കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീം യുവതിയെ പ്രണയിച്ചതിന് കൊലപെടുത്തി, ഇഫ്താര്‍ വിരുന്നൊരുക്കി യുവാവിന്‍റെ വീട്ടുകാര്‍

  • By Desk
Google Oneindia Malayalam News

ദില്ലി: ദുരഭിമാനത്തിന്‍റെ പേരിലുള്ള കൊലകള്‍ ഇപ്പോള്‍ സ്ഥിരം സംഭവമാവുകയാണ്. നവോത്ഥാന കേരളത്തില്‍ ഉള്‍പ്പെടെ രണ്ട് ജീവനാണ് ജാത്യാഭിമാനത്തിന്‍റെ പേരില്‍ പൊലിഞ്ഞത്. അന്യ ജാതിയില്‍ പെട്ട പങ്കാളിയെ തിരഞ്ഞെടുത്തതിനാണ് കേരളത്തില്‍ കെവിനും ആതിരയും കൊല്ലപ്പെട്ടതെങ്കില്‍ മതത്തിന്‍റെ പേരിലാണ് പടിഞ്ഞാറന്‍ ദില്ലിയിലെ ഹിന്ദു യുവാവിനെ മുസ്ലീം വിശ്വാസികളായ പെണ്‍വീട്ടുകാര്‍ കുത്തി കൊലപ്പെടുത്തിയത്.

എന്നാല്‍ പെണ്‍വീട്ടുകാരുടെ വര്‍ഗീയ വിദ്വേഷത്തിന് മുസ്ലീങ്ങള്‍ക്ക് ഇഫ്താര്‍ വിരുന്നൊരുക്കി പ്രതികാരം വീട്ടിയിരിക്കുകയാണ് യുവാവിന്‍റെ വീട്ടുകാര്‍. സംഭവം ഇങ്ങനെ.

നാലുമാസം മുന്‍പ്

നാലുമാസം മുന്‍പ്

പടിഞ്ഞാറന്‍ ദില്ലിയിലെ രഘുബീര്‍ നഗര്‍ സ്വദേശിയായ അങ്കിത് സക്സേന മുസ്ലീം യുവതിയെ പ്രണയിച്ചതിന്‍റെ പേരിലായിരുന്നു കൊല്ലപ്പെട്ടത്. യുവതിയുടെ സഹോദരനും അമ്മാവനും ചേര്‍ന്നാണ് അങ്കിത്തിനെ കുത്തി കൊന്നത്. ഒരു ഹിന്ദു യുവാവിനെ വിവാഹം കഴിക്കുന്നതില്‍ ഏറ്റവും അധികം എതിര്‍പ്പ് പ്രകടിപ്പിച്ചത് പെണ്‍കുട്ടിയുടെ പതിനാല് വയസ്സുള്ള സഹോദരനായിരുന്നു. നിരവധി തവണ പെണ്‍വീട്ടുകാര്‍ ബന്ധത്തെ എതിര്‍ത്തെങ്കിലും ഇരുവരും പിന്‍മാറാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് ഫോട്ടാഗ്രാഫറായ അങ്കിത്തിനെ കാമുകിയുടെ കുടുംബം കുത്തി കൊലപ്പെടുത്തിയത്.

അറസ്റ്റ്

അറസ്റ്റ്

സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളേയും സഹോദരനേയും അമ്മാവനേയും പോലീസ് അറസ്റ്റ് ചെയ്തു. കേസിന്‍റെ വിചാരണ ഈ ജുലൈയില്‍ നടക്കാന്‍ ഇരിക്കുകയാണ്. അതിനിടെയാണ് തങ്ങളുടെ മകനെ കൊലപ്പെടുത്തിയവര്‍ക്കെതിരെ ഇഫ്താര്‍ പ്രതികാരവുമായി അങ്കിതിന്‍റെ വീട്ടുകാര്‍ രംഗത്തെത്തിയത്.

ഇഫ്താര്‍ സംഗമം

ഇഫ്താര്‍ സംഗമം

ഒരു ഹിന്ദു-മുസ്ലീം സംഘര്‍ഷത്തിന് വരെ കാരണമായേക്കാവുന്ന സംഭവത്തില്‍ അങ്കിത്തിന്‍റെ അച്ഛന്‍ നടത്തിയ ഇടപെടല്‍ നേരത്തേ തന്നെ ശ്രദ്ധേയമായിരുന്നു. മുസ്ലീങ്ങളാണ് കൊലനടത്തിയതെങ്കിലും എല്ലാ മുസ്ലീങ്ങളും കുറ്റവാളികള്‍ അല്ലെന്നും പ്രകോപനപരമായ യാതൊരു നടപടിയിലേക്കും തുനിയരുതെന്നും സ്വന്തം സമുദായത്തില്‍ പെട്ടവരോടുള്‍പ്പെടെ യശ്പാല്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം മുസ്ലീങ്ങള്‍ക്ക് സമാധാനത്തിന്‍റെ സന്ദേശമായ ഇഫ്താര്‍ വിരുന്ന് ഒരുക്കിയത്.

കഫീല്‍ ഖാന്‍

കഫീല്‍ ഖാന്‍

യുപിയിലെ ഡോക്ടര്‍ കഫീല്‍ ഖാന്‍ ഉള്‍പ്പെടെയുള്ള പ്രമുഖരാണ് ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കാന്‍ എത്തിയത്. ഫേസ്ബുക്കിലൂടെ അറിഞ്ഞവരും എഴുത്തുകാരും മനുഷ്യാവകാശ പ്രവര്‍ത്തകരും മതസൗഹാര്‍ദ്ദ കൂട്ടായ്മയില്‍ പങ്കെടുത്തു.

വിദ്വേഷം വേണ്ട

വിദ്വേഷം വേണ്ട

ഒരു മതവിഭാഗത്തോടും തനിക്കോ കുടംബത്തിനോ ദേഷ്യമില്ലെന്ന് യെശ്പാല്‍ പറഞ്ഞു. വിരുന്നിന് പിന്നില്‍ രാഷ്ട്രീയമില്ല. സമാധാനം പ്രചരിപ്പിക്കുക എന്ന സന്ദേശം മാത്രമാണ് ഇഫ്താര്‍ കൊണ്ട് ഉദ്ദേശിച്ചതെന്നും യെശ്പാല്‍ വ്യക്തമാക്കി.

English summary
'Honour killing' victim Ankit Saxena's family, friends organise iftar party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X