മുസ്ലിങ്ങള്‍ക്ക് ഇന്ത്യയിൽ ജീവിക്കാൻ അവകാശമില്ല!! പാകിസ്താനിലോ ബംഗ്ലാദേശിലോ പോകണമെന്ന് ബിജെപി എംപി

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: രാജ്യത്തെ മുസ്ലിങ്ങളൾക്കെതിരെ വിവാദ പ്രസ്താവനയുമായി ബിജെപി എംപി. മുസ്ലിങ്ങള്‍ക്ക് ഇന്ത്യയിൽ ജീവിക്കാൻ അവകാശമില്ലെന്നും പാകിസ്താനിലേയ്ക്കോ ബംഗ്ലാദേശിലേയ്ക്കോ പോകണമെന്നുമാണ് ബിജെപി എംപ വിനയ് കട്യാറിന്റെ പ്രസ്താവന. ഇന്ത്യക്കാരായ മുസ്ലിങ്ങളെ പാകിസ്താനികളെന്ന് വിശേഷിപ്പിക്കുന്നവരെ ശിക്ഷിക്കാന്‍ നിയമം കൊണ്ടുവരുമെന്ന എഐഎംഐഎം പ്രസിഡന്റ് അസദുദ്ധീന്‍ ഒവൈസിയുടെ ആവശ്യത്തോടുള്ള പ്രതികരണമായാണ് ബിജെപി എംപിയുടെ പ്രസ്താവന പുറത്തുവരുന്നത്.

അതേ സമയം രാജ്യത്ത് വന്ദേമാതരത്തെയും ദേശീയ പതാകയെയും അവഹേളിക്കുന്നവരെ ശിക്ഷിക്കുന്നതിനായി നിയമം കൊണ്ടുവരണമെന്നും കട്യാർ‍ ആവശ്യപ്പെട്ടു. പാകിസ്താന്റെ പതാക ഉയർത്തുന്നവരും ശിക്ഷിക്കപ്പെടണമെന്നും കട്യാർ‍ പറയുന്നു. ബുധനാഴ്ചയാണ് കട്യാർ വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്.

മുസ്ലിങ്ങള്‍ രാജ്യത്തെ വിഭജിച്ചെന്ന്

മുസ്ലിങ്ങള്‍ രാജ്യത്തെ വിഭജിച്ചെന്ന്

മതത്തിന്റെയും ജനസംഖ്യയുടെയും പേരിൽ മുസ്ലിങ്ങളാണ് ഇന്ത്യയെ വിഭജിച്ചതെവന്നും അത്തരക്കാർക്ക് ഇന്ത്യയിൽ ജീവിക്കാന്‍ എന്ത് അവകാശമാണുള്ളതെന്നും കട്യാർ ചോദിക്കുന്നു. ഇത്തരക്കാർക്ക് ബംഗ്ലാദേശിലോ പാകിസ്താനിലോ പോകാമെന്നും ഇഷ്ടമുള്ള ജോലി ചെയ്ത് ജീവിക്കാമെന്നും കട്യാർ കൂട്ടിച്ചേർത്തു.

പാക് പരാമര്‍‍ശത്തിനെതിരെ ഒവൈസി

പാക് പരാമര്‍‍ശത്തിനെതിരെ ഒവൈസി

ഇന്ത്യയിലെ മുസ്ലിങ്ങളെ പാകിസ്താനികളെന്ന് വിളിക്കുന്നവരെ ശിക്ഷിക്കുന്നതിന് സർക്കാർ നിയമം കൊണ്ടുവരണമെന്നും അത്തരക്കാര്‍ക്ക് മൂന്ന് വർ‍ഷം വരെ തടവ് നൽകണമെന്നുമായിരുന്നു എഐഎംഐഎം പ്രസിഡന്റ് അസദുദ്ധീന്‍ ഒവൈസി ഉന്നയിച്ച ആവശ്യം.

 താജ്മഹലല്ല തേജ് മന്ദിർ!

താജ്മഹലല്ല തേജ് മന്ദിർ!

ആഗ്രയിലെ താജ്മഹൽ ഉടൻ തേജ് മന്ദിറാവുമെന്ന പ്രതികരണവുമായി കട്യാർ‍ രണ്ട് ദിവസം മുമ്പ് രംഗത്തെത്തിയിരുന്നു. ആഗ്രയിലെ താജ് മഹോത്സവത്തെക്കുറിച്ചുള്ള ചോദ്യത്തിന് താജ് മഹോത്സവമോ തേജ് മഹോത്സവമോ ആഘോഷിക്കുമെന്നും വിനയ് കട്ടാർ എഎന്‍ഐയോട് പറഞ്ഞിരുന്നു. താജ് ആയിരുന്നാലും തേജ് ആയിരുന്നാലും വലിയ വ്യത്യാസങ്ങളൊന്നും ഇല്ലെന്നും കട്യാർ‍ അവകാശപ്പെട്ടിരുന്നു.

 പാകിസ്താനോ ബംഗ്ലാദേശോ?

പാകിസ്താനോ ബംഗ്ലാദേശോ?


അയോധ്യയിൽ‍ രാമക്ഷേത്രം നിർമിക്കുന്നതിൽ എതിർപ്പുള്ള മുസ്ലിങ്ങൾക്ക് പാകിസ്താനിലേക്കോ ബംഗ്ലാദേശിലേയ്ക്കോ പോകാമെന്ന് ഉത്തർപ്രദേശ് ഷിയാ വഖഫ് ബോർഡ് ചെയർമാന്‍ വസീം റിസ് വി നിർദേശിച്ചിരുന്നു. ഫെബ്രുവരി മൂന്നിനായിരുന്നു സംഭവം.

English summary
BJP MP Vinay Katiyar on Wednesday said that Muslims should not live in India and they should either go to Pakistan or Bangladesh, media reports said. The MP also said there should be a bill that punishes those who do not respect Vande Mataram, those who insult the national flag and those who hoist the Pakistani flag.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്