ഇസ്മായില്‍ ഫാറൂഖി കേസും അയോധ്യ കേസും തമ്മിലുള്ള വ്യത്യാസമെന്ത്? നിങ്ങളറിയേണ്ടതെല്ലാം
ദില്ലി: നിര്‍ണായകമായ അയോധ്യ തര്‍ക്കഭൂമിയുമായി ബന്ധപ്പെട്ട ഇസ്മായില്‍ ഫാറൂഖി കേസ് വിശാല ബെഞ്ചിന് വിടേണ്ടതില്ലെന്ന് സുപ്രീം കോടതി തീരുമാനിച്ചിരിക്കുകയാണ്. ചരിത്ര വിധി കൂടിയായിരുന്നു ഇത്. മുസ്ലീങ്ങള്‍ക്ക് ആരാധനയ്ക്ക് പള്ളി വേണ്ടെന്ന ഉത്തരവ് വിശാല ബെഞ്ചിന് വിടണമെന്നാവശ്യപ്പെട്ട വിശ്വാസികളായിരുന്നു ഹര്‍ജി നല്‍കിയത്. അതേസമയം ഇസ്മായില്‍ ഫാറൂഖി കേസില്‍ അന്ന് സുപ്രീം കോടതി പറഞ്ഞതെന്തായിരുന്നു എന്ന് പലര്‍ക്കും ഇപ്പോഴും വ്യക്തമല്ല.
ആ വിധിയും അയോധ്യ കേസും തമ്മില്‍ ബന്ധമില്ലെന്നും സുപ്രീം കോടതി അറിയിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് അയോധ്യ വിധി ഇതില്‍ നിന്ന് വ്യത്യസ്മാകുന്നത്. ഇസ്മായില്‍ ഫാറൂഖി കേസ് മതപരമായ കേസിന്റെ പരിധിയില്‍ വരുന്നതല്ലേ. പള്ളിയും ഇസ്ലാമുമായി അതിന് ബന്ധമില്ലേ. നിങ്ങളറിയേണ്ട കാര്യങ്ങള്‍ ഇവിടെ വ്യക്തമാക്കുകയാണ്. അയോധ്യ കേസില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തം തന്നെയാണ് ഈ കേസ്.

ഇസ്മായില്‍ ഫാറൂഖി കേസ്
ഇസ്മായില്‍ ഫാറൂഖിയും ഇന്ത്യാ സര്‍ക്കാരും തമ്മിലുള്ള കേസായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്തതുമായി ബന്ധപ്പെട്ടായിരുന്നു കേസ്. ഇതില്‍ ഫാറൂഖിയുടെ വാദങ്ങള്‍ തള്ളിയ കോടതി, മുസ്ലീങ്ങള്‍ക്ക് നമസ്‌കരിക്കാന്‍ പള്ളിയുടെ ആവശ്യമില്ലെന്നും വിലയിരുത്തി. സര്‍ക്കാരിന് ആവശ്യമെന്ന് തോന്നിയാല്‍ മുസ്ലീം പള്ളിയോ ക്ഷേത്രമോ, ക്രിസത്യന്‍ പള്ളിയോ പോലുള്ള ആരാധനാലയങ്ങള്‍ ഏറ്റെടുക്കാമെന്നും സുപ്രീം കോടതി വിധിയില്‍ പറയുന്നു. ഇത്തരം സാഹചര്യം ഇല്ലാതാവണമെങ്കില്‍ മതപരമായി ആ ആരാധനാലയങ്ങള്‍ക്ക് എന്തെങ്കിലും പ്രത്യേകത വേണമെന്നും കോടതി പറഞ്ഞിരുന്നു.

രണ്ട് കേസുകളും തമ്മിലുള്ള വ്യത്യാസം
ഈ കേസ് പിന്നീട് അയോധ്യ കേസിന്റെ കാലത്തും ചര്‍ച്ചയായിരുന്നു. ഇസ്മായില്‍ ഫാറൂഖി കേസില്‍ പുനപ്പരിശോധന വേണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ഇത് ഇപ്പോള്‍ കോടതി തള്ളിയിരിക്കുകയാണ്. ഇസ്മായില്‍ ഫാറൂഖി കേസിനെ അയോധ്യ കേസില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്, അതൊരു ഭൂമിയേറ്റെടുക്കല്‍ വിഷയമാണ് എന്നത് കൊണ്ടാണ്. അല്ലാതെ അതിന് മതപരമായോ, വിശ്വാസപരമായോ യാതൊരു ബന്ധവുമില്ല. അയോധ്യ മുസ്ലീങ്ങള്‍ക്ക് വിശ്വാസമുള്ള സ്ഥലമാണ്. ്അതുപോലെയാണ് ഇസ്മായില്‍ ഫാറൂഖിയില്‍ നിന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി.

