കാല്‍ വെച്ചയുടന്‍ ലിഫ്റ്റ് അടഞ്ഞു, ഡോറുകള്‍ക്കിടയില്‍ പെട്ട് അധ്യാപികയ്ക്ക് ദാരുണാന്ത്യം
മുംബൈ: സ്‌കൂളിലെ ലിഫ്റ്റ് ഡോറുകൾക്കിടയിൽ കുടുങ്ങി 26-കാരിയായ അധ്യാപിക മരിച്ചു. മുംബൈ മലാദിലെ ചിഞ്ചോളി ബന്ദറിലെ സെന്റ് മേരീസ് ഇംഗ്ലീഷ് ഹൈസ്‌കൂളിൽ ആണ് സംഭവം നടന്നത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടം നടന്നതെന്ന് മുംബൈ പോലീസ് അറിയിച്ചു.
ഉച്ചയ്ക്ക് ഒരു മണിയോടെ ആറാം നിലയിൽ നിന്ന് രണ്ടാം നിലയിലുള്ള സ്റ്റാഫ് റൂമിലേക്ക് പോകുന്നതിനായിട്ടാണ് ജെനിൽ ഫെർണാണ്ടസ് എന്ന അധ്യാപിക ലിഫ്റ്റിൽ കയറിയത്. അധ്യാപിക കാലെടുത്ത് വെച്ച ഉടൻ ലിഫ്റ്റ് അടഞ്ഞു. ജെനിൽ ഫെർണാണ്ടസ് ഡോറിനിടയിൽപ്പെടുകയും ലിഫ്റ്റ് മുകളിലേക്ക് നീങ്ങിപ്പോവുകയും ചെയ്തു.
"അവർ ലിഫ്റ്റിൽ പ്രവേശിച്ചപ്പോൾ, ലിഫ്റ്റിന്റെ വാതിലുകൾ അടഞ്ഞു, ലിഫ്റ്റ് നീങ്ങാൻ തുടങ്ങി, അവർ കുടുങ്ങി", സോൺ 11 ലെ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ വിശാൽ താക്കൂർ പറഞ്ഞു.

സ്‌കൂൾ ജീവനക്കാർ ഓടിയെത്തി അധ്യാപികയെ വലിച്ചെടുത്തെങ്കിലും ഗുരുതരമായി ലിഫ്റ്റിന് ഇടയിൽ പെട്ട് പരിക്കേറ്റിരുന്നു. ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അധ്യാപിക മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.
"പ്രാഥമിക അന്വേഷണത്തിൽ, ഞങ്ങൾ അപകട മരണ റിപ്പോർട്ട് രജിസ്റ്റർ ചെയ്തു. എന്തെങ്കിലും ഫൗൾ പ്ലേ ഉണ്ടായാൽ, ഞങ്ങൾ അതനുസരിച്ച് പ്രവർത്തിക്കും," പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.












Click it and Unblock the Notifications