കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വലത് കാലിന്റെ ലിഗമെന്റിന് പരിക്ക്, നെറ്റിയിലും മുറിവ്; പന്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

Google Oneindia Malayalam News

ദില്ലി: അപകടത്തില്‍പ്പെട്ട ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന്റെ പരിക്കുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബി സി സി ഐക്കാണ് ഇക്കാര്യം പുറത്തുവിട്ടത്. പന്തിന്റെ നെറ്റിയില്‍ രണ്ട് മുറിവുകളുണ്ടെന്ന് ബി സി സി ഐ അറിയിച്ചു. വലത് കാലിന്റെ ലിഗമെന്റിന് പരിക്കുണ്ട്. കൂടാതെ വലതു കൈത്തണ്ട, കണങ്കാല്‍, കാല്‍വിരല്‍ എന്നിവയ്ക്കും പരിക്കേറ്റിട്ടുണ്ടെന്ന് ബി സി സി ഐ അറിയിച്ചു.

താരം അപകടനില തരണം ചെയിതിട്ടുണ്ട്. എം ആര്‍ ഐ സ്‌കാനിന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുകയുള്ളവെന്നും ബി സി സി ഐ അറിയിച്ചു. ഇന്ന് രാവിലെ 5.30 ദില്ലി- ഡെറാഡൂള്‍ ദേശീയ പാതയിലാണ് അപകടമുണ്ടായത്. ഇപ്പോള്‍ ചികിത്സിക്കുന്ന ആശുപത്രിയിലെ ഡോക്ടര്‍മാരുമായി ബി സി സി ഐ നിരന്തരം ബന്ധപ്പെടുന്നുണ്ട്. അപകടത്തിന്റെ ആഘാതത്തില്‍ നിന്ന് താരത്തിന് പുറത്ത് വരാന്‍ താരത്തിന് സാധ്യമായ ഏറ്റവും മികച്ച വൈദ്യസഹായം ലഭിക്കുന്നുണ്ടെന്നും ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് ബിസിസിഐ അറിയിച്ചു.

india

ഡ്രൈവിംഗിനിടെ ഉറങ്ങിപ്പോയതാണ് അപകടത്തിന്റെ കാരണമെന്ന് പന്ത് പൊലീസിനോട് പറഞ്ഞിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായും കത്തി നശിച്ചിരുന്നു. കാറിന്റെ ചില്ല് തകര്‍ത്താണ് താരം പുറത്തേക്കിറങ്ങിയത്. പരിക്കേറ്റ സാഹചര്യത്തില്‍ ഒരു വര്‍ഷമെങ്കിലും താരത്തിന് പുറത്തിരിക്കേണ്ടി വരുമെന്ന റിപ്പോര്‍ട്ടം പുറത്തുവരുന്നുണ്ട്. ഇപ്പോള്‍ പന്തിന്റെ തിരിച്ചുവരവിനായി പ്രാര്‍ത്ഥിക്കുകയാണ് ക്രിക്കറ്റ് ലോകം.

വിവാഹം കഴിക്കാമെന്നേറ്റ കാമുകന്‍ വാക്ക് മാറി; വീടിന് മുന്നില്‍ സമരം ചെയ്ത് യുവതി, ഒടുവില്‍ സംഭവിച്ചത് ഇങ്ങനെവിവാഹം കഴിക്കാമെന്നേറ്റ കാമുകന്‍ വാക്ക് മാറി; വീടിന് മുന്നില്‍ സമരം ചെയ്ത് യുവതി, ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ

പന്തിന്റെ ചികിത്സയ്ക്ക് സാധ്യമായ എല്ലാ ക്രമീകരണങ്ങളും ഉറപ്പാക്കാനും ആവശ്യമെങ്കില്‍ എയര്‍ ആംബുലന്‍സ് നല്‍കാനും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അപകടത്തില്‍പ്പെടുന്ന സമയത്ത് പന്ത് കാറില്‍ ഒറ്റയ്ക്കായിരുന്നു. ശേഷം കാറിന്റെ ഗ്ലാസ് തല്ലിത്തകര്‍ത്താണ് പന്തിനെ പുറത്തേക്ക് എടുത്തത്. ഡല്‍ഹിയില്‍ നിന്ന് ജന്മനാടായ റൂര്‍ക്കിയിലേക്ക് മടങ്ങുന്നതിനിടെ പുലര്‍ച്ചെ 5.30ഓടെയായിരുന്നു അപകടം.

രക്ഷപ്പെടുത്തിയതിന് ശേഷം പന്തിനെ ആദ്യം ദില്ലി റോഡിലെ സക്ഷം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. എന്നാല്‍ താരത്തെ വിദഗ്ദ ചികിത്സയ്ക്കായി ഡെറാഡൂണിലെ മാക്സ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പന്തിന്റെ കാര്‍ എതിര്‍ ദിശയില്‍ നിന്ന് അതിവേഗത്തിലാണ് വന്നിരുന്നതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഇത് ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. അതേസമയം, അമ്മയ്ക്ക് സര്‍പ്രൈസ് നല്‍കാനാണ് കാറുമെടുത്ത് പന്ത് പുലര്‍ച്ച യാത്ര തിരിച്ചതെന്ന് ഡോക്ടര്‍ പറഞ്ഞു. യാത്രയ്ക്കിടെ പന്ത് മയങ്ങി പോയതാണ് അപകടത്തിന് വഴിവെച്ചത്. തുടര്‍ന്ന് വാഹനം ഡിവൈഡറില്‍ ഇടിഞ്ഞ് മറിയുകയായിരുന്നു.

English summary
More information regarding the injury of Indian cricketer Rishabh Pant is out
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X