ആവശ്യം വന്നാല്‍ ഏറ്റെടുക്കാം....
പള്ളി ഇസ്ലാം മതവിശ്വാസത്തിന്റെ സുപ്രധാന ഭാഗമല്ലെന്ന വിധി, ഇസ്ലാമിന് മാത്രമല്ല മറ്റ് മതങ്ങള്‍ക്ക് കൂടി ബാധകമാണ്. കാരണം വേണ്ടി വന്നാല്‍ മറ്റ് മതസ്ഥാപനങ്ങളും സര്‍ക്കാരിന് ഏറ്റെടുക്കാം. ഈ കേസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മാത്രമാണ് ഈ വിധി ബാധകം. അതുകൊണ്ട് അയോധ്യ കേസുമായി ഇതിന് ബന്ധമില്ലെന്ന് സൂചിപ്പിക്കുക കൂടിയാണ് കോടതി ചെയ്തത്. അതായത് മതത്തിന്റെയോ വിശ്വാസത്തിന്റെയോ പേരില്‍ സര്‍ക്കാര്‍ നടപടികള്‍ നിര്‍ത്തിവെക്കാനാവില്ലെന്ന് വ്യക്തമായി തന്നെ പറഞ്ഞിരിക്കുകയാണ് ചീഫ് ജസ്റ്റിസ്.

എന്തുകൊണ്ട് കേസില്‍ അപ്പീല്‍ പോയി
ഇസ്മായില്‍ ഫാറൂഖി കേസിലെ നേരത്തെയുള്ള വിധി തങ്ങളുടെ പോരാട്ടങ്ങളെ ഇല്ലാതാക്കുന്നതാണ് മുസ്ലീം സംഘടനകള്‍ പറയുന്നു. അയോധ്യ കേസില്‍ ഇത് തങ്ങള്‍ക്ക് തിരിച്ചടിയുണ്ടാക്കിയതായി മുസ്ലീം സംഘടനകള്‍ പറയുന്നു. 2010 തര്‍ക്കഭൂമി മൂന്നായി വിഭജിക്കാന്‍ അലഹബാദ് ഹൈക്കോടതി തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതില്‍ പ്രധാന ഭാഗം ഹിന്ദുക്കള്‍ക്കാണ് നല്‍കിയതെന്ന് മുസ്ലീം സംഘടനകള്‍ പറയുന്നു. എന്നാല്‍ വിശ്വാസത്തിന്റെ പേരില്‍ വിധിയെ ചോദ്യം ചെയ്യുന്നത് അയോധ്യ കേസ് വൈകിപ്പിക്കാനാണെന്ന് ഹിന്ദു സംഘടനകളും ആരോപിക്കുന്നു.

അയോധ്യ കേസ് വിധി എന്താകും?
അയോധ്യ ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങളും വിശ്വാസ പ്രധാനമായ കാര്യമാണ്. അതുകൊണ്ട് രണ്ട് മതത്തിലും ഇതിന് സവിശേഷ സ്ഥാനമുണ്ട്. അതുകൊണ്ട് തന്നെ ഇതില്‍ ഇസ്മായില്‍ ഫാറൂഖി കേസിന് യാതൊരു ബന്ധവുമുണ്ടാകില്ല. അതേസമയം 1994ലെ വിധിയെ സംസ്ഥാന സര്‍ക്കാര്‍ ചോദ്യം ചെയ്യരുതെന്നാണ് കേന്ദ്ര സര്‍ക്കാരും ഉത്തര്‍പ്രദേശ് സര്‍ക്കാരും ആവശ്യപ്പെടുന്നത്. അതേസമയം കേസില്‍ എന്തായാലും അപ്പീല്‍ സാധ്യതകള്‍ കോടതി തള്ളിക്കളഞ്ഞിട്ടുണ്ട്. അയോധ്യ കേസില്‍ ആ സംഭവത്തിന്റെ തെളിവിന്റെ അടിസ്ഥാനത്തില്‍ മാത്രമേ വിധി ഉണ്ടാവുകയുള്ളൂവെന്ന് ജസ്റ്റിസ് അശോക് ഭൂഷണ്‍ പറഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications