ഹാഫീസ് സെയ്ദിന്റെ ലക്ഷ്യം ഇന്ത്യയൊ....!!!!സെയ്ദിന്റെ ഭീകര സംഘടന ആയുധങ്ങൾ സംഭരിക്കുന്നു!!!

  • Posted By:
Subscribe to Oneindia Malayalam

ലഹോർ: ജമാ അത്തുദ്ദ ഭീകര സംഘടന പാകിസ്താനിൽ നിന്ന് രഹസ്യമായി ആയുധങ്ങൾ വാങ്ങുന്നതായി റിപ്പോർട്ട്. പഞ്ചാബ് പോലീസിന്റെ ഭീകര വിരൂദ്ധ സ്കോഡാണ് ഇതു സംബന്ധമായ റിപ്പോർട്ട് പുറത്തുവിട്ടത്. മുംബൈ ഭീകരാക്രമണക്കേസിന്റെ ആസൂത്രകനും ജമാത്ത്-ഉദ്-ദവ തീവ്രവാദ സംഘടനയുടെ നേതാവുമായ ഹാഫീസ് സെയ്ദിന്റെ അടുത്ത ബന്ധുനുമായ അബ്ദുൽ റഹ്മാൻ മക്കിയുടെ നേതൃത്വത്തിലാണ് ആയുധങ്ങൾ ശേഖരിക്കുന്നതെന്നു റിപ്പോർട്ട്. സംഘടന ശക്തി തെളിക്കാനും വേണ്ടി വന്നാൽ പോലീസിനു നേരെ അതു പ്രയോഗിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. കൂടാതെ ഭീകരപ്രവർത്തനങ്ങൾക്കായി പണ സമാഹരണവും ഇവർ നടത്തുന്നതായി ഭീകര വിരുദ്ധ സ്ക്വാഡ് അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ജനുവരി 31 മുതൽ സെയ്ദും നാലു കൂട്ടാളികളും പാകിസ്താനിലെ ഭീകര വിരുദ്ധ നിയമവും പൊതു നിയമവും അനുസരിച്ച് വീട്ടു തടങ്കലിലാണ്. ഇതു രണ്ടു മാസത്തേക്കു കൂടി നീട്ടിയതായി പഞ്ചാബ്പ്രവിശ്യാധികാരികൾ അറിയിച്ചിട്ടുണ്ട്. വരുന്ന സെപ്റ്റംബറിൽ വീട്ടുതടങ്കൽ കലാവധി അവസാനിക്കും. തടങ്കലിലായതിനെ തുടർന്നാണ് അബ്ദുൽ റഹ്മാൻ മക്കി സെയ്ദിന്റെ പകരക്കാരനായത്.

hafees sayd

സെയ്ദിന്റെ വീട്ടു തടങ്കൽ കലാവധി രണ്ടുമാസം കൂടി നീട്ടിയതിനെതിരെ മക്കി ശക്തമായ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.2008 ലെ മുംബൈ ആക്രമണത്തിന് ശേഷം ജമാത്ത്-ഉദ്-ദവ സംഘടനയുടെ പേര് തെഹ് രീകെ ആസാദി ജമ്മു കശ്മീർ എന്നാക്കിയിരുന്നു. തുടർന്ന് തെഹ് രീകെ ആസാദി ജമ്മു കശ്മീർ സംഘടനക്ക് പാക് സർക്കാർ വിലക്കേർപ്പെടുത്തിയിരുന്നു.

English summary
Authorities in Pakistan's Punjab province have extended the house arrest of Mumbai terror attack mastermind Hafiz Saeed for another two months to maintain public order.
Please Wait while comments are loading...