Get Updates
Get notified of breaking news, exclusive insights, and must-see stories!

ദൈവത്തിന്റെ പേരില്‍ വോട്ട്....ജാതിയുടെ പേരിലും.... കര്‍ണാടകയില്‍ വോട്ടിന് പണം!! ദൈവനാമത്തില്‍ സത്യം!

കര്‍ണാടകയില്‍ വോട്ടിന് പണം നല്‍കി രാഷ്ട്രീയ പാര്‍ട്ടികള്‍

ബെംഗളൂരു: കര്‍ണാടകയില്‍ വോട്ടിംഗിന് അടുത്ത് വരവേ പ്രമുഖ പാര്‍ട്ടികളെല്ലാം പ്രചാരണം കരുത്തുറ്റതാക്കിയിരിക്കുകയാണ്. നിയമപരമായ പ്രചാരണങ്ങളേക്കാള്‍ നിയമവിരുദ്ധമായ പ്രചാരണങ്ങളാണ് സംസ്ഥാനത്ത് ഏറ്റവും അധികം നടക്കുന്നത്. വോട്ടിന് പണം നല്‍കുന്ന രീതി വലിയ തോതില്‍ സംസ്ഥാനത്ത് നടക്കുന്നുമുണ്ട. ഏറ്റവും വലിയ കാര്യമെന്തെന്നാല്‍ പ്രമുഖ കക്ഷികളായ ബിജെപിയും കോണ്‍ഗ്രസുമെല്ലാം ഈ വിദ്യ പയറ്റുന്നുണ്ടെന്നാണ്.

ജാതിയുടെയും മതത്തിന്റെ പേരില്‍ വോട്ട് വാങ്ങുന്ന പതിവിന് പുറമേ ദൈവത്തിന്റെ പേരില്‍ കൂടി വോട്ട്വാങ്ങുന്നു എന്നതാണ് പുതിയ കാര്യം. പണം വാങ്ങുകയാണെങ്കില്‍ തങ്ങള്‍ പറയുന്ന സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യാമെന്ന് ദൈവനാമത്തില്‍ സത്യം ചെയ്യണമെന്ന് സാരം. ഇതിലെന്ത്് കാര്യം എന്ന് അതിശയിക്കേണ്ട. ഇതൊക്കെ പാര്‍ട്ടികള്‍ അറിഞ്ഞ് കൊണ്ട് ചെയ്യുന്ന ഓരോ തട്ടിപ്പുകളാണ്.

വോട്ടിന് പണം

വോട്ടിന് പണം

വോട്ടെടുപ്പ് അടുത്തതോടെ വീടുകള്‍ തോറും കയറിയിറങ്ങി പാര്‍ട്ടികള്‍ പ്രചാരണം നടത്തുന്നുണ്ട്. ഇതിന് പുറമേ ഈ പാര്‍ട്ടികളിലെ പ്രത്യേക നേതാക്കള്‍ പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാനും ശ്രമിക്കുന്നുണ്ട്. ഇത് പ്രചാരണത്തിന് പുറമേ ചെയ്യുന്ന കാര്യമാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ണ് വെട്ടിക്കാന്‍ ഒരു പ്രത്യേക വ്യക്തി ഒരു ഏരിയ കേന്ദ്രീകരിച്ചാണ് വോട്ടിന് പണവുമായി ഇറങ്ങുക. കഴിഞ്ഞ ദിവസം ഒരു പ്രമുഖ പാര്‍ട്ടി അംഗം ബെംഗളൂരു വെസ്റ്റിലെ ചന്ദ്രയില്‍ ഇത്തരത്തില്‍ വോട്ടിന് പണവുമായി വന്നിരുന്നു. ഇതിനിടെ രസകരമായ പല കാര്യങ്ങള്‍ക്കും ഇവിടെ നടന്നു എന്നതാണ് വാസ്തവം.

ദൈവത്തിന്റെ പേരില്‍ സത്യം

ദൈവത്തിന്റെ പേരില്‍ സത്യം

ചന്ദ്രയില്‍ പാര്‍ട്ടികള്‍ പ്രതിനിധികള്‍ പണവുമായി വന്നിരുന്നുവെന്ന് ഇവിടെയുള്ളവര്‍ സമ്മതിക്കുന്നുണ്ട്. ഇടത്തരം കുടുംബങ്ങള്‍ക്കാണ് ഇയാള്‍ പണം വാഗദ്‌നം ചെയ്തത്. പണത്തിന് പുറമേ സ്വര്‍ണവും മറ്റ് വിലയേറിയ വസ്തുക്കളും ഇയാളുടെ കൈവശമുണ്ടായിരുന്നു. സ്വര്‍ണം കണ്ടതോടെ ഇയാള്‍ ചെന്ന ഒരു വീട്ടിലെ സ്ത്രീ കൈനീട്ടിയെങ്കിലും ഇയാള്‍ നല്‍കിയില്ല. തുടര്‍ന്ന് ഇയാള്‍ പറഞ്ഞത് കേട്ട് വീട്ടമ്മ അമ്പരന്ന് പോയി. ആഭരണങ്ങള്‍ നല്‍കാം. പക്ഷേ ഓം ശക്തി ദേവിയുടെ പേരില്‍ പറയുന്ന സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യുമെന്ന് സത്യം ചെയ്താല്‍ മാത്രമേ പണം നല്‍കൂവെന്നായിരുന്നു ഇയാള്‍ പറഞ്ഞത്. ഒടുവില്‍ ഇവര്‍ ആഭരണം വാങ്ങി സത്യവും ചെയ്യുകയായിരുന്നു.

