കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മങ്കിപോക്‌സ്: കര്‍ശന പരിശോധന, നിരീക്ഷണം; കേന്ദ്രത്തിന്റെ പുതിയ ജാഗ്രതാ നിര്‍ദേശം ഇങ്ങനെ..

Google Oneindia Malayalam News

ന്യൂദല്‍ഹി: കേരളത്തില്‍ ഒരാള്‍ക്ക് മങ്കിപോക്സ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ പുതിയ ജാഗ്രതാ നിര്‍ദേശം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തണം എന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം. ഇതുസംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു.

സംശയമുള്ള എല്ലാവരെയും പരിശോധനയ്ക്കും നിരീക്ഷണത്തിനും വിധേയമാക്കണമെന്ന് നിര്‍ദേശത്തിലുണ്ട്. പ്രത്യേകം ആശുപത്രി സൗകര്യം ഒരുക്കണമെന്നും കര്‍ശന പരിശോധന വേണമെന്നും കേന്ദ്രത്തിന്റെ നിര്‍ദേശമുണ്ട്. ആരോഗ്യ പ്രവര്‍ത്തകരിലും ഡോക്ടര്‍മാരിലും അവബോധം ഉറപ്പുവരുത്തണം.

monkeypox

എന്താണ് മങ്കിപോക്‌സ്, എന്തൊക്കെയാണ് ലക്ഷണങ്ങള്‍, മുന്‍കരുതലുകള്‍ എന്തൊക്കെ; വിശദമായറിയാംഎന്താണ് മങ്കിപോക്‌സ്, എന്തൊക്കെയാണ് ലക്ഷണങ്ങള്‍, മുന്‍കരുതലുകള്‍ എന്തൊക്കെ; വിശദമായറിയാം

വ്യാഴാഴ്ച്ച വൈകീട്ടാണ് സംസ്ഥാനത്ത് ഒരാള്‍ക്ക് മങ്കി പോക്‌സ് സ്ഥിരീകരിച്ചത്. യുഎഇയില്‍ നിന്ന് മൂന്ന് ദിവസം മുമ്പ് നാട്ടിലെത്തിയ ആള്‍ക്കാണ് മങ്കി പോക്‌സ് സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് രോഗിയുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി പുണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയക്കുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ടോടെ പരിശോധന ഫലം ലഭിച്ചു.

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്‌സ് അഥവാ വാനരവസൂരി. രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങള്‍ എന്നിവ വഴി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് മങ്കിപോക്സ് പകരാം. അണ്ണാന്‍, എലികള്‍, വിവിധ ഇനം കുരങ്ങുകള്‍ എന്നിവയുള്‍പ്പെടെ നിരവധി മൃഗങ്ങളില്‍ വാനര വസൂരി വൈറസ് കണ്ടെത്തിയിട്ടുണ്ട്. വനമേഖലയിലോ സമീപത്തോ താമസിക്കുന്ന ആളുകള്‍ക്ക് രോഗബാധിതരായ മൃഗങ്ങളുമായുള്ള സമ്പര്‍ക്കമുണ്ടായാല്‍ രോഗബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്.

English summary
Monkeypox : central Health Ministry Issues Fresh Advisory To States & UTs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X