കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലപ്പെരിയാര്‍ ഡാമിന് തീവ്രവാദ ഭീഷണി, കേരളത്തിന് നോട്ടീസ്

  • By Muralidharan
Google Oneindia Malayalam News

ദില്ലി: കേരളവും തമിഴ്‌നാടും തമ്മില്‍ അവകാശത്തര്‍ക്കം നടക്കുന്ന മുല്ലപ്പെരിയാര്‍ ഡാമിന് തീവ്രവാദ ഭീഷണിയോ. ഡാമിന് പാകിസ്താനിലെ ലഷ്‌കര്‍ ഇ തോയിബയുടെ ഭീഷണിയുണ്ടെന്ന് തമിഴ്‌നാട് സര്‍ക്കാരാണ് സുപ്രീം കോടതിയില്‍ പറഞ്ഞത്. മുല്ലപ്പെരിയാര്‍ ഡാം തീവ്രവാദികള്‍ ആക്രമിച്ചേക്കും എന്നത് സംബന്ധിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉള്ളതായും തമിഴ്‌നാട് പരമോന്നത കോടതിയെ അറിയിച്ചു.

സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെക്കുറിച്ച് തമിഴ്‌നാട് സര്‍ക്കാര്‍ ആശങ്ക അറിയിച്ചത്. മുല്ലപ്പെരിയാര്‍ ഡാമിന് സി ഐ എസ് എഫിന്റെ സുരക്ഷ വേണമെന്ന തമിഴ്‌നാടിന്റെ ആവശ്യം പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. തമിഴ്‌നാടിന്റെ ഈ ആവശ്യം നേരത്തെ കേന്ദ്രസര്‍ക്കാര്‍ തള്ളിയിരുന്നു.

mullapperiyardam

മുല്ലപ്പെരിയാര്‍ ഡാമിന് സി ഐ എസ് എഫ് സുരക്ഷ ആവശ്യമില്ല എന്ന തങ്ങളുടെ നിലപാട് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇതിന് മറുപടി സത്യവാങ്മൂലത്തിലാണ് തമിഴ്‌നാട് തീവ്രവാദ ഭീഷണിയുള്ള കാര്യം വ്യക്തമാക്കിയത്. ജമ്മുകാശ്മീരിലെ ജെയ്ഷ് ഇ മുഹമ്മദ് തീവ്രവാദികളും ഡാം ആക്രമിക്കാന്‍ സാധ്യതയുണ്ട് എന്നാണ് തമിഴ്‌നാട് പറയുന്നത്.

മുല്ലപ്പെരിയാറിന്റെ സുരക്ഷ കേരളത്തിന്റെ ചുമതലയാണ് എന്നാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരിക്കുന്നത്. അതിനാല്‍, ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ സുപ്രീം കോടതി കേരളത്തിന് നോട്ടീസ് നല്‍കി. സി ഐ എസ് എഫ് സുരക്ഷയുടെ കാര്യത്തില്‍ രണ്ടാഴ്ചയ്ക്കകം തീരുമാനം അറിയിക്കാനാണ് സുപ്രീം കോടതി കേരളത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം ഡാമിനുള്ള ഭീഷണി അത്ര കുഴപ്പം പിടിച്ചതല്ല എന്നാണ് ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

English summary
Tamil Nadu had told the Supreme Court of India that the Mullaperiyar dam faces a terrorist threat. The submission was made today before the Supreme Court which is hearing a petition by Tamil Nadu seeking the deployment of CISF at the dam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X