മതപരമായ തന്ത്രം

മതപരമായ തന്ത്രം

വെറുതെ അങ്ങ് സത്യം ചെയ്താല്‍ പോരെ എന്ന് കരുതരുത്. ഇതിന് പിന്നില്‍ മതപരമായ തന്ത്രങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ താമസിക്കുന്നതിലധികവും ഹിന്ദുക്കളാണ്. ഇവര്‍ക്ക് ദൈവവിശ്വാസം വളരെ കൂടുതലാണ്. ദൈവത്തിന്റെ പേരില്‍ സത്യം ചെയ്താല്‍ എന്തുവന്നാലും ആ കാര്യം ചെയ്തിരിക്കണണം എന്നാണ് ചന്ദ്ര നിവാസികള്‍ കരുതുന്നത്. ഇത് പണം നല്‍കാന്‍ വന്നയാള്‍ നേരത്തെ തന്നെ മനസിലാക്കി വെച്ചിരുന്നു. ഇയാള്‍ കോളനിയിലെ മുഴുവന്‍ വീടുകളിലും ഇത്തരത്തില്‍ വോട്ടിനായി പണം നല്‍കുകയും ചെയ്തു. കോളനിവാസികള്‍ ഓം ശക്തി ദേവിയുടെ ഭക്തരാണ്. അതുകൊണ്ട് തങ്ങള്‍ ഉദേശിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് തന്നെ വോട്ടു ചെയ്യുമെന്ന് ഇയാള്‍ ഉറപ്പിക്കുകയായിരുന്നു.

ജാതി വോട്ടുകള്‍.....

ജാതി വോട്ടുകള്‍.....

ഓരോ ജാതിക്കും പ്രത്യേക ദൈവങ്ങളാണ് പാര്‍ട്ടികള്‍ ഉപയോഗിക്കുന്നത്. സിഗണ്ടൂര്‍ ചൗധേശ്വരി ദേവിയാണ് ശിവമോഗയിലെ സാഗറില്‍ ആരാധിക്കുന്നത്. ഇവിടെ ഇതുപയോഗിച്ചാണ് പാര്‍ട്ടികളുടെ തന്ത്രങ്ങള്‍. തുമകുരുവില്‍ ബിജെപി വോട്ടര്‍മാര്‍ക്ക് വെള്ളി കൊണ്ടുള്ള പെട്ടികളാണ് വാഗ്ദാനം ചെയ്തത്. ഓരോ ജാതിക്കും വ്യത്യസ്ത തന്ത്രങ്ങളാണെന്ന് പാര്‍ട്ടികള്‍ പറയുന്നു. ഇത് ഓരോ പ്രദേശത്തിന് പോലും മാറുന്നുണ്ട്. കുറുബ വിഭാഗത്തില്‍ നിന്നുള്ളവരെ ഹുലിജന്തി മലിംഗരായയുടെ പേരിലാണ് സത്യം ചെയ്യിക്കുന്നത്. കോണ്‍ഗ്രസിന്റെ ശക്തമായ വോട്ടുബാങ്കാണ് കുറുബ. ഇവരെ കൂടെ നിര്‍ത്താന്‍ ഇത്തരം മലിംഗരായര്‍ നിര്‍ണായകമാണെന്ന് കോണ്‍ഗ്രസ് പറയുന്നു.

കടുത്ത എതിര്‍പ്പ്

കടുത്ത എതിര്‍പ്പ്

പണം കൊണ്ട് വോട്ടു വാങ്ങുകയും ജാതി പറഞ്ഞ് തരം തിരിക്കുകയും ചെയ്യുന്ന ഇത്തരം നീക്കത്തിനെതിരെ കടുത്ത എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസമുള്ളവരാണ് ഇതിനെ എതിര്‍ക്കുന്നത്. ഇവരെ പണം നല്‍കി സ്വാധീനിക്കാനുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ ശ്രമം ഇതുവരെ ഫലം കണ്ടിട്ടില്ല. തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതിപ്പെടുമെന്നും ഇവര്‍ പറയുന്നു. അതേസമയം സാധാരണക്കാര്‍ ഇപ്പോഴും പണം വാങ്ങുന്നുണ്ടെന്നാണ് സാമൂഹ്യപ്രവര്‍ത്തകനായ ആര്‍ രവിക്ക് പറയാനുള്ളത്. ലിംഗായത്ത് വിഭാഗത്തില്‍ ബസവണ്ണയുടെ ഫോട്ടോ ഉപയോഗിച്ച് വോട്ട് നേടുന്നത് കടുത്ത രീതിയില്‍ വര്‍ധിച്ചിട്ടുണ്ട്. മുമ്പുള്ള തിരഞ്ഞെടുപ്പില്‍ ഈ രീതി ഫലം കണ്ടിട്ടുണ്ടെന്നാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ വിലയിരുത്തല്‍. ഒരു കുടുംബത്തിലെ നാല് അംഗങ്ങള്‍ക്ക് വോട്ടുണ്ടെങ്കില്‍ വോട്ടര്‍മാര്‍ നാലു പാര്‍ട്ടികളില്‍ നിന്ന് പണം വാങ്ങാറുണ്ടെന്നും സൂചനയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+