മുത്തലാഖിനെതിരേ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്; വരന്‍മാര്‍ക്ക് പ്രത്യേക പ്രതിജ്ഞ

  • Written By:
Subscribe to Oneindia Malayalam

മുംബൈ: മുത്തലാഖിനെതിരേ അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് നടപടികള്‍ ശക്തമാക്കുന്നു. നിക്കാഹ് നടക്കുമ്പോള്‍ തന്നെ വരന്‍മാരെ കൊണ്ട് മുത്തലാഖ് വഴി ഭാര്യയെ വിവാഹം മോചനം ചെയ്യില്ലെന്ന് പ്രതിജ്ഞ ചൊല്ലിക്കാനാണ് ബോര്‍ഡിന്റെ തീരുമാനം. ഹൈദരാബാദില്‍ നടക്കുന്ന വ്യക്തി നിയമ ബോര്‍ഡ് വാര്‍ഷിക യോഗത്തില്‍ ഇതുസംബന്ധിച്ച് നിലപാട് വിശദീകരിച്ച് പ്രസ്താവന ഇറക്കുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.

11

മുത്തലാഖ് പ്രശ്‌നത്തില്‍ പുതിയ നിയമം കൊണ്ടുവരാനുള്ള നീക്കത്തെ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് എതിര്‍ത്തിരുന്നു. കോടതിക്ക് പുറത്ത് വിഷയം പരിഹരിക്കണമെന്നാണ് ബോര്‍ഡിന്റെ നിലപാട്. നിക്കാഹ് നടക്കുന്ന വേളയില്‍ തന്നെ വധുവിന്റെ ഭാവി സുരക്ഷാ കാര്യങ്ങള്‍ക്കൂടി ഉള്‍പ്പെടുത്തി വരന്‍ പ്രതിജ്ഞ ചൊല്ലണമെന്ന നിര്‍ദേശമാണ് ബോര്‍ഡംഗങ്ങള്‍ക്കിടയില്‍ ഉയര്‍ന്നിരിക്കുന്നത്.

ഈ പ്രതിജ്ഞ വരന്‍ പിന്നീട് ലംഘിച്ചാല്‍ വധുവിന് കോടതിയെ സമീപിക്കാന്‍ സാധിക്കുമെന്ന് ബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാന വാലി റഹ്മാനി പറഞ്ഞു.

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ല് കഴിഞ്ഞ മാസം ലോക്‌സഭ പാസാക്കിയിട്ടുണ്ട്. ഇതിനെതിരേ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് നിലപാടെടുത്തിരുന്നു. മുസ്ലിംകള്‍ക്കിടയില്‍ മുത്തലാഖിനെതിരേ പൊതുവികാരം വളര്‍ത്തുകയാണ് പരിഹാരമെന്നും നിയമം മൂലം കുറ്റകരമാക്കുന്നതിനോട് യോജിപ്പില്ലെന്നുമാണ് ബോര്‍ഡ് അംഗങ്ങള്‍ പറയുന്നത്.

ബോര്‍ഡിന്റെ പുതിയ തീരുമാനം സ്വാഗതം ചെയ്ത് അഖിലേന്ത്യാ മജ്‌ലിസെ മുശാവറ രംഗത്തെത്തി. ഉചിതമായ തീരുമാനമാണ് ബോര്‍ഡ് എടുത്തിരിക്കുന്നതെന്ന് മജ്‌ലിസെ മുശാവറ അധ്യക്ഷന്‍ നവേദ് ഹമീദ് പറഞ്ഞു. 40 ലധികം മുസ്ലിം സംഘടനകളുടെ കൂട്ടായ്മയാണ് മജ്‌ലിസെ മുശാവറ. പുതിയ നിക്കാഹ് രീതി വരുമ്പോള്‍ മുത്തലാഖ് പൂര്‍ണമായും ഇല്ലാതാകുമെന്നാണ് കരുതുന്നതെന്ന് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് അംഗം മൗലാനാ അത്താര്‍ അലി പറഞ്ഞു.

English summary
Muslim Law Board to ask grooms for oath against instant talaq

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്