എല്‍ഫിന്‍സ്റ്റണ്‍ സ്റ്റേഷന് പുതിയ പാലം: നിര്‍മാണം ജനുവരിക്കുള്ളില്‍ പൂര്‍ത്തിയാവും

  • Written By:
Subscribe to Oneindia Malayalam

മുംബൈ: സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് 23 പേരുടെ മരണത്തിന് വഴിവെച്ച എല്‍ഫിന്‍സ്റ്റണ്‍ സ്റ്റേഷനില്‍ പുതിയ പാലം നിര്‍മിക്കാന്‍ തീരുമാനം. ഇന്ത്യന്‍ സൈന്യത്തിന്‍റെ സഹായത്തോടെ ജനുവരി 31ഓടെ പാലത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നാണ് ചൊവ്വാഴ്ച മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫ‍ഡ്നാവിസ് പ്രഖ്യാപിച്ചത്. സെപ്തംബറില്‍ 23 പേര്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ച സംഭവത്തോടെ റെയില്‍വേ മന്ത്രി പിയൂഷ് ഗോയലും പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമനും എല്‍ഫിന്‍സ്റ്റണ്‍ റോഡ് സ്റ്റേഷനില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാലം നിര്‍മിക്കുന്നത് സംബന്ധിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ പ്രസ്താവന പുറത്തുവരുന്നത്.

നോട്ട് നിരോധനം പോലെ ബുള്ളറ്റ് ട്രെയിനും എല്ലാം നശിപ്പിക്കും: നിര്‍ത്തിപ്പൊരിച്ച് കോണ്‍ഗ്രസ്

എല്‍ഫിന്‍സ്റ്റണ്‍ സ്റ്റേഷന് പുറമേ സമീപത്തെ രണ്ട് സ്റ്റേഷനുകളിലെ പാലം നിര്‍മാണത്തിനും സൈന്യം സഹകരിക്കുമെന്ന് നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. സെപ്തംബര്‍ 29നാണ് നടപ്പാലത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 23 പേര്‍ മരിച്ചത്. എല്‍ഫിന്‍സ്റ്റണ്‍ സ്റ്റേഷന് പുറമേ രണ്ട് സബ് അര്‍ബന്‍ സ്റ്റേഷനുകളിലെയും പാലം നിര്‍മാണത്തിന് സൈന്യം സഹായിക്കുമെന്ന് ദേവേന്ദ്ര ഫഡ്നാവിസ് മാധ്യമങ്ങളോടാണ് പറഞ്ഞത്. ജനുവരി 31 നുള്ളില്‍ മൂന്ന് പാലങ്ങളുടേയും നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അപകടത്തില്‍പ്പെട്ട് 23 പേര്‍ മരിച്ചതോടെ പ്ലാറ്റ്ഫോമുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി റെയില്‍വേ അധികൃതര്‍ പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു. അവശേഷിക്കുന്ന സബ് അര്‍ബന്‍ സ്റ്റേഷനുകളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളിലും റെയില്‍വേ ശ്രദ്ധ കേന്ദ്രീകരിച്ചുവരികയാണ്.

ലോകാവസാനം ഡ‍ിസംബറില്‍!! ഭൂചലനവും ഭൂമിയെ കീഴ്മേല്‍ മറിയ്ക്കുന്ന സുനാമിയും, ശാസ്ത്രം സാക്ഷി!

000235b-

രാജ്യത്ത് ആദ്യ ഘട്ടത്തില്‍ റെയില്‍വേ റെയില്‍വേ നിര്‍മാണം നടത്തിയ സമയത്ത് പണി കഴിപ്പിച്ച സ്റ്റേഷനുകളിലൊന്നാണ് എല്‍ഫിംന്‍സ്റ്റണ്‍. 20 ാം നൂറ്റാണ്ടിന്‍റെ മധ്യത്തിലാണ് റെയില്‍വേ സ്റ്റേഷന്‍റെ നിര്‍മാണം പൂര്‍ത്തിയാവുന്നത്. എന്നാല്‍ ഈ പ്രദേശം ബിസിനസ് ഹബ്ബായി മാറിയതിന് ശേഷം നിരവധി പേരാണ് പരേല്‍ സ്റ്റേഷനെയും എല്‍ഫിന്‍സ്റ്റണ്‍ സ്റ്റേഷനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം ഉപയോഗിക്കുന്നത്.

English summary
A month after 23 were killed in a stampede in Mumbai at a bridge near Elphinstone Road Station, union ministers Nirmala Sitharaman and Piyush Goyal made a surprise visit to the spot along with Maharashtra Chief Minister Devendra Fadnavis, who announced that the Army will rebuild the bridge by January 31.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്