കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീരമൃത്യു വരിച്ച ജവാന്‍മാരുടെ കുടുംബത്തിന് 110 കോടി സഹായം! അന്ധനായ ഹമീദിന് കൈയ്യടി

  • By
Google Oneindia Malayalam News

പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്കും കുടുംബത്തിനുമൊപ്പമാണ് രാജ്യം. നിരവധി സഹായങ്ങളാണ് ജവാന്‍മാരുടെ കുടുംബത്തിന് കൈത്താങ്ങായി ദിവസവുമെന്നോണം എത്തുന്നത്.

ഇപ്പോള്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോടിക്കണക്കിന് രൂപയുടെ സഹായ വാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ വ്യവസായി ഹമീദ്. 110 കോടി രൂപയാണ് ജവാന്‍മാരുടെ കുടുംബങ്ങള്‍ക്കായി ഹമീദ് നല്‍കിയത്. വിവരങ്ങള്‍ ഇങ്ങനെ

കോട്ട സ്വദേശി

കോട്ട സ്വദേശി

പ്രധാനമന്ത്രിയുടെ സഹായനിധിയിലേക്ക് 110 കോടി രൂപയാണ് മുംബൈയില്‍ നിന്നുള്ള ബിസിനസ്മാന്‍ ആയ മുര്‍താസ് എ ഹമീദ് നല്‍കിയത്. ജന്‍മനാ അന്ധനാണ് ഹമീദ് രാജസ്ഥാനിലെ കോട്ട സ്വദേശിയാണ്.

ഹമീദിന്‍റെ ഇമെയില്‍

ഹമീദിന്‍റെ ഇമെയില്‍

കോട്ടയിലെ ഗവണ്‍മെന്‍റ് കൊമേഴ്സ് കോളില്‍ നിന്നും ബിരുദം നേടിയ ഹമീദ് മുംബൈയില്‍ ഗവേഷകനായി പ്രവര്‍ത്തിച്ച് വരികയാണ്. സഹായധനം നല്‍കുന്നതിനായി പ്രധാനമന്ത്രിയെ കാണാന്‍ അനുവാദം ചോദിച്ച് ഹമീദ് ഇമെയില്‍ സന്ദേശം അയച്ചു.

ഫ്യുവല്‍ ബേണ്‍ റേഡിയേഷന്‍

ഫ്യുവല്‍ ബേണ്‍ റേഡിയേഷന്‍

രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിക്കുന്നവരെ സഹായിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് ഹമീദ് പറഞ്ഞു. തന്‍റെ കണ്ടുപിടിത്തമായ ഫ്യുവല്‍ ബേണ്‍ റേഡിയേഷന്‍ ടെക്നോളജി ഉപയോഗിച്ചിരുന്നെങ്കില്‍ പുല്‍വാമ പോലെയുള്ള ഭീകരാക്രണങ്ങള്‍ തടയാനാകുമായിരുന്നെന്ന് ഹമീദ് പറഞ്ഞു.

നിതിന്‍ ഗഡ്കരിയുമായി

നിതിന്‍ ഗഡ്കരിയുമായി

ജിഎപിഎസോ കാമറയോ മറ്റ് സംവിധാനങ്ങളോ ഇല്ലാതെ തന്നെ വാഹനങ്ങളും മറ്റ് വസ്തുക്കളും കണ്ടുപിടിക്കാനുള്ള സംവിധാനമാണിത്. സഹായധനം നല്‍കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരിയുമായും കൂടിക്കാഴ്ച നടത്തി.

English summary
Mumbai Based Businessman Offers Rs 110 Cr To PM Relief Fund For Pulwama Martyrs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X