കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ വിജയം തെലങ്കാനയിലെ ജനങ്ങള്‍ അച്ഛന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ അംഗീകാരം: കവിത എംപി

Google Oneindia Malayalam News

ഹൈദരാബാദ്: തെലങ്കാനയിലെ മികച്ച വിജയത്തിന് പിന്നാലെ അച്ഛനെ അഭിനന്ദിച്ച് കെ ചന്ദ്രശേഖര റാവുവിന്റെ മകള്‍ കെ കവിത. അച്ഛന്റെ നാലര വര്‍ഷത്തെ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ടിആര്‍എസിന് ഇത്തരത്തില്‍ മികച്ച വിജയം നേടാന്‍ സാഹചര്യമൊരുക്കിയത് എന്നാണ് കവിത മാധ്യമങ്ങളോട് പ്രതികരിച്ചത്. ടിആര്‍എസ് നേതാവും ലോക്‌സഭാംഗവുമാണ് കവിത.

ദേശീയ രാഷ്ട്രീയത്തിലേക്ക് കടന്നുചെല്ലാന്‍ ഒരു ദേശീയ അജണ്ട ടിആര്‍എസ് പ്രഖ്യാപിക്കുമെന്നും രാജ്യത്ത് ഒരു ബദല്‍ ആവശ്യമുണ്ടെന്നും കവിത അഭിപ്രായപ്പെട്ടു. ദേശീയ രാഷ്ട്രീയത്തിലേക്ക് കൂടി കണ്ണുവെച്ച് അച്ഛന്‍ സംസ്ഥാനത്തിന് പുറത്ത് ശ്രദ്ധ കേന്ദ്രീകരിക്കുമോ എന്ന് ചോദിച്ചപ്പോള്‍ കെസിആര്‍ തെലങ്കാനയിലെ മുഖ്യമന്ത്രിയായി തുടരുമെന്നും എന്നാല്‍ പാര്‍ട്ടിയുടെ ദേശീയ പങ്കും അദ്ദേഹം വഹിക്കുമെന്നും കവിത കൂട്ടിച്ചേര്‍ത്തു.

kavitha trs

119 സീറ്റിലേയും ഫല സൂചനകള്‍ പുറത്തുവന്നപ്പോള്‍ 87 സീറ്റുകളിലാണ് ടീആര്‍എസ് മുന്നേറുന്നത്. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളില്‍ ടിആര്‍എസിനെ മറികടന്ന് മുന്നേറിയിരുന്ന കോണ്‍ഗ്രസ് വോട്ടെണ്ണല്‍ പുരോഗമിക്കുന്തോറും ഏറെ പിന്നിലേക്ക് പോവുന്നതാണ് കണ്ടത്. 27 സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസ് ഇപ്പോള്‍ മുന്നിട്ടു നില്‍ക്കുന്നത്.

കാലവധി അവസാനിക്കാന്‍ എട്ട് മാസങ്ങള്‍ ശേഷിക്കെ മുഖ്യമന്ത്രി ചന്ദ്രശഖര റാവു നിയമസഭ പിരിച്ചു വിട്ടതോടെയാണ് തെലങ്കാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ടിഡിപി, സിപിഐ എന്നീ കക്ഷികളുമായി സഖ്യം രൂപീകരിച്ച് തിരഞ്ഞെടുപ്പിനെ നേരിടുന്ന കോണ്‍ഗ്രസ് സംസ്ഥാനത്ത് വലിയ വിജയമായിരുന്നു പ്രതീക്ഷിച്ചിരുന്നത്.

English summary
mp kalvakuntla kavitha comments on Telangana election results
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X