വാഹനാപകടം; റിലയന്‍സ് അഭിഭാഷകയ്‌ക്കെതിരെ നിര്‍ണായക സാക്ഷിമൊഴി
മുംബൈ: റിലയന്‍സ് ഇന്റസ്ട്രീസ് ലിമിറ്റഡിലെ വനിതാ ഉദ്യോഗസ്ഥയുടെ വാഹനമിടിച്ച് രണ്ടുപേര്‍ മരിക്കാനിടയായ സംഭവത്തില്‍ പോലീസിന് മുന്നില്‍ ദൃക്‌സാക്ഷി മൊഴിനല്‍കി. കടുത്ത സമ്മര്‍ദ്ദവും ഭീഷണിയും ഉണ്ടായതിനെ തുടര്‍ന്ന് പോലീസിന് മൊഴി നല്‍കാന്‍ ഭയന്ന ടാക്‌സി ഡ്രൈവര്‍ ആണ് ഒരു മാധ്യമപ്രവര്‍ത്തകന്റെ സഹായത്തോടെ ഒടുവില്‍ പോലീസിന് മൊഴിനല്‍കാനെത്തിയത്.
സംഭവദിവസം ഗേറ്റ്‌വേ ഓഫ് ഇന്ത്യ ഭാഗത്തുനിന്നും ഗോവണ്ടിയിലേക്കുള്ള യാത്രയിലാണ് ടാക്‌സി ഡ്രൈവര്‍ വാഹനാപകടത്തിന് ദൃക്‌സാക്ഷിയാകുന്നത്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനും മറ്റും സഹായിച്ചതിനുശേഷമാണ് താന്‍ സ്ഥലത്തുനിന്നും പോയതെന്ന് ഡ്രൈവര്‍ പോലീസിന് മൊഴി നല്‍കി. മൊഴിമാറ്റി പറയുന്നത് ഒഴിവാക്കാന്‍ പിന്നീടിയാളെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയും മൊഴി രേഖപ്പെടുത്തി.

തിങ്കളാഴ്ച രാത്രിയാണ് റിലയന്‍സിലെ ലീഗല്‍ അഡൈ്വസറായ ജാന്‍വി ഗാധ്കറുടെ ഓഡി കാര്‍ ടാക്‌സി കാറിലിടിച്ച് അപകടം സംഭവിച്ചത്. 11 കിലോമീറ്ററോളം തെറ്റായ ദിശയിലൂടെയാണ് മദ്യപിച്ച് ലക്കുകെട്ട ജാന്‍വി വാഹനമോടിച്ചത്. സംഭവത്തില്‍ ടാക്‌സി ഡ്രൈവറും ഒരു യാത്രക്കാരും മരിച്ചിരുന്നു. ജാന്‍വി ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണുള്ളത്.
ജാന്‍വിക്കെതിരെ സഹപ്രവര്‍ത്തകനും റിലയന്‍സിലെ ചീഫ് ഫൈനാഷ്യല്‍ ഓഫീസറും പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സംഭവദിവസം ജാന്‍വിക്കൊപ്പം ഐറിഷ് ഹൗസില്‍വെച്ച് മദ്യപിച്ചിരുന്നതായും ജാന്‍വി പിന്നീട് തനിയെ വാഹനമോടിച്ചു പോയതായും ഇദ്ദേഹം പോലീസിന് മൊഴിനല്‍കി.












Click it and Unblock the Notifications