Get Updates
Get notified of breaking news, exclusive insights, and must-see stories!

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കൊന്നു, പിന്നെ ആസിഡ് 'നാടകം'... എല്ലാം പൊളിച്ചത് 'മട്ടന്‍സൂപ്പ്

ഭര്‍ത്താവ് നോണ്‍ വെജിറ്റേറിയനും കാമുകന്‍ വെജിറ്റേറിയനുമായിരുന്നു

Recommended Video

cmsvideo
    ഭർത്താവിനെ കൊന്നു, കാമുകനൊപ്പം ജീവിക്കാൻ യുവതി ചെയ്തത്

    ഹൈദരാബാദ്: സിനിമാക്കഥയെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള കൊലപാതകക്കേസില്‍ പ്രതികളെ കുടുക്കിയത് ആശുപത്രിയില്‍ നടന്ന സംഭവം. ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തുകയും പിന്നീട് കാമുകന്റെ മുഖത്ത് ആസിഡൊഴിച്ച് ബന്ധുക്കളെ കബളിപ്പിക്കുകയും ചെയ്യുകയായിരുന്നു.

    തെലങ്കാന നഗര്‍കുര്‍നൂല്‍ സ്വദേശികളായ സ്വാതിയെയും കാമുകന്‍ രാജേഷിനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. സ്വാതിയുടെ ഭര്‍ത്താവായ സുധാകര്‍ റെഡ്ഡിയാണ് കൊല ചെയ്യപ്പെട്ടത്. ഫിസിയോതെറാപിസ്റ്റ് കൂടിയായ രാജേഷിന്റെ കൂടി സഹായത്തോടെയാണ് സ്വാതി ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്.

    കൊല നടന്നത് നവംബര്‍ 27ന്

    കൊല നടന്നത് നവംബര്‍ 27ന്

    നവംബര്‍ 27നു രാത്രിയാണ് സുധാകര്‍ റെഡ്ഡി കൊല ചെയ്യപ്പെട്ടത്. ഉറങ്ങുകയായിരുന്ന സുധാകറിന്റെ ശരീരത്തില്‍ സ്വാതി ബോധം കെടുത്താനുള്ള ഇഞ്ചക്ഷന്‍ കുത്തി വയ്ക്കുകയായിരുന്നു.
    തുടര്‍ന്ന് ഇരുമ്പുദണ്ഡ് കൊണ്ട് അടിച്ചാണ് സ്വാതിയും രാജേഷും ചേര്‍ന്നു സുധാകറിനെ വധിച്ചത്. അതിനുശേഷം ഇരുവരും ചേര്‍ന്നു മൃതദേഹം കാട്ടില്‍ തള്ളുകയും ചെയ്യുകയായിരുന്നു.

     കാമുകന്റെ മുഖത്ത് ആസിഡൊഴിച്ചു

    കാമുകന്റെ മുഖത്ത് ആസിഡൊഴിച്ചു

    സുധാകറിന്റെ മൃതശരീരം കാട്ടില്‍ ഉപേക്ഷിച്ച ശേഷം വീട്ടില്‍ മടങ്ങിയെത്തിയ സ്വാതി കാമുകന്‍ രാജേഷിന്റെ മുഖത്ത് ആസിഡൊഴിച്ചു. അതിനു ശേഷം അജ്ഞാതരായ ചിലര്‍ വീട്ടില്‍ അതിക്രമിച്ചു കയറിയ ശേഷം ഭര്‍ത്താവിന്റെ മുഖത്ത് ആസിഡൊഴിച്ചതായി സ്വാതി ബന്ധുക്കളെ വിളിച്ച് അറിയിക്കുകയായിരുന്നു.
    ഉടന്‍ തന്നെ ബന്ധുക്കളെത്തി രാജേഷിനെ അപ്പോളോ ആശുപത്രിയിലേക്ക്ു മാറ്റുകയും ചെയ്യുകയായിരുന്നു.

    ആശുപത്രിയിലെ സംഭവം

    ആശുപത്രിയിലെ സംഭവം

    ആശുപത്രിയില്‍ നടന്ന ഒരു സംഭവമാണ് രാജേഷിനെ ബന്ധുക്കള്‍ സംശയിക്കാന്‍ കാരണം. കൊല്ലപ്പെട്ട സുധാകര്‍ നോണ്‍ വെജിറ്റേറിയനും രാജേഷ് വെജിറ്റേറിയനുമാണ്. ആശുപത്രിയില്‍ ചികില്‍സയില്‍ കിടക്കവെ രാജേഷിന് നഴ്‌സ് കുടിക്കാന്‍ മട്ടന്‍ സൂപ്പ് കൊണ്ടുവന്നു. ശരീരത്തിലെ പൊള്ളല്‍ എളുപ്പത്തില്‍ ഉണങ്ങുന്നതിനു വേണ്ടിയായിരുന്നു ഇത്.
    അപ്പോഴാണ് താന്‍ വെജിറ്റേറിയനാണെന്നും മട്ടന്‍ സൂപ്പ് കഴിക്കില്ലെന്നും രാജേഷ് നഴ്‌സിനോട് പറഞ്ഞത്. മട്ടന്‍ സൂപ്പ് ഏറെ ഇഷ്ടമുള്ള സുധാകര്‍ ഇപ്പോള്‍ താന്‍ വെജിറ്റേറിയനാണെന്ന് എന്തിനാണ് പറഞ്ഞതെന്നു ഇതോടെ ചില ബന്ധുക്കള്‍ക്കു സംശയം തോന്നുകയായിരുന്നു.

    പോലീസ് വിശദമായി പരിശോധിച്ചു

    പോലീസ് വിശദമായി പരിശോധിച്ചു

    സുധാകറെന്ന പേരില്‍ മുഖത്ത് പൊള്ളലേറ്റു കിടക്കുന്നത് മറ്റാരോ ആണെന്ന് ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതോടെ പോലീസ് ഇവിടെയെത്തുകയായിരുന്നു. തുടര്‍ന്നു രാജേശിന്റെ ഫിംഗര്‍ പ്രിന്റ് പരിശോധന നടത്തി.
    സുധാകറിന്റെ ആധാറിലെ വിവരങ്ങളുമായി ഇയാളുടേത് മാച്ച് ചെയ്യുന്നില്ലെന്നും തെളിഞ്ഞു. തുടര്‍ന്നു പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലിലാണ് സ്വാതിയും രാജേഷും ചേര്‍ന്നു നടത്തിയ നാടകം പൊളിഞ്ഞത്.

    രാജേഷ് ചികില്‍സയില്‍

    രാജേഷ് ചികില്‍സയില്‍

    മുഖത്തേറ്റ പൊള്ളല്‍ പൂര്‍ണമായി ഭേദമാവാത്തതിനാല്‍ രാജേഷ് ആശുപത്രിയില്‍ ചികില്‍സയില്‍ തന്നെയാണ്. അതിനാല്‍ ഇയാളെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ലെന്നു പോലീസ് അറിയിച്ചു. സ്വാതിയെ മാത്രമാണ് അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞത്.
    പെരുമാറ്റത്തിലെ അസ്വാഭാവികതകളും ബന്ധുക്കളെക്കുറിച്ച് കൃത്യമായ മറുപടി നല്‍കാന്‍ കഴിയാത്തതുമെല്ലാം രാജേഷിനെ പിടികൂടാന്‍ സഹായിച്ചതായി പോലീസ് പറയുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+