ഭര്‍ത്താവിന് ജോലി 'അലര്‍ജി'... കുടുംബം പോറ്റാന്‍ ജോലിക്കു പോയ യുവതിക്ക് സംഭവിച്ചത് ഞെട്ടിക്കും

  • Written By:
Subscribe to Oneindia Malayalam

മുംബൈ: ഭര്‍ത്താവിന്റെ മടിമൂലം കുടുംബം പോറ്റാന്‍ ജോലിക്ക് ഇറങ്ങിയ ഭാര്യക്കു നേരിട്ടത് ദുരന്തം. മുംബൈയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സക്കീറ അലി ഷെയ്‌ഖെന്ന യുവതിയാണ് ഇപ്പോള്‍ ജീവിതത്തിനും മരണത്തിനുമിടയില്‍ കഴിയുന്നത്. രണ്ടു മക്കളങ്ങിയ കുടുംബം പോറ്റാനാണ് യുവതി ജോലിക്കു പോവാന്‍ തുടങ്ങിയത്.

a

ഭര്‍ത്താവ് ജോലിക്കൊന്നും പോവാന്‍ കൂട്ടാക്കാതിരുന്നതോടെ യുവതി ജോലി ചെയ്യാന്‍ നിര്‍ബന്ധിതയാവുകയായിരുന്നു. പാര്‍ട്ട് ടൈം ജോലിയായി സക്കീറ സോപ്പ് നിര്‍മാണം ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ഭാര്യയുടെ ഈ തൊഴില്‍ തന്റെ അഭിമാനത്തിന് ക്ഷതം വരുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവ് ഇവരെ ആക്രമിക്കുകയായിരുന്നു. വീട്ടില്‍ പൂട്ടിയിട്ട ശേഷം സക്കീറയുടെ മുഖത്തേക്ക് ഭര്‍ത്താവ് ആസിഡ് ഒഴിക്കുകയായിരുന്നു. ഭര്‍ത്താവ് ആസിഡ് കണ്ണിലൊഴിച്ചപ്പോള്‍ വേദന കൊണ്ട് താന്‍ അലറിപ്പോയയെന്നു സക്കീറ പറയുന്നു. 10 മിനിറ്റോളം ഒന്നും കാണാന്‍ പോലുമാവാതെ താന്‍ പൊട്ടിക്കരഞ്ഞു. ഒടുവില്‍ സഹോദരനെത്തിയാണ് തന്നെ രക്ഷിച്ച് ആശുപത്രിയില്‍ എത്തിച്ചതെന്ന് സക്കീറ പറയുന്നു.

2

ആസിഡ് മുഖത്ത് വീണപ്പോള്‍ ബോധം നഷ്ടപ്പെടാതിരിക്കാനാണ് ശ്രമിച്ചത്. വേദന കൊണ്ട് പുളഞ്ഞ ഞാന്‍ നിലത്ത് വീണു. വെള്ളത്തിനായി ഞാന്‍ യാചിച്ചു. വെള്ളമെടുക്കാന്‍ ഞാന്‍ ശ്രമം നടത്തിയെങ്കിലും എല്ലാം കണ്ടുകൊണ്ടു നില്‍ക്കുകയായിരുന്ന ഭര്‍ത്താവ് ഇതിനു അനുവദിച്ചില്ല. തന്റെ ഉറക്കെയുള്ള കരച്ചില്‍ സമീപവാസികളും സഹോദരനുമെല്ലാം കേട്ടു. തുടര്‍ന്ന് വാതില്‍ ചവിട്ടിത്തുറന്നാണ് സഹോദരന്‍ വീടിനകത്തു കയറി തന്നെ രക്ഷപ്പെടുത്തിയതെന്നും സക്കീറ കൂട്ടിച്ചേര്‍ത്തു.

3

നവംബര്‍ മാസമാദ്യമാണ് സംഭവം നടന്നത്. ആസിഡ് ആക്രമണത്തിനു ശേഷം തന്റെ ഒരു കണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടതായി സക്കീറ പറഞ്ഞു. മറ്റൊരു കണ്ണ് തുറക്കാനും സാധിക്കുന്നില്ലെന്ന് യുവതി വ്യക്തമാക്കി. ഇപ്പോള്‍ മുംബൈയിലെ ഒരു ആശുപത്രിയില്‍ ചികില്‍സയിലാണ് സക്കീറ. കഴുത്തിലൂടെ പൈപ്പിട്ട് അതു വഴിയാണ് യുവതി ഇപ്പോള്‍ ശ്വസിക്കുന്നതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

English summary
A mother-of-two suffered horrific burns when non-working husband doused her face with acid for getting a job to feed her children.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്