കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വദ്രക്കെതിരെ തിരിഞ്ഞ എംപി കോണ്‍ഗ്രസ് വിട്ടു

  • By Soorya Chandran
Google Oneindia Malayalam News

Rao Inderjeet Singh
ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വദ്രയുടെ ഭൂമി ഇടപാടുകളെ പറ്റി സിബിഐ അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട കോണ്‍ഗ്രസ് എംപി പാര്‍ട്ടി വിട്ടു. കോണ്‍ഗ്രസില്‍ നിന്നുള്ള എംപി തന്നെ ഇത്തരം ഒരു കാര്യം ആവശ്യപ്പെട്ടത് വലിയ വിവാദമായിരുന്നു.

ഗുഡ്ഗാവില്‍ നിന്നുള്ള ലോകസഭാഗം റാവു ഇന്ദര്‍ജീത് സിങ് ആണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചത്. ഹരിയാനയിലെ മുന്‍ മന്ത്രി കൂടിയാണ് ഇന്ദര്‍ജീത് സിങ്. ഇദ്ദേഹത്തിന്റെ മകള്‍ അടുത്ത കാലത്തായി ഒരു പുതിയ പാര്‍ട്ടി രൂപികരിച്ചിട്ടുണ്ട്. ഹരിയാന ഇന്‍സാഫ് കോണ്‍ഗ്രസ്. ഇന്ദര്‍ജീത് ഇനിമുതല്‍ ഈ പാര്‍ട്ടിയില്‍ ആയിരിക്കും പ്രവര്‍ത്തിക്കുക.

ദക്ഷിണ ഹരിയാനയിലെ ഏറെ ജനപിന്തുണയുള്ള നേതാവാണ് ഇന്ദര്‍ജീത് സിങ്. സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡയുമായി ഇന്ദര്‍ജീതിന് അത്ര നല്ല ബന്ധമല്ല ഉണ്ടായിരുന്നത്. പലപ്പോഴും ഇവര്‍ തമ്മിലുളള തര്‍ക്കങ്ങള്‍ പൊതു ചര്‍ച്ച ആയിരുന്നു.

അഴിമതിക്കെതിരെ പോരാടുന്ന ഹരിയാനയിലെ ഐഎഎസ് ഓഫീസര്‍ അശോക് ഖെംക സത്യസന്ധമായ നടപടികളെടുത്തതിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുകയാണ്. അദ്ദേഹത്തിന് നീതി ലഭിക്കണമെന്ന് ഇന്ദര്‍ജീത് പറയുന്നു. വദ്രയുടെ അനധികൃത ഭൂമി ഇടപാട് കേസ് പുറത്തുകൊണ്ടുവന്ന അശോക് ഖെംകയെ സംസ്ഥാന സര്‍ക്കാര്‍ സ്ഥലം മാറ്റിയിരുന്നു.

എല്ലാ കാര്യങ്ങളിലും ഹൂഡ സര്‍ക്കാര്‍ അശ്രദ്ധമായാണ് ഇടപെടുന്നതെന്ന് ഇന്ദര്‍ജീത് സിങ് ആരോപിച്ചു. ഹൂഡയുടെ ഭരണ രീതിയോട് തനിക്ക് യോജിപ്പില്ലെന്നും എങ്ങനെയാണ് അദ്ദേഹം ഭരിക്കുന്നതെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും ഇന്ദര്‍ജീത് സിങ് പറഞ്ഞു. വദ്രയുടെ ഭൂമി ഇടപാട് കേസില്‍ കേന്ദ്രവും സംസ്ഥാന സര്‍ക്കാരും നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

English summary
Gurgaon MP Rao Inderjeet Singh has resigned from the Congress party. The MP from Gurgaon and a former minister of state had asked for a CBI inquiry into the land deals of Congress President Sonia Gandhi's son-in-law Robert Vadra.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X