കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മതപരിവര്‍ത്തന നിരോധന നിയമപ്രകാത്തിന് കീഴില്‍ ഉത്തര്‍പ്രദേശില്‍ വീണ്ടും അറസ്റ്റ്

Google Oneindia Malayalam News

ലഖ്നൗ: നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമപ്രകാരം ഉത്തര്‍പ്രദേശില്‍ വീണ്ടും അറസ്റ്റ്. മൊറാദാബാദ് സ്വദേശിയായ യുവാവിനെയാണ് അറസ്റ്റ് ചെയ്തത്. അഞ്ച് മാസം മുമ്പ് ബിജ്‌നൂരിൽ നിന്നുള്ള ഒരു ഹിന്ദു പെൺകുട്ടിയുമായി വിവാഹം രജിസ്റ്റർ ചെയ്യാനുള്ള ശ്രമത്തിനിടെ മൊറാദാബാദിൽ നിന്നുള്ള മുസ്ലീം യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കാന്തിലെ വിവാഹ രജിസ്ട്രേഷൻ ഓഫീസിലെത്തിയ യുവാവിനെയും പെൺകുട്ടിയെയും ഒരു സംഘടനയിലെ ആളുകള്‍ പിടിച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

എന്നാൽ, തന്‍റെ പൂര്‍ണ്ണസമ്മത്തോടെയാണ് താൻ മുസ്ലീം യുവാവിനൊപ്പം പോയതെന്നും ജൂലൈ 24 ന് ഡെറാഡൂണിൽ വെച്ചാണ് വിവാഹിതരായതെന്നും പെൺകുട്ടി പറയുന്നു. ഇരുവരും രണ്ട് വർഷമായി സുഹൃത്തുക്കളായിരുന്നു. പെൺകുട്ടിയോ ആൺകുട്ടിയോ മതം മാറിയോ അതോ അങ്ങനെ ചെയ്യാൻ പദ്ധതിയിട്ടിരുന്നോ എന്ന് വ്യക്തമല്ല.

arrested

നിർബന്ധിത മതപരിവർത്തനത്തിനെതിരായ ഓർഡിനൻസ് പ്രഖ്യാപിച്ച് ദിവസങ്ങൾക്ക് കഴിയുന്നതിന് മുമ്പെ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി ഉത്തര്‍പ്രദേസ് പൊലീസ്. ഉത്തർപ്രദേശിലെ ബറേലിയിലെ മുസ്ലീം യുവാവിനെയാണ് അറസ്റ്റ് ചെയ്തത്. ലവ് ജിഹാദിനെതിരായ ആദ്യ കേസ് ഡിയോറാനിയ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തതിന് അഞ്ച് ദിവസത്തിന് ശേഷമായിരുന്നു അറസ്റ്റ്. 21 കാരനായ പ്രതിക്ക് ഒരു ഹിന്ദു പെൺകുട്ടിയുമായി ബന്ധമുണ്ടെന്നും ഇസ്ലാം മതം സ്വീകരിക്കാൻ സമ്മർദ്ദം ചെലുത്തുകയായിരുന്നുവെന്നുമായിരുന്നു പരാതി.

എറണാകുളത്ത് 474 പേർക്ക് കൊവിഡ്: 107 പേരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താനായില്ലഎറണാകുളത്ത് 474 പേർക്ക് കൊവിഡ്: 107 പേരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താനായില്ല

English summary
muslim youth arrested under Uttar Pradesh anti-conversion law
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X