രണ്ട് ദിവസമായി യുവാവിനെ കാണാനില്ല: സുഹൃത്തിന്‍റെ വീട്ടിലെ ഫ്രിഡ്ജ് തുറന്ന പോലീസ് ഞെട്ടി, സംഭവിച്ചത്!
സുഹൃത്ത് ബാദല്‍ മണ്ഡലിന്‍റെ വീട്ടിലെ ഫ്രിഡ്ജില്‍ നിന്നാണ് യുവാവിന്‍റെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെടുക്കുന്നത്.
ദില്ലി: യുവാവിനെ കൊലപ്പെടുത്തി മൃതദേഹങ്ങള്‍ കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു. 26 കാരനായ വിപിന്‍ ജോഷിയുടെ ശരീരാവശിഷ്ടങ്ങളാണ് സുഹൃത്തിന്‍റെ വീട്ടിലെ ഫ്രിഡ്ജില്‍ നിന്ന് കണ്ടെടുത്തത്. ദക്ഷിണ ദില്ലിയിലെ സൈദുലജാബില്‍ ഞായറാഴ്ചയാണ് സംഭവമെന്ന് പോലീസ് വ്യക്തമാക്കി. ഉത്തരാഖണ്ഡ‍് സ്വദേശിയാണ് കൊല്ലപ്പെട്ട വിപിന്‍. കഴിഞ്ഞ രണ്ട് ദിവസമായി യുവാവിനെ കാണാനില്ലെന്ന് ബന്ധുക്കളാണ് വ്യക്തമാക്കിയത്. യുവാവിന് വേണ്ടി ബന്ധുക്കള്‍ നടത്തിയ തിരച്ചിലിനിടെയാണ് ശനിയാഴ്ച വൈകിട്ട് സുഹൃത്ത് ബാദല്‍ മണ്ഡലിന്‍റെ വീട്ടിലെ ഫ്രിഡ്ജില്‍ നിന്ന് ശരീരാവശിഷ്ടങ്ങള്‍ കണ്ടെടുക്കുന്നത്.
അടച്ചിട്ടിരുന്ന വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെയാണ് പോലീസ് വീടിന്‍റെ വാതില്‍
അടച്ചിട്ടിരുന്ന വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെയാണ് പോലീസ് വീടിന്‍റെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന് പരിശോധിച്ചത്. വിപിനെ അന്വേഷിച്ച് ബാദലിന്‍റെ വീട്ടിലെത്തിയപ്പോള്‍ സംശയം തോന്നിയ ബന്ധുക്കളാണ് വിവരം പോലീസില്‍ അറിയിച്ചത്. പോലീസ് നടത്തിയ പരിശോധനയില്‍ ഫ്രിഡ്ജിനുള്ളില്‍ നിന്ന ശരീരാവശിഷ്ടങ്ങള്‍ കണ്ടെടുക്കുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത പോലീസ് സുഹൃത്ത് മണ്ഡലിന് വേണ്ടി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

സംഭവം നടന്ന ദിവസം ജോലി കഴിഞ്ഞ് മടങ്ങിയ വിപിനും ബാദലും രാത്രി ഏറെ വൈകിയും മദ്യപിച്ചിരുന്നതായും പ്രാഥമിക അന്വേഷണത്തില്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇരുവരും ഫിയോ കണ്‍ട്രി കിച്ചണ്‍ ആന്‍ഡ് ബാറിലെ ജീവനക്കാരാണ്.












Click it and Unblock the Notifications