കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോട്ടോര്‍ വാഹന നിയമം കര്‍ശനമാക്കി; വിവിധ കേസുകളുടെ പിഴയും വര്‍ദ്ധിപ്പിച്ചു!!!

  • By Akshay
Google Oneindia Malayalam News

ദില്ലി: മോട്ടോര്‍വാഹന നിയമം കൂടുതല്‍ കര്‍ശനമാക്കുന്നു. ഇനിമുതല്‍ മദ്യപിച്ച് വാഹനമോടിച്ചാല്‍ നിലവില്‍ ഈടാക്കുന്നതിന്റെ അഞ്ച് മടങ്ങ് പിഴയടക്കേണ്ടിവരും. നിലവില്‍ 10000 രൂപയാണ് പിഴ ഈടാക്കേണ്ടത്. ആരുടെയെങ്കിലും ജീവന്‍ നഷ്ടപ്പെടുകയാണെങ്കില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും.

ഇന്ത്യന്‍ പീനല്‍ കോഡിലെ 299 സെക്ഷന്‍ പ്രകാരം മനപൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് ഇത്തരം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുക. വെള്ളയാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗം പുതിയ നിയമം അംഗീകരിച്ചു. പുതിയ മോട്ടോര്‍ വാഹന നിയമപ്രകാരം വിവിധ കേസുകളുടെ പിഴയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

Vehicle

ഹെല്‍മറ്റില്ലാതെ വാഹനമോടിച്ചാല്‍ 1000 രൂപ പിഴ ഈടാക്കുകയും മൂന്ന് മാസത്തേക്ക് ലൈസന്‍സ് റദ്ദാക്കുകയും ചെയ്യും. വാഹനമോടിക്കുമ്പോള്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കിലും ഈ നിയമം ബാധകമായിരിക്കും. പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിച്ചാല്‍ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കും. ഇത് വഴി അപകടമുണ്ടായാല്‍ കുടുംബത്തില്‍ നിന്ന് 25,000 രൂപ വരെ പിഴ ഈടാക്കും.

വാഹനാപകടത്തില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന തുകയിലും വര്‍ദ്ധനവുണ്ട്. മരണം സംഭവിക്കുകയാണെങ്കില്‍ കുടുംബത്തിന് 10 ലക്ഷം രൂപ വരെ നല്‍കും. ഗുരുതര പരിക്കേല്‍ക്കുന്ന സന്ദര്‍ഭങ്ങളില്‍ 5 ലക്ഷം രൂപയും നല്‍കണം. നേരത്തെ ഇത് 25,000 രൂപയായിരുന്നു. മൊബൈല്‍ ഫോണില്‍ സംസാരിച്ചകൊണ്ട് വാഹനമോടിച്ചാല്‍ 1000 രൂപ മുതല്‍ 5000 രൂപ വരെ പിഴ കൊടുക്കേണ്ടിവരും.

English summary
The penalty for drunk driving is being raised five times to Rs 10,000 and if such driving results in the death of another person, the driver can be booked for a non-bailable offence with imprisonment up to 10 years. Changes to the Motor Vehicles Act, approved by the Cabinet Friday, show that the Ministry of Road Transport has sought “appropriate action” from the Ministry of Home Affairs to hold such drivers responsible for culpable homicide under Section 299 of the Indian Penal Code.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X