കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിം നേതാക്കള്‍ മണ്ടന്മാരാണെന്ന് ഉര്‍ദു സര്‍വകലാശാല വി.സി

  • By Aiswarya
Google Oneindia Malayalam News

ദില്ലി:മുസ്ലിം സംഘടനകളുടെ പ്രസക്തി നഷ്ടപ്പെട്ടെന്നും അവയുടെ നേതാക്കള്‍ തനി മണ്ടന്മാരാണെന്നും സഫര്‍ സരേഷ് വാല.മോദിയുടെ വിശ്വസ്ത അനുയായിയും മൗലാനാ ആസാദ് ദേശീയ ഉര്‍ദു സര്‍വകലാശാല വി.സിയുമാണ് സഫര്‍ സരേഷ് വാല.

ലഖ്‌നോവിലെ നദ്വത്തുല്‍ ഉലൂം റെക്ടര്‍ മൗലാനാ റബീ ഹസന്‍ നദ്വി ഒഴികെ മറ്റു നേതാക്കള്‍ക്കാര്‍ക്കും വിവരമില്ലെന്നുപറഞ്ഞ സരേഷ്വാല സംഘടനകള്‍ക്ക് കാഴ്ചപ്പാടില്‌ളെന്നും കുറ്റപ്പെടുത്തി. കഴിഞ്ഞ പാര്‍ലമെന്റില്‍ മുസ്ലിംവിഷയങ്ങള്‍ ഉന്നയിച്ച ഏക മുസ്ലിം എം.പി അസദുദ്ദീന്‍ ഉവൈസി മാത്രമായിരുന്നെന്നും മറ്റുള്ളവര്‍ ലോക്‌സഭയില്‍ മിണ്ടാതിരുന്നതായും സരേഷ്വാല പറഞ്ഞു. താന്‍ മോദിയെ സന്ദര്‍ശിച്ചപ്പോള്‍ മൗലാനാ റബീ ഹസന്‍ നദ്വി മാത്രമാണ് പിന്തുണച്ചത്. മറ്റുള്ള നേതാക്കള്‍ മന:സാക്ഷിയെ വഞ്ചിച്ച പാദസേവകന്‍ എന്ന് ആക്ഷേപിക്കുകയായിരുന്നു.

-zafarsareshwala.jpeg

1964ല്‍ പ്രവര്‍ത്തനംനിലച്ച മുസ്ലിം മജ്‌ലിസ് മുശാവറ പോലുള്ള സംഘടനകളില്‍ ഇപ്പോഴും മൃതദേഹം താങ്ങിനടക്കുന്ന നേതാക്കളുണ്ട്. മില്ലി കൗണ്‍സില്‍ പോലുള്ളവയും അനാവശ്യമാണ്. സമുദായ മുന്നേറ്റത്തിന്റെ ചെലവില്‍ പല നേതാക്കളും സ്ഥാനമാനങ്ങള്‍ക്കായി ഇവര്‍ മുറവിളികൂട്ടുകയാണെന്നും സഫര്‍ സരേഷ് വാല പറഞ്ഞു.

മോദിയുടെ കീഴില്‍ ഗുജറാത്ത് മുസ്ലിംകള്‍ക്ക് വന്‍ മുന്നേറ്റം കൈവന്നെന്ന തന്റെ വാദം ആവര്‍ത്തിച്ച സരേഷ്വാല വരും ബജറ്റില്‍ ന്യൂനപക്ഷ ക്ഷേമത്തിന് മോദി സര്‍ക്കാര്‍ വന്‍ തുക വകയിരുത്തിയിട്ടുണ്ടെന്നും പറഞ്ഞു.

English summary
Chancellor of MANUU Zafar Sareshwala, after meeting Islamic seminary Nadwatul Uloom rector Maulana Rabey Hasan Nadwi in Lucknow on Thursday claimed that several Muslim bodies including the AIMPLB have lost their relevance and, with the exception of Rabey Hasan, all are fools.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X