ഗുരുഗ്രാമില്‍ മുസ്ലീം കുടുംബത്തിന് നേരെ ആള്‍ക്കൂട്ട ആക്രമണം: ആറ് പേർ അറസ്റ്റിൽ
ഗുരുഗ്രാം: ഗുരുഗ്രാമിലെ മുസ്ലീം കുടുംബത്തിന് നേരെ ആള്‍കൂട്ടാക്രമണം. സ്ത്രീകളടക്കമുള്ള കുടംബകത്തിന് നേരെ അതിക്രൂരമായ ആക്രമണമാണ് അഴിച്ചുവിട്ടത്. ഇരുമ്പ് ദണ്ഡുകളും ഹോക്കി സ്ററിക്കുകളും ഉപയോഗിച്ചാണ് കുടംബത്തെ മര്‍ദ്ദിച്ചത്. തുടര്‍ന്ന് ഇവരുടെ വീടിന് നേരെ കല്ലേറുമുണ്ടായി. 40 പേരടങ്ങുന്ന സംഘമാണ് കുടുംബത്തിന് നേരെ ആക്രമണം അഴിച്ചുവിട്ടത്. ക്രിക്കറ്റ് കളിയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ആക്രമണം ഉണ്ടായതെന്ന് പറയുന്നു. ഇത് ആസൂത്രണ ആക്രമണമാണെന്നും ഹിന്ദു സംഘടനകളാണ് സംഭവത്തിന്റെ പിന്നിലെന്നും ഇവര്‍ ആരോപിക്കുന്നു.
സംഭവത്തെ തുടര്‍ന്ന് പോലീസ് ആറ് പേരെ അറസ്റ്റ് ചെയ്തു. കൊലപാതകശ്രമമടക്കമുളള കേസുകള്‍ ഇവരുടെ പേരില്‍ ചുമത്തിയിട്ടുണ്ട്. ആക്രമണത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കുടുംബത്തിലെ പുരുഷന്മാരെ ആക്രമിക്കുകയും ഇതി കണ്ട് സ്ത്രീകള്‍ ഉപദ്രവിക്കരുതെന്ന് യാചിക്കുന്നതും വീഡിയോയിലുണ്ട്. എന്നാല്‍ ആക്രമികള്‍ തലപൊട്ടി ചോര വരും വരെ ആക്രമണം തുടരുകയായിരുന്നു.
ഒരാള്‍ ബോധം നഷ്ടപ്പെടുകയും മറ്റോരാള്‍ ചലനമറ്റ് കിടക്കുകയും ചെയ്തിട്ടും ആക്രമികള്‍ ആക്രമം അവസാനിപ്പിച്ചിട്ടില്ല.

ഗുരുഗ്രാമിലെ ബുപ് സിങ് നഗറില്‍ ഇരകളുടെ വീടിന് മുന്നില്‍ ക്രിക്കറ്റ് കളിക്കരുതെന്ന് പറഞ്ഞ് ആയിരുന്നു മദ്യപിച്ചെത്തിയ സംഘം അക്രമിച്ചത്. എന്നാല്‍ ക്രിക്കറ്റ് കളി തുടര്‍ന്ന ഇവരെ 40 പേരടങ്ങുന്ന സംഘമെത്തി അക്രമിക്കയായിരുന്നു. ഇതോടെ ഇരകള്‍ വീട്ടിലേക്ക് ഓടിക്കയറുകയും പിന്നാലെയെത്തിയ സംഘം വളഞ്ഞിട്ട് മര്‍ദ്ദിക്കയായിരുന്നു. വീട്ടിലെത്താന്‍ കഴിയാത്തവര്‍ വീടിന് നേരെ കല്ലെറിഞ്ഞെന്നും പോലീസിന് നല്കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
ആക്രമണം നടന്ന് 40 മിനിറ്റ് കഴിഞ്ഞാണ് പോലീസെത്തിയതെന്നും അപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടെന്നും പറയുന്നു. ഭോണ്‍സി പോലീസ് സ്റ്റേഷനില്‍ വധശ്രമത്തിന് കേസെടുത്തെന്നും പോലീസ് വ്യക്തമാക്കി.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications