മോർബി പാലം അപകടം; തുരുമ്പിച്ച കേബിളുകൾ മാറ്റിയില്ല,അറ്റകുറ്റ പണിയിൽ ക്രമക്കേട്, എസ്ഐടി റിപ്പോർട്ട്
ലത്തിന്റെ അറ്റകുറ്റപ്പണിയുടെ കരാർ നൽകിയത് അജന്ത മാനുഫാക്ചറിങ് ലിമിറ്റഡിന് (ഒറീവ ഗ്രൂപ്പ്) ആയിരുന്നു.ക്ലോക്ക് നിർമാതാക്കളായ കമ്പനിക്ക് നിർമ്മാണ പ്രവർത്തന രംഗത്ത് വലിയ മുൻ പരിചയമില്ല.

ദില്ലി:മോർബി പാലം അപകടത്തിന് കാരണം തുരുമ്പ പിടിച്ച കേബിളുകൾ മാറ്റാതിരുന്നതാണെന്ന് എസ് എ ടി റിപ്പോർട്ട്. പാലം തകർന്ന് വീഴുന്നതിന് മുൻപ് തന്നെ പാലത്തിന്റെ 22 സുപ്രധാന കേബിൾ വയറുകൾ പൊട്ടി വീണിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷമായിരുന്നു മോർബി പാലം അപകടം നടന്നത്. അന്ന് പാലം തകർന്ന് 135 പേർ മരിച്ചിരുന്നു.
2022 ഡിസംബറിലായിരുന്നു അപകടത്തെ കുറിച്ച് പഠിക്കാൻ പ്രത്യക അന്വേഷണ സംഘത്തെ നിയമിച്ചത്.ഐഎഎസ് ഓഫീസർ രാജ്കുമാർ ബെനിവാൾ, ഐപിഎസ് ഓഫീസർ സുഭാഷ് ത്രിവേദി, സംസ്ഥാന റോഡ്‌സ് ആന്റ് ബിൽഡിംഗ് ഡിപ്പാർട്ട്‌മെന്റിലെ സെക്രട്ടറി, ചീഫ് എഞ്ചിനീയർ, സ്ട്രക്ചറൽ എഞ്ചിനീയറിംഗ് പ്രൊഫസർ എന്നിവരായിരുന്നു എസ്‌ഐടിയിൽ അംഗങ്ങളായിരുന്നു. സംഘം നടത്തിയ അന്വേഷണത്തിലാണ് അറ്റകുറ്റപണിയിൽ ക്രമക്കേടുകൾ കണ്ടെത്തിയത്.
1887ൽ മാച്ചു നദിക്കു കുറുകെ നിർമിച്ച പാലത്തിന്റെ 2 പ്രധാന കേബിളുകളുടെ ഉള്ളിലെ കമ്പികൾ തുരുമ്പെടുത്തിരുന്നു. അവ മാറ്റിയിരുന്നു. പാലത്തിന്റെ കേബിളിൽ 22 എണ്ണം അപകടത്തിന് മുൻപേ തുരുമ്പെടുത്തിരുന്നു. 27 വയറുകൾ അടുത്തിടെ നശിച്ചതായി കണ്ടെത്തിയിട്ടുണ്ട്, റിപ്പോർട്ടിൽ പറഞ്ഞു.
നവീകരണ പ്രവർത്തനത്തിനിടെ പഴയ സസ്പെൻഡറുകൾ (പ്ലാറ്റ്ഫോം ഡെക്കുമായി കേബിളിനെ ബന്ധിപ്പിക്കുന്ന സ്റ്റീൽ കമ്പികൾ) പുതിയ സസ്പെൻഡറുകൾ ഉപയോദിച്ചിരുന്നു. ഇതോടെ സസ്പെൻഡറുകളുടെ സ്വഭാവം മാറി.ഇത്തരത്തിലുള്ള പാലങ്ങളിൽ സിംഗിൾ സ്റ്റിക്ക് സസ്പെൻസറുകളാണ് ഉപയോഗിക്കേണ്ടതെന്നും റിപ്പോർട്ടിൽ പറയുന്നു. അപകട സമയത്ത് പാലത്തിൽ 300 ഓളം പേരുണ്ടായിരുന്നു. പാലത്തിൽ ഉൾക്കൊള്ളാൻ കഴിയുന്ന ആളുകളെക്കാൾ വളരെ അധികമാണ് ഇതെന്നും റിപ്പോർട്ടിൽ പറഞ്ഞു.
ബ്രിട്ടീഷുകാരുടെ കാലത്ത് 1877 ലാണ് മോർബി പാലം പണി കഴിപ്പിചത്. അറ്റകുറ്റപണികൾക്കായി ഏഴ് മാസത്തോളം അടച്ചിട്ട പാലം ഗുജറാത്ത് പുതുവത്സര ദിനം പ്രമാണിച്ച് ഒക്ടോബർ 26 ന് ആയിരുന്നു തുറന്ന് കൊടുത്തത്. തുടർന്നുള്ള ദിവസങ്ങളിൽ പാലത്തിലേക്ക് ആളുകളുടെ കുത്തൊഴുക്കായിരുന്നു. തുടർന്നാണ് അപകടം സംഭവിച്ചത്. പാലത്തിന്റെ അറ്റകുറ്റപ്പണിയുടെ കരാർ നൽകിയത് അജന്ത മാനുഫാക്ചറിങ് ലിമിറ്റഡിന് (ഒറീവ ഗ്രൂപ്പ്) ആയിരുന്നു.ക്ലോക്ക് നിർമാതാക്കളായ കമ്പനിക്ക് നിർമ്മാണ പ്രവർത്തന രംഗത്ത് വലിയ മുൻ പരിചയമില്ല.












Click it and Unblock the Notifications