Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃണമൂല്‍ വിട്ട 3 പേര്‍ തിരിച്ചുവരവിന്, തീര്‍ന്നില്ല, ബിജെപിക്ക് മമതയുടെ പണികള്‍ ഇങ്ങനെ

കൊല്‍ക്കത്ത: ബംഗാള്‍ പിടിക്കാന്‍ പോയി പരാജയപ്പെട്ട ബിജെപിക്ക് ഒന്നിന് പിറകെ ഒന്നായി പ്രതിസന്ധികള്‍. ബിജെപിയുടെ അടിവേര് തോണ്ടുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മമത. ബിജെപിയിലേക്ക് കൂടുമാറി പോയ പലരും ഇന്നവിടെ നിന്ന് വിട്ടുപോരാന്‍ ഒരുങ്ങുകയാണ്. അതുകൊണ്ട് നിര്‍ത്താന്‍ മമത തയ്യാറല്ല. മുന്‍നിര നേതാക്കളെയും വേണ്ടി വന്നാല്‍ ഗവര്‍ണറെയും തന്നെ പൂട്ടാനാണ് മമതയുടെ പ്ലാന്‍. നേതാക്കള്‍ക്കെതിരെ കേസ് വന്നിട്ടുണ്ട്. ഗവര്‍ണര്‍ക്കെതിരെ കടുത്തൊരു പരാമര്‍ശവും ഒരു നേതാവ് നടത്തി കഴിഞ്ഞു. ബംഗാളില്‍ അസ്തമനം ബിജെപിക്ക് വരാന്‍ പോകുന്നുവെന്ന സൂചനയാണോ ഇത്. കൂടുതല്‍ വിവരങ്ങളിലേക്ക്.

ബിജെപിയെ വേണ്ട

ബിജെപിയെ വേണ്ട

നിയമസഭാ തിരഞ്ഞെടുപ്പില്‍ തോറ്റതോടെ ബിജെപിയെ വേണ്ട എന്നാണ് നേതാക്കള്‍ പറയുന്നത്. ടിഎംസി വിട്ട് പോയ സൊനാലി ഗുഹ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. മമതയോട് ഇവര്‍ ക്ഷമ ചോദിച്ചു. മമതയെ അടുത്ത ദിവസം തന്നെ ഇവര്‍ സന്ദര്‍ശിക്കും. അതേസമയം സൊനാലി ബിജെപി ടിക്കറ്റില്‍ ഇത്തവണ മത്സരിച്ചില്ല. നാല് തവണ അവര്‍ എംഎല്‍എയായിട്ടുണ്ട്. മുന്‍ ഡെപ്യൂട്ടി സ്പീക്കറായിരുന്നു ഇവര്‍. മത്സരിക്കാന്‍ ടിക്കറ്റ് നിഷേധിച്ചത് കൊണ്ട് വൈകാരികമായിട്ടാണ് ടിഎംസി വിടേണ്ടി വന്നതെന്ന് സൊനാലി പറഞ്ഞു.

പുറത്തേക്ക് ഇനിയും.....

പുറത്തേക്ക് ഇനിയും.....

സൊനാലി മാത്രമല്ല ടിഎംസിയിലേക്ക് തിരിച്ചുപോകുന്നത്. സരള മുര്‍മു, അമല്‍ ആചാര്യ എന്നിവരും തിരിച്ചുവരാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. സരള മുര്‍മുവിന് ടിഎംസി ഹബീബ്പൂരില്‍ നിന്ന് മത്സരിക്കാന്‍ ടിക്കറ്റും നല്‍കിയതാണ്. എന്നാല്‍ സരള അത് നിഷേധിച്ചാണ് ബിജെപിയില്‍ ചേര്‍ന്നത്. ദേഷ്യത്തിലോ നിരാശയിലോ പാര്‍ട്ടി വിട്ടവര്‍ക്ക് തൃണമൂലിലേക്ക് തിരിച്ചുവരാമെന്ന് മമത അറിയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിന് രണ്ടാഴ്ച്ച മുമ്പാമ് അമല്‍ ആചര്യം പാര്‍ട്ടി വിട്ടത്.

ആറ് മാസത്തേക്ക് വേണ്ട

ആറ് മാസത്തേക്ക് വേണ്ട

ഇവരെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ ടിഎംസിയുടെ മറ്റ് നേതാക്കളും നിലപാടെടുത്തിട്ടുണ്ട്. ഇവരെ ആറ് മാസത്തേക്ക് പാര്‍ട്ടിയില്‍ എടുക്കരുതെന്നാണ് മുതിര്‍ന്ന എംപി സൗഗത റോയ് പറഞ്ഞിരിക്കുന്നത്. ഇത്തരം നേതാക്കളെ കൊണ്ട് ഒരുപാട് ബുദ്ധിമുട്ടുകള്‍ പ്രവര്‍ത്തകര്‍ക്ക് ഉണ്ടായെന്നും റോയ് പറഞ്ഞു. ഇവരെ തിരിച്ചുകൊണ്ടുവരുന്ന കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ടിഎംസി വക്താവ് കുനാല്‍ ഘോഷും വ്യക്തമാക്കി. ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ് ഇവര്‍ക്ക് മടങ്ങിപ്പോകാമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

