Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഡ അഴിമതി; തല്‍ക്കാലം സിദ്ധരാമയ്യ മാറില്ല; പിന്തുണ പ്രഖ്യാപിച്ച് എംഎല്‍എമാരുടെ യോഗം

ബെംഗളൂരു: മൈസുരു അര്‍ബന്‍ വികസന അതോറിറ്റി (മുഡ) ഭൂമികൈമാറ്റവുമായി ബന്ധപ്പെട്ട ആരോപണത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം. മുഖ്യമന്ത്രിക്കെതിരെ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയ കര്‍ണാടക ഗവര്‍ണര്‍ തവര്‍ ചന്ദ് ഗെലോട്ടിന്റെ തീരുമാനത്തെ അപലപിച്ച് കൊണ്ട് യോഗം ഐകകണ്‌ഠ്യേന പ്രമേയം പാസാക്കി.

മുതിര്‍ന്ന എം എല്‍ എ ആര്‍ വി ദേശ്പാണ്ഡെയാണ് പ്രമേയം അവതരിപ്പിച്ചതെന്നും തന്‍വീര്‍ സെയ്ത് പിന്തുണച്ചതായും ഉപമുഖ്യമന്ത്രിയും കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷനുമായ ഡി കെ ശിവകുമാര്‍ പറഞ്ഞു. സിദ്ധരാമയ്യയെ ഏകകണ്ഠമായി പിന്തുണയ്ക്കാന്‍ സിഎല്‍പി പ്രമേയം പാസാക്കി. സിഎല്‍പി അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും അദ്ദേഹത്തിന് പിന്നില്‍ അടിയുറച്ച് നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

muda scam

ഗവര്‍ണര്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ ഇടപെടുകയാണെന്ന് ആരോപിച്ച ഡികെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ബിജെപിയുടെയും ജെഡിഎസിന്റെയും ശ്രമങ്ങള്‍ വിജയിക്കില്ലെന്നും വ്യക്തമാക്കി. സിദ്ധരാമയ്യയ്ക്കെതിരായ നീക്കത്തെ രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതുമായാണ് ഡി കെ ശിവകുമാര്‍ ഉപമിച്ചത്. ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് പരാതി നല്‍കുമോയെന്ന ചോദ്യത്തിന് ആലോചിച്ച് തീരുമാനിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സിദ്ധരാമയ്യയ്ക്കെതിരെ പ്രോസിക്യൂഷന്‍ അനുവദിച്ചതിനെതിരായ ഹര്‍ജി കര്‍ണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ്. കോടതിയില്‍ നിന്ന് ഇളവ് ലഭിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച ശിവകുമാര്‍, ഗവര്‍ണറുടെ തീരുമാനം നിയമവിരുദ്ധമാണെന്ന് വാദിച്ചു. നേരത്തെ ആരോപണത്തില്‍ സിദ്ധരാമയ്യയെ വിചാരണ ചെയ്യാന്‍ ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ട് അനുമതി നല്‍കിയിരുന്നു.

എന്നാല്‍ ഹൈക്കോടതി ഇതിന് സ്‌റ്റേ അനുവദിച്ചിരുന്നു. ഗവര്‍ണറുടെ അനുമതിയില്‍ സിദ്ധരാമയ്യയ്‌ക്കെതിരേ ഓഗസ്റ്റ് 29 വരെ യാതൊരു നടപടിയും ഉണ്ടാകാന്‍ പാടില്ലെന്നായിരുന്നു വിചാരണ കോടതിയോട് ഹൈക്കോടതി നിര്‍ദേശിച്ചത്. സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതിക്ക് മുഡ, മൈസൂരുവില്‍ 14 പാര്‍പ്പിട സ്ഥലങ്ങള്‍ അനുവദിച്ച് നല്‍കിയതില്‍ അഴിമതിയുണ്ട് എന്നാണ് ആരോപണം.

അതിനിടെ സിദ്ധരാമയ്യയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പല ജില്ലകളിലും പ്രതിഷേധ റാലികള്‍ നടത്തി. ധാര്‍വാഡില്‍ എംഎല്‍എ അരവിന്ദ് ബെല്ലാഡും മറ്റ് നേതാക്കളും ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിന് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി. കോണ്‍ഗ്രസ് സര്‍ക്കാര്‍ എല്ലാ കാലത്തും നിരവധി അഴിമതികളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് ബെല്ലാഡ് പറഞ്ഞു. ''ആദ്യം, മഹര്‍ഷി വാല്‍മീകി വികസന കോര്‍പ്പറേഷന്‍ അഴിമതിയാണ്.

സംസ്ഥാന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ സഹായിക്കാന്‍ തെലങ്കാനയിലെ വിവിധ അക്കൗണ്ടുകളിലേക്ക് 187 കോടി രൂപയുടെ ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യപ്പെട്ടു. ഇപ്പോഴിതാ മുഡ അഴിമതിക്കേസില്‍ കുടുങ്ങിയിരിക്കുകയാണ് മുഖ്യമന്ത്രി. പൊതുജീവിതത്തില്‍ തനിക്ക് ക്ലീന്‍ ഇമേജ് ഉണ്ടെന്ന് അവകാശപ്പെടുന്ന സിദ്ധരാമയ്യയുടെ യഥാര്‍ത്ഥ മുഖം ഈ രണ്ട് അഴിമതികളും കാണിച്ചുതന്നു, ''അദ്ദേഹം പറഞ്ഞു.

പ്രോസിക്യൂഷന്‍ അനുവദിക്കുന്നത് ഒറ്റരാത്രികൊണ്ട് എടുത്ത തീരുമാനമോ രാഷ്ട്രീയ പകപോക്കലിന്റെ നീക്കമോ അല്ലെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക പ്രവര്‍ത്തകര്‍ നല്‍കിയ പരാതികള്‍, ഹാജരാക്കിയ തെളിവുകളുടെ വിശദമായ പഠനം, നിയമവിദഗ്ധരുമായി കൂടിയാലോചന എന്നിവ പരിഗണിച്ചാണ് തീരുമാനം. തെറ്റ് ചെയ്തതിന് ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിക്കെതിരെ ഗവര്‍ണര്‍ പ്രോസിക്യൂഷന് അനുമതി നല്‍കിയതെന്നും ബെല്ലാഡ് അവകാശപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+