കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കനത്ത മഴ തുടരുന്നു.. കോട്ടയം ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
Morning News Round Up | Oneindia Malayalam

മുംബൈ: കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ സംസ്ഥാനത്ത് വന്‍നാശനഷ്ടം. കനത്ത മഴയെ തുടര്‍ന്ന് കോട്ടയം ഇടുക്കി ജില്ലകളിലെ പ്രൊഫഷണല്‍ കോളേജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചു. മഴ തുടരുകയാണെങ്കിലും സംസ്ഥാനത്തെ മറ്റ് ജില്ലകളില്‍ ചൊവ്വാഴ്ച ഔദ്യോഗികമായി അവധി പ്രഖ്യാപിച്ചിട്ടില്ല. തീരദേശങ്ങളില്‍ ഉള്ളവര്‍ വരുംദിവസങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി. വിവിധ സംസ്ഥാനങ്ങളില്‍ വ്യാഴാഴ്ച വരെ മഴതുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. അതേസമയം വ്യാഴാഴ്ചയ്ക്ക് ശേഷം മഴയുടെ ശക്തി കുറയും.

rain12

വരും ദിവസങ്ങളില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ മറാത്തവാഡ, വിദര്‍ഭ, ചണ്ഡീഗഡ്, ബംഗാള്‍ ഉള്‍ക്കടല്‍, പശ്ചിമബംഗാളിന്‍റെ ചില ഭാഗങ്ങള്‍, ആസാം, മേഘാലയ, താനേ, അഹമ്മദ് നഗര്‍, ബുല്‍ദാന, പുരി, കൊല്‍ക്കത്ത എന്നിവടങ്ങളിലേക്ക് വ്യാപിക്കും.അടുത്ത 48 മണിക്കൂറിനുള്ളില്‍ പശ്ചിമബംഗാള്‍, സിക്കിം എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

mazha today

ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ്, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, കിഴക്കന്‍ രാജസ്ഥാന്‍ മദ്യപ്രദേശ്, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ ഒറ്റപ്പെട്ടസ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത ഉണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 60 കിമി വേഗതിയില്‍ കാറ്റ് വീശാന്‍ സാധ്യത ഉള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

mazha today
English summary
Monsoon update: South-west monsoon to pause for a week from Thursday, heavy rainfall in NE
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X