തീരാതെ കലിപ്പ്

തീരാതെ കലിപ്പ്

മമതയ്‌ക്കെതിരെ ബിജെപി ചെയ്ത് കൂട്ടിയ കാര്യങ്ങള്‍ക്ക് കണക്ക് തീര്‍ക്കുകയാണ് തൃണമൂല്‍. ഇനിയും നേതാക്കള്‍ വരും. പത്തോളം നേതാക്കളാണ് ബിജെപിയില്‍ നിന്ന് തിരിച്ചുവരാന്‍ പോകുന്നത്. ഇക്കാര്യം തൃണമൂല്‍ സ്ഥിരീകരിച്ചു. മൂന്ന് എംഎല്‍എമാര്‍ക്കൊപ്പം ഒരു എംപിയും ഇക്കൂട്ടത്തിലുണ്ട്. തോറ്റ നേതാക്കള്‍ ബംഗാള്‍ രാഷ്ട്രീയത്തില്‍ ഒന്നുമല്ലാത്തതാണ് ഈ മാറ്റത്തിന് കാരണം. എംപിമാര്‍ അടക്കം മാറിയാല്‍ അതോടെ ലോക്‌സഭയിലെ അംഗബലവും ബിജെപിക്ക് കുറയും. മുന്നൂറില്‍ താഴെ സീറ്റിലേക്ക് എന്‍ഡിഎ വീഴുമോ എന്നതാണ് ഇനി അറിയാനുള്ളത്. 18 സീറ്റ് ബിജെപിക്ക് ബംഗാളില്‍ നിന്നുണ്ട്.

നിര്‍ത്താതെ പണി

നിര്‍ത്താതെ പണി

മമത ബിജെപിയെ അങ്ങനെ വിടാനുള്ള ഉദേശമില്ല. സിബിഐ നേതാക്കളെ അറസ്റ്റ് ചെയ്തതിന് അടുത്ത പണി കിട്ടിയിരിക്കുന്നത് ബിജെപി നേതാക്കള്‍ക്കാണ്. പ്രമുഖ എംപി അര്‍ജുന്‍ സിംഗിന് അനധികൃത സ്വത്തു സമ്പാദനത്തിന് കുരുക്കിട്ടിരിക്കുകയാണ് മമത. അര്‍ജുന്‍ സിംഗിനെ ബംഗാള്‍ സിഐഡി വിഭാഗം ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരിക്കുകയാണ്. എംപിയുടെ വീട്ടിലെത്തിയാണ് നോട്ടീസ് പതിപ്പിച്ചത്. അദ്ദേഹം അവിടെ ഇല്ലായിരുന്നു. മെയ് 25ന് മുമ്പ് ഹാജരാവാനാണ് നിര്‍ദേശം. നാലര കോടിയുടെ സ്വത്ത് സമ്പാദന കേസാണിത്. അര്‍ജുന്‍ സിംഗിനെ പൂട്ടാനുറച്ചാണ് മമത ഇറങ്ങിയിരിക്കുന്നത്.

അടുത്തത് ഗവര്‍ണര്‍ക്ക്

അടുത്തത് ഗവര്‍ണര്‍ക്ക്

ഗവര്‍ണര്‍ക്കെതിരെ കടുത്ത ആരോപണങ്ങളാണ് ടിഎംസി എംപി കല്യാണ്‍ ബാനര്‍ജി ഉന്നയിച്ചിരിക്കുന്നത്. മൂന്ന് നേതാക്കളെയും മുന്‍ മേയറെയും അറസ്റ്റ് ചെയ്തതിന് പിന്നില്‍ ഗവര്‍ണറുടെ ഗൂഢ തന്ത്രങ്ങലാണ് കല്യാണ്‍ ബാനര്‍ജി തുറന്നടിച്ചു. രാവിലെ മുതല്‍ വൈകീട്ട് വരെ തൃണമൂല്‍ നേതാക്കളെ വേട്ടയാടുകയാണ് ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍. ഗവര്‍ണര്‍ക്കെതിരെ പോലീസ് സ്‌റ്റേഷനുകളില്‍ പരാതി നല്‍കാന്‍ ജനങ്ങളോട് എംപി ആഹ്വാനം ചെയ്തു. എല്ലാ കുറ്റകൃത്യങ്ങളും ഗവര്‍ണറില്‍ നിന്നാണ് വരുന്നതെന്നും അദ്ദേഹം ആരോപിച്ചു.

മമതയ്ക്ക് പിഴയ്ക്കില്ല

മമതയ്ക്ക് പിഴയ്ക്കില്ല

ബിജെപിയില്‍ പ്രവര്‍ത്തകരേക്കാള്‍ കൂടുതല്‍ നേതാക്കളാണ് ഉണ്ടായിരുന്നത്. മമതയോട് തോല്‍ക്കാനുള്ള പ്രധാന കാരണം അതായിരുന്നു. പ്രവര്‍ത്തകര്‍ കൂടുതലായി തൃണമൂലിനൊപ്പമായിരുന്നു. നേതാക്കള്‍ അധികാരത്തിനായി വടംവലി നടത്തിയപ്പോള്‍ ബിജെപി വീണുപോവുകയായിരുന്നു. ഇനിയൊരു തിരിച്ചുവരവും അവര്‍ക്കുണ്ടാവില്ല. അതേസമയം മമതയ്ക്ക് കൃത്യമായി എന്തൊക്കെ ചെയ്യണമെന്ന് അറിയാം. തിരിച്ചുവരുന്ന നേതാക്കളെ ഉപയോഗിച്ച് ബിജെപിയുടെ അവസാനം കുറിക്കാനാവും മമതയുടെ ശ്രമം.

Recommended Video

cmsvideo
    വോട്ട് ചെയ്യാത്തവരോട് കൃഷ്ണ കുമാർ പറയുന്നു | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+