നും പാകിസ്താന്‍കാരിയായ യുവതിയില്‍ നിന്നും പണം വാങ്ങി ഒത്തുകളിച്ചുവെന്നുമായിരുന്നു ഹസിന്‍ ജഹാന്‍ ആരോപിച്ചിരുന്നത്. സെക്‌സ് റാക്കറ്റുമായി ഷമിക്ക് ബന്ധമുണ്ടെന്നും ഷമിക്ക് സ്ത്രീകളെ എത്തിച്ച് കൊടുക്കുന്ന ആളുകളുടെ പേരും ഹസിന്‍ വെളിപ്പെടുത്തുകയുണ്ടായി. തന്നെ സഹോദരന്‍റെ മുറിയിലേക്ക് നിര്‍ബന്ധിച്ച് പറഞ്ഞയച്ച് വാതിലടച്ചുവെന്നും നിലവിളിച്ചത് കൊണ്ട് മാത്രമാണ് താന്‍ രക്ഷപ്പെട്ടതെന്നും ഹസിന്‍ വെളിപ്പെടുത്തിയിരുന്നു. കൊല്‍ക്കത്തയില്‍ വാര്‍ത്താ സമ്മേളനും നടത്തി മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഷമിയുടെ ഫോണ്‍ റെക്കോര്‍ഡും ഹസിന്‍ ജഹാന്‍ പുറത്ത് വിട്ടിട്ടുണ്ട്. ഇതൊക്കെ ചൂണ്ടിക്കാട്ടി ഹസിന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ വിവാദങ്ങള്‍ കൊഴുത്തതോടെ ബിസിസിഐയും വിഷയത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇതോടെ താരത്തിന്‍റെ കരിയറും പരുങ്ങലില്‍ ആയിട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Indian pacer Mohammed Shami's wife Hasin Jahan on Tuesday sought "help" of West Bengal Chief Minister Mamata Banerjee in her pitched battle against her husband.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്