കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഴിമതിക്കേസ്: തൃണമൂല്‍ കോണ്‍ഗ്രസിന്റെ കൂടുതല്‍ നേതാക്കള്‍ ഇഡിയുടെ നിരീക്ഷണ വലയത്തിൽ

Google Oneindia Malayalam News

ദില്ലി: പാര്‍ത്ഥ ചാറ്റര്‍ജിക്ക് ശേഷം തൃണമൂല്‍ കോണ്‍ഗ്രസിന്റെ കൂടുതല്‍ നേതാക്കള്‍ ഇഡിയുടെ നിരീക്ഷണ വലയത്തിലെന്ന് റിപ്പോര്‍ട്ട്. എസ് എസ് സി കുംഭകോണവുമായി ബന്ധപ്പെട്ട് മമത സര്‍ക്കാരിലെ മന്ത്രി ആയിരുന്ന പാര്‍ത്ഥ ചാറ്റര്‍ജിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഇഡി മറ്റുളളവര്‍ക്കായി വല വിരിച്ചിരിക്കുന്നത് എന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.

പിഡബ്ല്യൂഡി മന്ത്രി മോളോയ് ഘടക്, തൃണമൂല്‍ കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് അനുബ്രത മൊണ്ഡാല്‍, വിദ്യാഭ്യാസ വകുപ്പ് മന്ത്രി പരേഷ് അധികാരി, തൃണമൂല്‍ എംഎല്‍എ മാണിക് ഭട്ടാചാര്യ, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി മനീഷ് ജെയ്ന്‍ എന്നിവരാണ് ഇഡിയുടെ നിരീക്ഷണ വലയത്തിലുളളതെന്നാണ് സൂചന. അഴിമതിക്കേസുമായി ബന്ധപ്പെട്ട് പരേഷ് അധികാരി, മാണിക് ഭട്ടാചാര്യ എന്നിവരെ ഇതിനകം ഇഡി ചോദ്യം ചെയ്തു കഴിഞ്ഞു.

കുറച്ചുസമാധാനം തന്നൂടെ നിങ്ങള്‍ക്ക്; വിവാദങ്ങളോട് അര്‍പിതയുടെ അമ്മയുടെ പ്രതികരണം..കുറച്ചുസമാധാനം തന്നൂടെ നിങ്ങള്‍ക്ക്; വിവാദങ്ങളോട് അര്‍പിതയുടെ അമ്മയുടെ പ്രതികരണം..

tmc

പാര്‍ത്ഥ ചാറ്റര്‍ജിയേയും അടുത്ത സഹായിയായ അര്‍പിത മുഖര്‍ജിയേയും ജൂലൈ 23ന് ആണ് ഇഡി അറസ്റ്റ് ചെയ്തത്. കൊല്‍ക്കത്തയിലെ ടോളിഗുഞ്ചിലെ അര്‍പിതയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 21 കോടി രൂപ പിടിച്ചെടുത്തതിന് പിന്നാലെ ആയിരുന്നു അറസ്റ്റ്. ഇന്ന് ബേല്‍ഖരിയയിലുളള അര്‍പിതയുടെ രണ്ട് ഫ്‌ളാറ്റുകളില്‍ നടത്തിയ പരിശോധനയില്‍ 10 പെട്ടികള്‍ നിറയെ പണമാണ് ഇഡി കണ്ടെത്തിയത്. 18 മണിക്കൂര്‍ നീണ്ടതായിരുന്നു റെയ്ഡ്. 5 കിലോഗ്രാം സ്വര്‍ണവും 20 കോടിയുമാണ് റെയ്ഡില്‍ കണ്ടെത്തിയത്. മൂന്ന് നോട്ടെണ്ണല്‍ യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് ഇഡി പണം എണ്ണിത്തീര്‍ത്തത്.

50 കോടി, ആറ് കിലോ സ്വര്‍ണം, അപാര്‍ട്‌മെന്റുകളിലെ റെയ്ഡിൽ ഇഡി കണ്ടെത്തിയത്...50 കോടി, ആറ് കിലോ സ്വര്‍ണം, അപാര്‍ട്‌മെന്റുകളിലെ റെയ്ഡിൽ ഇഡി കണ്ടെത്തിയത്...

പണം ബിസിനസ്സില്‍ നിന്നുളളതാണ് എന്നാണ് അര്‍പിത മുഖര്‍ജി ആദ്യം ഇഡിയോട് പറഞ്ഞത്. എന്നാല്‍ പിന്നീട് ഇവര്‍ പണം പാര്‍ത്ഥ മുഖര്‍ജിയുടേതാണ് എന്ന് ഇഡിക്ക് മൊഴി നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ത്ഥ മുഖര്‍ജിയെ മമത സര്‍ക്കാരില്‍ നിന്നും ഇതിനകം പുറത്താക്കിയിട്ടുണ്ട്. മാത്രമല്ല പാര്‍ട്ടിയുടെ എല്ലാ പദവികളില്‍ നിന്നും ഇയാളെ നീക്കം ചെയ്തു. അന്വേഷണം കഴിയുന്നത് വരെ പാര്‍ത്ഥ മുഖര്‍ജിയെ എല്ലാ പദവികളില്‍ നിന്നും മാറ്റി നിര്‍ത്തുകയാണ് എന്നും അന്വേഷണത്തിന് ഒടുവില്‍ നിരപരാധിയാണ് എന്ന് തെളിഞ്ഞാല്‍ തിരിച്ച് വരാമെന്നും തൃണമൂല്‍ ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി വ്യക്തമാക്കി.

ഉഫ്...ഒന്നും പറയാനില്ല, ഇത് ഒരു ഒന്നൊന്നര ലുക്ക്; ദീപ്തിയുടെ വൈറല്‍ ചിത്രങ്ങള്‍

English summary
More TMC Ministers and bureaucrats are under ED scanner over SSC scam in West Bengal, Reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X