കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാക്കിര്‍ നായിക്ക് മതസ്പര്‍ദ്ധ വളര്‍ത്തി; ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെതിരെ നടപടിയുണ്ടാകും...

  • By Vishnu
Google Oneindia Malayalam News

മുംബൈ: സാക്കിര്‍ നായിക്കിന്റെ പ്രഭാഷണങ്ങള്‍ വര്‍ഗ്ഗീയത നിറഞ്ഞതാണെന്നും മത സ്പര്‍ദ്ധ വളര്‍ത്തുന്നതാണെന്നും മുംബൈ പോലീസിന്റെ റിപ്പോര്‍ട്ട്. സാക്കിര്‍ നായിക് മറ്റ് മതങ്ങളെ സമീപിച്ചത് മുന്‍വിധിയോടെയാണ്. മതസ്പര്‍ദ്ദ വളര്‍ത്തുന്ന പ്രഭാഷണങ്ങളാണ് നായിക് നടത്തിയത്. നായിക്കിന്റെ പ്രസംഗം തീവ്രവാദികള്‍ക്ക് പ്രചോദനമായെന്നും മുബൈ പോലീസിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

നായിക്കിനെതിരെയുള്ള ആരോപണങ്ങള്‍ പരിശോധിച്ച അന്വേഷണ സംഘം റിപ്പോര്‍ട്ട് മഹാരാഷ്ട്രാ സര്‍ക്കാരിന് സമര്‍പ്പിച്ചു. സാക്കിര്‍ നായികിനെതിരെ നിരവധി പരാതികളായിരുന്നു മുംബൈ പോലീസിന് ലഭിച്ചിരുന്നത്. ഈ പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.

Zakkir Naik

സാക്കിര്‍ നായിക്കിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റിയും പോലീസ് അന്വേഷിച്ചിരുന്നു. ഗുരുതര ആരോപണങ്ങളാണ് ഫൗണ്ടേഷനെതിരെ അനേഷണ റിപ്പോര്‍ട്ടിലുള്ളതെന്നാണ് വിവരം. ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെതിരെ നടപടിയുണ്ടാകുമെന്നാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്. ഫൗണ്ടേഷനെതിരെ നടപടിയെടുക്കാന്‍ മുംബൈ പൊലീസ് നിയമവകുപ്പിന്റെ ഉപദേശം തേടിയിരിക്കുകയാണ്.

ഇന്ത്യന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍: സാക്കിര്‍ നായിക്കിന്റെ സഹായി അറസ്റ്റില്‍!!!ഇന്ത്യന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍: സാക്കിര്‍ നായിക്കിന്റെ സഹായി അറസ്റ്റില്‍!!!

ബംഗ്ലാദേശിലെ ധാക്കയില്‍ സ്‌ഫോടനം നടത്തിയ ഒരു ഭീകരന് പ്രചോദനമായത് സാക്കിര്‍ നായികിന്റെ പ്രസംഗമാണെന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. മുംബൈ പോലീസ് ജോയിന്റ് കമ്മീഷ്ണര്‍ ദേവന്‍ ഭട്ടതിരിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. മതവിഭാഗങ്ങളില്‍ ഭിന്നിപ്പുണ്ടാക്കുന്നതായിരുന്നു നായിക്കിന്റെ പ്രസംഗങ്ങള്‍. ചാവേര്‍ ആക്രമണത്തെ അനുകൂലിച്ച് പല തവണ നായിക് രംഗത്ത് വന്നിട്ടുണ്ട്. നിരവദി തീവ്രവാദികള്‍ക്ക് നായിക്കിന്റെ പ്രസംഗങ്ങള്‍ പ്രചോദനമായിട്ടുണ്ടെന്നും ദേവന്‍ ഭട്ടതിരി പറഞ്ഞു.

ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനിലെ മൂന്ന് ജീവനക്കാര്‍ക്കെതിരെ മുംബൈ പോലീസ് യുഎപിഎ ചുമത്തി കേസെടുത്തിട്ടുണ്ട്. കേരളത്തിലെ യുവതീ യുവാക്കളുടെ തിരോധാനത്തിലും ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് പങ്കുണ്ടെന്നാണ് ആന്റി ടെററിസ്റ്റ് സ്‌ക്വാഡ്‌ മുംബൈ പോലീസിന് നല്‍കിയ വിവരം.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Mumbai police submits report against Zakir Naik And Islamic Research Foundation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X