ആര്‍എസ്എസിനെ മോശക്കാരാക്കുന്നു, ജോണ്‍ എബ്രഹാം ചിത്രത്തിലെ രംഗം ബ്ലര്‍ ചെയ്ത് സെന്‍സര്‍ ബോര്‍ഡ്
മുംബൈ: ബോളിവുഡ് ഗ്യാങ്‌സ്റ്റര്‍ ചിത്രം മുംബൈ സാഗക്കെതിരെ സെന്‍സര്‍ ബോര്‍ഡിന്റെ ഞെട്ടിച്ച നടപടി. ആര്‍എസ്എസിനെ മോശമായി ചിത്രീകരിച്ചിരിക്കുന്നു എന്ന പേരില്‍ ചിത്രത്തിലെ ചില രംഗങ്ങള്‍ ബ്ലര്‍ ചെയ്തിരിക്കുകയാണ് സെന്‍സര്‍ ബോര്‍ഡ്. സിനിമ നിര്‍മിച്ചിരിക്കുന്നത് സംഗീത അഹിര്‍ ആണ്. ശിവസേന നേതാവ് സച്ചിന്‍ അഹിറിന്റെ ഭാര്യാണ് സംഗീത അഹിര്‍. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മഹേഷ് ബിന്‍ഗ്രഡെ നല്‍കിയ പരാതിയിലാണ് ഇത്രയും ശക്തമായ നടപടി എടുത്തിരിക്കുന്നത്.

സിനിമ ഇറങ്ങി മാസങ്ങള്‍ക്ക് ശേഷമാണ് നടപടിയെന്നതും ശ്രദ്ധേയമാണ്. അടുത്തിടെ ചിത്രം ഒടിടിയില്‍ റിലീസ് ചെയ്തിരുന്നു. തുടര്‍ന്ന് ഈ രംഗം വലിയ പ്രചാരം നേടിയിരുന്നു. ചിത്രത്തിലെ രംഗങ്ങള്‍ ദുരുദേശ്യപരവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് മഹേഷ് ബിന്‍ഗ്രഡെ ആരോപിച്ചു. ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് ഇയാളുടെ തീരുമാനം. നിര്‍മാതാക്കള്‍ക്കും സംവിധായകനും നോട്ടീസ് അയച്ചിട്ടുണ്ട് മഹേഷ്. മാപ്പുപറയണമെന്നാണ് ആവശ്യം.
അതേസമയം ചിത്രത്തിന്റെ നിര്‍മാതാക്കളായ സൂപ്പര്‍ കാസറ്റ് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡും, വൈറ്റ് ഫെതര്‍ പ്രൈവറ്റ് ലിമിറ്റഡും തെറ്റ് പറ്റിയെന്ന് അംഗീകരിച്ചിട്ടുണ്ട്. സെന്‍സര്‍ ബോര്‍ഡിനോട് ചിത്രം ബ്ലര്‍ ചെയ്യാന്‍ ഇവരും ആവശ്യപ്പെട്ടിട്ടുണ്ട്. തെറ്റായ സന്ദേശമാണ് കാണികള്‍ നല്‍കുന്നതെന്ന് സെന്‍സര്‍ ബോര്‍ഡിനെ അറിയിച്ചു. മുംബൈ സാഗ ഗ്യാങ്‌സ്റ്ററായ അശ്വിന്‍ നായിക്കിന്റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മിച്ച ചിത്രമാണ്. ശിവസേന നേതാവ് ബാല്‍ താക്കറെയെയും മോശമായി ചിത്രത്തില്‍ കാണിക്കുന്നുണ്ട്.
Recommended Video
ചിത്രത്തില്‍ ഒരു അഴിമതിക്കാരനായ പോലീസ് ഓഫീസര്‍ ക്രിമിനലുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ഓഫീസര്‍ സഹപ്രവര്‍ത്തകനോട് താനും ബൗച്ചി സേനയിലെ അംഗമാണെന്നും, അവിടെ നിന്നാണ് എല്ലാ മോശം കാര്യങ്ങളും പഠിച്ചതെന്നും പറയുന്നുണ്ട്. ഇയാള്‍ കൈയ്യിലിരുന്ന ചിത്രം കാണിക്കുമ്പോഴുള്ള രംഗമാണ് ആര്‍എസ്എസ് വിവാദമാക്കിയത്. ആ രംഗത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെയാണ് കാണിക്കുന്നത്. ശിവസേനയെന്ന രീതിയില്‍ കാണിച്ചിരിക്കുന്നത് ആര്‍എസ്എസ് ശാഖയാണ്. ഇത് ആര്‍എസ്എസിനെ മോശമാക്കി കാണിക്കാനാണെന്ന് ബിന്‍ഗ്രഡെ പറഞ്ഞു. ഈ രംഗം തന്നെ ഡിലീറ്റ് ചെയ്യണമെന്നാണ് ആവശ്യം. നിര്‍മാതാക്കള്‍ മാപ്പുപറയാത്ത സാഹചര്യത്തില്‍ നിയമനടപടി ഉറപ്പാണെന്നും മഹേഷ് ബിന്‍ഗ്രഡെ പറഞ്ഞു.












Click it and Unblock the Notifications