20 ദിവസം കൊണ്ട് ബിജെപി മടുത്തു: പാർട്ടിവിട്ട നേതാവ് തിരികെ കോണ്‍ഗ്രസിലേക്ക് മടങ്ങി
പനാജി: കോണ്‍ഗ്രസ് വിട്ട് ബി ജെ പിയിലേക്ക് പോയ നേതാവ് ഒരു മാസം തികയുന്നതിന് മുമ്പ് പാർട്ടിയിലേക്ക് മടങ്ങിയെത്തി. ഡിസംബർ 10 ന് കോൺഗ്രസ് വിട്ട് ബി ജെ പിയിൽ ചേർന്ന മൊറേനോ റെബെല്ലോ ആണ് 20 ദിവസത്തിന് ശേഷം ബി ജെ പി വിട്ട് വീണ്ടും മാതൃപാർട്ടിയിലേക്ക് മടങ്ങിയത്. കർട്ടോറിമിൽ നിന്നുള്ള മുൻ ജില്ലാ പഞ്ചായത്ത് അംഗവും മുതിർന്ന നേതാവുമാണ് മൊറേന. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കർട്ടോറിമിൽ അദ്ദേഹത്തിന്റെ നിലപാട് കൂടുതല്‍ നിർണ്ണായകമായിരിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിനെ ഈ കൂടുവിട്ട് കൂടുമാറ്റം.
മൊറേന പാർട്ടി വിട്ട് ബി ജെ പിയിലേക്ക് പോയത് കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായിട്ടായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍ ദിവസങ്ങള്‍ക്ക് പിന്നാലെ അദ്ദേഹത്തെ തിരിച്ച് എത്തിക്കാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിസലാണ് കോണ്‍ഗ്രസ് നേതാക്കള്‍.
സീറ്റ് നിലയില്‍ മൂന്നാമതായ കോണ്‍ഗ്രസ് വോട്ട് വിഹിതത്തില്‍ ഒന്നാമന്: ഇനി പ്രതീക്ഷ ദില്ലിയില്‍

പാർട്ടിയുടെ കർട്ടോറിം ബ്ലോക്ക് പ്രസിഡന്റ് മിലാഗ്രസ് ഫെർണാണ്ടസിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച റിബെല്ലോയെ കോൺഗ്രസിലേക്ക് തിരികെ സ്വാഗതം ചെയ്തു. 'എനിക്ക് കോൺഗ്രസിന്റെ കരങ്ങൾ ശക്തിപ്പെടുത്തണം. ഞാൻ ബി ജെ പിയിൽ ചേർന്നത് ഒരു തെറ്റാണ്. ബി ജെ പിയിൽ 20 ദിവസമായി, അത് എന്താണെന്ന് ഞാൻ കണ്ടു, ഇപ്പോൾ ഞാൻ അതിൽ നിന്ന് പുറത്തുകടന്നു, "കോൺഗ്രസിന്റെ സൗത്ത് ഗോവ ജില്ലാ ഓഫീസിൽ സംഘടിപ്പിച്ച സ്വീകരണ ചടങ്ങിനിടെ മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് മറേനോ റെബെല്ലോ പറഞ്ഞു.

കോൺഗ്രസ് കർട്ടോറിമിൽ നിന്ന് ടിക്കറ്റ് വാഗ്ദാനം ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിന് റെബെല്ലോ പറഞ്ഞു, "ഒരു കരാറും ഉണ്ടായിട്ടില്ല, എനിക്ക് പ്രതീക്ഷകളൊന്നുമില്ല. ടിക്കറ്റ് കിട്ടിയാൽ ഞാൻ അത് സ്വീകരിക്കും. മത്സരിച്ചാല്‍ തെരഞ്ഞെടുപ്പിൽ വിജയിച്ച് കോൺഗ്രസിന് ഒരു സീറ്റ് നൽകാന്‍ കഴിയുമെന്ന ആത്മവിശ്വാസം എനിക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പാർട്ടി വിടാൻ കുടുംബത്തിൽ നിന്നും അനുയായികളിൽ നിന്നും വളരെയധികം സമ്മർദ്ദം ചെലുത്തത്തപ്പെട്ടതായി വ്യാഴാഴ്ച ബി ജെ പി വിട്ട ശേഷം റെബെല്ലോ പറഞ്ഞിരുന്നു. "ഞാൻ ബി ജെ പിയിൽ ചേർന്നതു മുതൽ, എന്റെ മേൽ വളരെയധികം സമ്മർദ്ദം ഉണ്ടായിരുന്നു, എന്റെ അനുയായികളും അടുത്ത ബന്ധുക്കളും എന്റെ ഉദ്ദേശ്യങ്ങളെ ചോദ്യം ചെയ്തു. എനിക്ക് ശ്വാസം മുട്ടുന്നുണ്ടായിരുന്നു. ഞാനിപ്പോൾ അതില്‍ നിന്നും മോചിതനാ ഒരു മനുഷ്യനാണ്," റെബെല്ലോ പറഞ്ഞു.

റിബെല്ലോയെ തിരിച്ചെത്തിക്കാന്‍ സാധിച്ചതോടെ കോൺഗ്രസ് അദ്ദേഹത്തെ കർട്ടോറിമിൽ നിന്ന് സ്ഥാനാർത്ഥിയായി നാമനിർദ്ദേശം ചെയ്യാൻ സാധ്യതയുണ്ട്. അലക്സിയോ റെജിനാൾഡോ ലോറൻകോ എംഎൽഎ സ്ഥാനം രാജിവച്ച് ഡിസംബർ 21 ന് കോൺഗ്രസ് വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്നതോടെ കോൺഗ്രസിന്‍ മേഖലയിലെ ശക്തരായ മറ്റ് നേതാക്കള്‍ ഇല്ലാതായിട്ടുണ്ട്.

ഇക്കുറി കോൺഗ്രസ് ഏറെ പ്രതീക്ഷ പുലർത്തുന്ന സംസ്ഥാനങ്ങളിൽ ഒന്നായ ഗോവയിൽ നേരത്തേ തന്നെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പാർട്ടി തുടക്കം കുറിച്ചിരുന്നു. നിരവധി സ്ഥാനാർത്ഥികളെ ഇതിനോടകം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. മപുസ, തലീഗാവോ, പോണ്ട, മർമുഗാവോ, കർട്ടോറിം, മർഗോവോ, കുങ്കോലിം, ക്യൂപെം എന്നീ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. 2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 40 അംഗ നിയമസഭയിൽ 17 സീറ്റുകൾ നേടിയിട്ടും കോമ്‍ഗ്രസിന് അധികാരം നേടാൻ സാധിച്ചിരുന്നില്ല. ബി ജെ പിക്ക് അന്ന് ലഭിച്ചത് 13 സീറ്റുകളായിരുന്നു. എന്നാൽ പ്രാദേശിക കക്ഷികളുമായി ചേർന്ന് ബി ജെ പി അധികാരം പിടിക്കുകയായിരുന്നു.