കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെട്രോ സ്റ്റേഷനിൽ സ്ത്രീകളെ കടന്നുപിടിക്കുന്ന വീഡിയോ! ചോദ്യം ചെയ്തത് 5000 പേരെ! ഒടുവിൽ പ്രതി പിടിയിൽ

തിങ്കളാഴ്ച വൈകീട്ടാണ് അഖിലേഷ് കുമാർ വനിതാ മാദ്ധ്യമപ്രവർത്തകയെയും മറ്റൊരു യുവതിയെയും ഐടിഒ മെട്രോ സ്റ്റേഷനിൽ വെച്ച് കടന്നുപിടിച്ചത്.

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ഡല്‍ഹി മെട്രോയില്‍ യുവതിയെ കടന്നുപിടിച്ചയാള്‍ അറസ്റ്റില്‍ | Oneindia Malayalam

ദില്ലി: വനിതാ മാദ്ധ്യമപ്രവർത്തകയെയും മറ്റൊരു യുവതിയെയും പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ദില്ലി ഐടിഒ മെട്രോ സ്റ്റേഷനു സമീപത്തെ ചേരിനിവാസിയായ അഖിലേഷ് കുമാറിനെയാണ് കഴിഞ്ഞദിവസം ദില്ലി പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകീട്ടാണ് അഖിലേഷ് കുമാർ വനിതാ മാദ്ധ്യമപ്രവർത്തകയെയും മറ്റൊരു യുവതിയെയും ഐടിഒ മെട്രോ സ്റ്റേഷനിൽ വെച്ച് കടന്നുപിടിച്ചത്.

'കടക്ക് പുറത്തി'നു ശേഷം ഇരട്ടച്ചങ്കന്റെ പുതിയ പ്രയോഗം 'മാറി നിൽക്ക്'! മാധ്യമപ്രവർത്തകരോട് ആക്രോശം...'കടക്ക് പുറത്തി'നു ശേഷം ഇരട്ടച്ചങ്കന്റെ പുതിയ പ്രയോഗം 'മാറി നിൽക്ക്'! മാധ്യമപ്രവർത്തകരോട് ആക്രോശം...

ഊഷ്മളിനെ വേദനിപ്പിച്ചത് കെഎംസിടിയിലെ ഫേസ്ബുക്ക് പേജ്? മരിക്കുന്നതിന് മുൻപ് ഫോണിൽ സംസാരിച്ചത് ആരോട്?ഊഷ്മളിനെ വേദനിപ്പിച്ചത് കെഎംസിടിയിലെ ഫേസ്ബുക്ക് പേജ്? മരിക്കുന്നതിന് മുൻപ് ഫോണിൽ സംസാരിച്ചത് ആരോട്?

മെട്രോ സ്റ്റേഷനിലെ ഗോവണി ഇറങ്ങിവരികയായിരുന്ന വനിതാ മാദ്ധ്യമപ്രവർത്തകയെ എതിരെ വരികയായിരുന്ന അഖിലേഷ് കുമാർ കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ആക്രമണത്തെ പ്രതിരോധിച്ച വനിതാ മാദ്ധ്യമപ്രവർത്തക അഖിലേഷ് കുമാറിനെ പിടികൂടാനായി പിന്തുടർന്നെങ്കിലും ഇയാൾ ഓടിരക്ഷപ്പെട്ടു. സംഭവത്തിൽ കേസെടുത്ത പോലീസ് 5000 പേരെ ചോദ്യം ചെയ്ത ശേഷമാണ് കഴിഞ്ഞദിവസം പ്രതിയെ പിടികൂടിയത്.

യുവതികളെ...

യുവതികളെ...

ദില്ലിയിലെ ഐടിഒ മെട്രോ സ്റ്റേഷനിൽ വെച്ചാണ് അഖിലേഷ് കുമാർ യുവതികളെ കടന്നുപിടിച്ചത്. സ്റ്റേഷനിലെ ഗോവണി ഇറങ്ങിവരുന്ന യുവതികൾക്ക് നേരെയായിരുന്നു ഇയാളുടെ അതിക്രമം. തന്നെ കടന്നുപിടിച്ച യുവാവിനെ വനിതാ മാദ്ധ്യമപ്രവർത്തക പിടികൂടാൻ ശ്രമിച്ചെങ്കിലും ഇയാൾ ഓടിരക്ഷപ്പെട്ടു. ഈ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

പരാതി...

പരാതി...

തിങ്കളാഴ്ച വൈകീട്ടാണ് ഐടിഒ മെട്രോ സ്റ്റേഷനിൽ യുവതികൾക്ക് നേരെ അതിക്രമമുണ്ടായത്. അഖിലേഷിനെ പിടികൂടാനുള്ള ശ്രമം പരാജയപ്പെട്ടതിന് പിന്നാലെ രണ്ടു യുവതികളും ദില്ലി പോലീസിൽ പരാതി നൽകി. യുവതികളുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ്,സംഭവവുമായി ബന്ധപ്പെട്ട് ചൊവ്വ, ബുധൻ ദിവസങ്ങളിലായി അയ്യായിരം പേരെയാണ് ചോദ്യം ചെയ്തത്.

അറസ്റ്റ്...

അറസ്റ്റ്...

രണ്ട് ദിവസത്തെ അന്വേഷണത്തിന് ശേഷം വ്യാഴാഴ്ചയാണ് അഖിലേഷ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത്. ദില്ലി ഐടിഒ മെട്രോ സ്റ്റേഷന് സമീപത്തെ ചേരിനിവാസിയായ അഖിലേഷിനെ, അദ്ദേഹത്തിന്റെ വസതിയിൽ നിന്നാണ് പിടികൂടിയത്.

സിഐഎസ്എഫ്...

സിഐഎസ്എഫ്...

ഇതിനിടെ മെട്രോ സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥനെതിരെയും ആക്ഷേപമുയർന്നിട്ടുണ്ട്. അതിക്രമത്തിന് ഇരയായ മാദ്ധ്യമപ്രവർത്തക കൺട്രോൾ റൂമിൽ പരാതി നൽകാനെത്തിയപ്പോൾ ഒരു മണിക്കൂറോളം വൈകിപ്പിച്ചെന്നാണ് ആരോപണം. കൺട്രോൾ റൂമിലെത്തിയ മാദ്ധ്യമപ്രവർത്തകയിൽ നിന്നും ഒരു മണിക്കൂർ കഴിഞ്ഞാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥർ പരാതി സ്വീകരിച്ചതെന്നും ആക്ഷേപമുണ്ട്.

English summary
molestation in delhi metro station; police arrested the accused.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X