ഒടുവില്‍ ആ വെടിവെപ്പ് കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ദില്ലിയില്‍ പ്രമുഖ സ്ഥലമിടപാടുകാരന്‍ വെടിയേറ്റ് കൊല്ലപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ ഒടുവില്‍ പുറത്തുവന്നു. ഒക്ടോബര്‍ 22ന് ഈസ്റ്റ് ദില്ലിയിലെ സ്വന്തം വീടിന്റെ മുന്നില്‍വെച്ച് കൊല്ലപ്പെട്ട വാജിദിന്റെ കൊലപാതക ദൃശ്യങ്ങളാണ് പുറത്തുവന്നത്. അഞ്ചോളംപേര്‍ രണ്ടുബൈക്കുകളിലായെത്തിയാണ് വെടിവെച്ചതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ജിസിസി ഉച്ചകോടി ഡിസംബര്‍ അഞ്ച് മുതല്‍! അപ്പോള്‍ ഖത്തര്‍?

പിന്തുടര്‍ന്നെത്തിയവര്‍ വാജിദിനെ വീട്ടിനുള്ളില്‍ കടന്ന് വെടിവെക്കുകയായിരുന്നു വെടിയേറ്റ വാജിദ് ഒന്നാം നിലയില്‍ നിന്നും താഴെ വീഴുന്നത് ദൃശ്യത്തില്‍ കാണാം. താഴെ വീണ വാജിദിനെ പുറത്തു ബൈക്കില്‍ കാത്തുനിന്നയാള്‍ തുരുതുരെ വെടിവെക്കുകയായിരുന്നു. അപ്പോഴേക്കും ഉള്ളില്‍ നിന്നും പുറത്തെത്തിയ അക്രമികളും വാജിദിനെ വെടിവെച്ചു.

murder

രണ്ടുബൈക്കുകളിലായാണ് അക്രമികളിലെത്തിയത്. സംഭവത്തിനുശേഷം ഇവര്‍ രക്ഷപ്പെടുകയും ചെയ്തു. ജയിലില്‍ കഴിയുന്ന ഗുണ്ടാ സംഘത്തിന്റെ നേതാവ് ഛേനുവാണ് കൊലപാതകത്തിന് നിര്‍ദ്ദേശിച്ചതെന്നാണ് പോലീസ് കണ്ടെത്തിയത്. ഇയാളുടെ അനുയായികളായ റഷിദ് അലിയാസ് മുംതാജ്, റഷിദ് അലിയാസ് ഗോലു, വസീം എന്നിവരെ പിന്നീട അറസ്റ്റ് ചെയ്തിരുന്നു. കുടിപ്പകയാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

English summary
Murder video emerges a month after 4 men chased, shot dead Delhi property dealer

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്