കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാടക നല്‍കാന്‍ പണമില്ല; ഡോക്ടറും എഞ്ചിനീയറും ഉള്‍പ്പെട്ട കുടുംബം ആത്മഹത്യ ചെയ്തു

  • By Anwar Sadath
Google Oneindia Malayalam News

മുംബൈ: കഴിഞ്ഞദിവസം മുംബൈയില്‍ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയ കുടുംബം കടുത്ത സാമ്പത്തിക ബാധ്യതയിലായിരുന്നെന്ന് പോലീസ്. കമോത്തി ഏരിയയിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഇന്ദ്രജിത്ത് ദത്ത്(50), ഭാര്യ ഡോ. ജാസ്മിന്‍ പട്ടേല്‍ (45), ഇവരുടെ മകള്‍ എന്നിവരാണ് ആത്മഹത്യ ചെയ്തത്.

എഞ്ചിനീയര്‍ ആയ ഇന്ദ്രജിത്തിന് കഴിഞ്ഞ ഏഴുവര്‍ഷമായി തൊഴിലില്ലായിരുന്നെന്ന് പോലീസ് പറഞ്ഞു. ഡോ. ജാസ്മിന്‍ വീടിനടുത്ത് ഒരു ക്ലിനിക്ക് നടത്തിയിരുന്നു. എന്നാല്‍ രോഗബാധിതയായ ഇവര്‍ക്ക് കഴിഞ്ഞ നാലുമാസമായി ക്ലിനിക്ക് തുറക്കാന്‍ കഴിഞ്ഞിരുന്നില്ല. 10,000 രൂപയായിരുന്നു ക്ലിനിക്കിന്റെ മാസവാടക. വീടിനാകട്ടെ 14,500 രൂപയും. രണ്ടുലക്ഷം രൂപ വാടകയിനത്തില്‍ ഇവര്‍ നല്‍കാനുണ്ടായിരുന്നു.

suicide

ഏതാനും ദിവസംകൂടി താമസിക്കാന്‍ അനുവദിക്കണമെന്ന് ഇവര്‍ കഴിഞ്ഞദിവസം വീട്ടുടമയോട് അപേക്ഷിച്ചിരുന്നതായി പോലീസ് പറഞ്ഞു. സ്‌കൂള്‍ ഫീസ് നല്‍കാനാകാത്തതിനെ തുടര്‍ന്ന് ഇവരുടെ പതിനഞ്ചുകാരിയായ മകള്‍ ഓഷിന്‍ പഠനം അവസാനിപ്പിച്ചതായും പോലീസ് കണ്ടെത്തി. മധ്യപ്രദേശുകാരായ കുടുംബം ഏഴുവര്‍ഷം മുന്‍പാണ് മുംബൈയിലെത്തിയത്. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരായിട്ടും വന്‍ സാമ്പത്തിക ബാധ്യതയില്‍ അവരെ കൊണ്ടുചെന്നെത്തിച്ചത് വാടകയാണെന്ന് പോലീസ് പറയുന്നു.
English summary
Mumbai family suicide: Couple couldn’t pay house, clinic rent, teen’s school fees
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X