തോക്കിന്‍ മുനയില്‍ നിര്‍ത്തി വിവാഹം കഴിപ്പിച്ചത് 3405 യുവാക്കള...ഭീതി പടര്‍ത്തി 'പകടുവാ വിവാഹ്'

  • Posted By: Desk
Subscribe to Oneindia Malayalam

ബീഹാറില്‍ കഴിഞ്ഞ വര്‍ഷം തോക്കിന്‍ മുനയില്‍ നിര്‍ത്തി 34-5 യുവാക്കളെ നിര്‍ബന്ധിപ്പിച്ച് വിവാഹം കഴിപ്പിച്ചതായി കണക്കുകള്‍ പുറത്ത്. തട്ടിക്കൊണ്ടുപോയി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയാണ് ഇത്രയും യുവാക്കളെ കൊണ്ട് വിവാഹം കഴിപ്പിച്ചിരിക്കുന്നത്. 'പക്കടുവാ വിവാഹ്' എന്ന പേരിലറിയപ്പെടുന്ന ഇത്തരം വിവാഹങ്ങളുടെ കണക്കുകള്‍ ബീഹാര്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ് പുറത്തുവിട്ടത്. തോക്കിന്‍ മുനയില്‍ നിര്‍ത്തിയോ അല്ലേങ്കില്‍ വീട്ടുകാരെ അപായപ്പെടുത്തും എന്ന് ഭീഷണിപ്പെടുത്തിയോ ആണ് പലപ്പോഴും യുവാക്കളെ നിര്‍ബന്ധിച്ച് താലിക്കെട്ടിക്കാറുള്ളത്.

കണക്കുകള്‍ ഇങ്ങനെ

കണക്കുകള്‍ ഇങ്ങനെ

സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ 2016 ല്‍ ഇത്തരത്തില്‍ 3070 വിവാഹങ്ങളാണത്രേ നടന്നത്. 2015 ല്‍ 3000 വിവാഹങ്ങളും 2014 ല്‍ 2526 വിവാഹങ്ങളും നടന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പുറം ലോകം അറിഞ്ഞത്

പുറം ലോകം അറിഞ്ഞത്

കഴിഞ്ഞ മാസം യുവ എന്‍ജിനീയറെ തട്ടിക്കൊണ്ടുപോയി തോക്കിന്‍ മുനയില്‍ നിര്‍ത്തി വിവാഹം കഴിപ്പിച്ചത് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് പകടുവാ വിവാഹിനെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറം ലോകം അറിഞ്ഞത്. സുഹൃത്തുക്കളുടെ ക്ഷണം അനുസരിച്ച് പട്നയിലെത്തിയ ഇയാളെ രണ്ട് യുവാക്കള്‍ തോക്ക് ചൂണ്ടിക്കാണിച്ച് തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുകയായിരുന്നു.

പിന്നില്‍ പെണ്‍ വീട്ടുകാര്‍

പിന്നില്‍ പെണ്‍ വീട്ടുകാര്‍

യുവാക്കളെ തട്ടിക്കൊണ്ടുപോകുന്നതിന് പിന്നില്‍ പെണ്‍വീട്ടുകാരാണെന്നാണ് റിപ്പോര്‍ട്ട്. പലപ്പോഴും വിവാഹത്തിന് തയ്യാറാകാത്ത യുവാക്കളെ വന്‍ ഗുണ്ടാ സംഘങ്ങളുടെ സഹായത്തോടെ തട്ടികൊണ്ടുവരാറുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

കാരണം

കാരണം

വന്‍തുക സ്ത്രീധനം ആവശ്യപ്പെടുന്നത് പതിവായതോടെയാണ് ഇത്തരം വിവാഹങ്ങള്‍ ഏറിവരുന്നതെന്നാണ് ബീഹാറിലെ സാമൂഹ്യ പ്രവര്‍ത്തകര്‍ പറയുന്നത്. അതേസമയം ഇത്തരം വിവാഹങ്ങള്‍ ബീഹാറില്‍ പണ്ട് മുതലേ നടക്കാറുണ്ടെന്നും എന്നാല്‍ ഇത്തരം വിവാഹങ്ങളുടെ കണക്കുകള്‍ ഉയരുന്നതാണ് ആശങ്കപ്പെടുത്തുന്നതെന്നും അവര്‍ പറയുന്നു

ദിവസം ഒന്‍പത്

ദിവസം ഒന്‍പത്

ദിവസം ഒന്‍പത് വിവാഹങ്ങളെങ്കിലും ഇത്തരത്തില്‍ നടക്കാറുണ്ടെന്ന് സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു. വരും ദിവസങ്ങളില്‍ ഇത്തരം സംഭവങ്ങളെ കുറിച്ച് ജാഗരൂകരായിക്കണമെന്നും ജില്ലാ സൂപ്രണ്ടുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

18 വയസ്

18 വയസ്

18 വയസ്സായ യുവാക്കളെ തട്ടുക്കൊണ്ടുപോകുന്ന കേസുകളില്‍ ബീഹാറാണ് മുന്നിലെന്നാണ് ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 2015-ല്‍ തട്ടിക്കൊണ്ടുപോകപ്പെട്ട 18-30 വയസ്സിനിടയിലുള്ള യുവാക്കളുടെ എണ്ണം 1096 ആണെന്നും ഇത്തരത്തില്‍ തട്ടിക്കൊണ്ടുപോകപ്പെടുന്ന യുവാക്കളുടെ രാജ്യത്തെ ആകെ കണക്കിന്‍റെ 17 ശതമാനമാണിതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

English summary
A report from Bihar Police claims that more than 3,400 youths were kidnapped for forced marriage, locally known as "Pakadua Vivah" in Bihar in the year 2017.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്