കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ നിര്‍ണ്ണായക പ്രഖ്യാപനവുമായി ശരദ് പവാര്‍: ബിജെപിക്ക് പൂട്ടിടും, തിരിച്ച് വരവ് കഠിനം

Google Oneindia Malayalam News

മുംബൈ: സമീപകാലത്ത് ബിജെപിക്ക് ഏറ്റവും വലിയ തിരിച്ചടിയേറ്റ സംസ്ഥാനങ്ങളില്‍ ഒന്നായിരുന്നു മഹാരാഷ്ട്ര. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ നേതൃത്തിലുള്ള സഖ്യം വിജയിച്ചിട്ടും അധികാരത്തിലേറാന്‍ മഹാരാഷ്ട്രയില്‍ ബിജെപിക്ക് സാധിച്ചില്ല. മുഖ്യമന്ത്രി പദത്തില്‍ ഉടക്കി സഖ്യകക്ഷിയായ ശിവസേന മുന്നണി വിട്ടതായിരുന്നു ബിജെപിക്ക് തിരിച്ചടിയായത്.

കോണ്‍ഗ്രസ് നീക്കത്തില്‍ അപകടം മണത്ത് സിന്ധ്യാ ക്യാംപ്; ശക്തി കേന്ദ്രത്തില്‍ അടിതെറ്റുമോ, ആശങ്കകോണ്‍ഗ്രസ് നീക്കത്തില്‍ അപകടം മണത്ത് സിന്ധ്യാ ക്യാംപ്; ശക്തി കേന്ദ്രത്തില്‍ അടിതെറ്റുമോ, ആശങ്ക

എന്‍ഡിഎ വിട്ട ശിവസേന കോണ്‍ഗ്രസ്, എന്‍സിപി പാര്‍ട്ടികളുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു. നിരവധി തവണ വെല്ലുവിളികള്‍ നേരിട്ടെങ്കിലും സഖ്യം മുന്നോട്ട് പോവുകയാണ്. ഈ സാഹചര്യത്തിലാണ് സുപ്രധാനമായ ഒരു പ്രഖ്യാപനവുമായി എന്‍സിപി നേതാവ് ശരദ് പവാര്‍ രംഗത്ത് എത്തുന്നുന്നത്.

വട് സാവിത്രി പൂജ ആഘോഷത്തിന്റെ ചിത്രങ്ങള്‍ കാണാം

മഹാ അഘാഡി സഖ്യം

മഹാ അഘാഡി സഖ്യത്തുലുള്ള മഹാരാഷ്ട്ര സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമെന്ന് മാത്രമല്ല, അടുത്ത ലോക്സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മുന്നണിയായി മത്സരിക്കുമെന്നാണ് എന്‍സിപി ദേശീയ അധ്യക്ഷന്‍ കൂടിയായ ശരദ് പവാര്‍ പ്രഖ്യാപിച്ചത്. ഭരണ സഖ്യത്തില്‍ വിള്ളലുകള്‍ വീഴുന്നു എന്ന റിപ്പോര്‍ട്ട് പുറത്ത് വരുന്നതിന് ഇടയിലാണ് ശരദ് പവാറിന്‍റെ ഭാഗത്ത് നിന്നും ഇത്തരമൊരു പ്രഖ്യാപനം ഉണ്ടാവുന്നത്.

എന്‍സിപി വാര്‍ഷികം

എന്‍സിപിയുടെ 22-ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തുകൊണ്ടായിരുന്നു ശരദ് പവാറിന്‍റെ വാക്കുകള്‍. മഹാരാഷ്ട്രയിലെ പ്രബലരായ മൂന്ന് പാര്‍ട്ടികളുടെ സഖ്യം വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലും തുടരുകയാണെങ്കില്‍ ബിജെപിക്ക് അത് കടുത്ത വെല്ലുവിളി ഉയര്‍ത്തും.

പ്രവര്‍ത്തനം

സംസ്ഥാനത്ത് പാര്‍ട്ടിയേയും മുന്നണിയേയും കൂടുതല്‍ ശക്തമാക്കാനാനുള്ള പ്രവര്‍ത്തനവും എന്‍സിപി ആരംഭിച്ചിട്ടുണ്ട്. 2019 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പവാറിന്റെ വിശ്വസ്തരും നിരവധി മുതിർന്ന നേതാക്കളും എൻ‌സി‌പിയിൽ നിന്നും രാജിവെച്ച് ബിജെപിയിൽ ചേർന്നിരുന്നു.

വിജയം

എന്നാല്‍ ശരദ് പവാറിന്‍റെ നേതൃത്വത്തില്‍ നടത്തിയ അതിശക്തമായ പ്രവര്‍ത്തനത്തിന്‍റെ ബലത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്നേറ്റമുണ്ടാക്കാന്‍ എന്‍സിപിക്ക് സാധിച്ചു. 54 സീറ്റുകളിലായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍സിപി വിജയിച്ചത്. 2014 ലെ തിരഞ്ഞെടുപ്പില്‍ 41 സീറ്റുകളില്‍ മാത്രമായിരുന്നു വിജയം.

അട്ടിമറി ശ്രമം

സഖ്യത്തില്‍ കൂടെയുണ്ടായിരുന്ന കോൺഗ്രസിന് 44 സീറ്റുകളിലായിരുന്നു വിജയിച്ചത്. അജിത് പവാറിന്‍റെ നേതൃത്വത്തിലുണ്ടായ അട്ടിമറി ശ്രമത്തെ പോലും ശരദ് പവാറിന് കീഴില്‍ എന്‍സിപി അതിജീവിച്ചു. അങ്ങനെയാണ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദേവന്ദ്ര ഫഡ്നാവിസിനും ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാറിനും രാജിവെക്കേണ്ടി വന്നു.

പാർട്ടിയിലേക്ക് മടങ്ങി

തുടര്‍ന്ന് ശരദ് പവാറിന്‍റെ മരുമകൻ കൂടിയായ അജിത് പവാര്‍ പാർട്ടിയിലേക്ക് മടങ്ങി. ഇതിനെല്ലാം ശേഷമാണ് ശിവസേനയും കോണ്‍ഗ്രസുമായി ചേർന്ന് എംവി‌എ സർക്കാർ രൂപീകരിക്കുകയും ചെയ്തു. നിരവധി തവണ സര്‍ക്കാറിനെ വീഴ്ത്താനുള്ള ശ്രമം ബിജെപി നടത്തുകയും ചെയ്തിരുന്നു.

കൂടിക്കാഴ്ച

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയും സര്‍ക്കാര്‍ വീഴാന്‍ പോവുന്നു എന്ന തരത്തിലുള്ള പ്രചരണങ്ങള്‍ ശക്തിപ്പെടാന്‍ തുടങ്ങി. എന്നാല്‍ മോദിയുമായുള്ള ഉദ്ദവിന്‍റെ കൂടിക്കാഴ്ച സഖ്യത്തെ യാതൊരു തരത്തിലും ബാധിക്കില്ലെന്നാണ് ശിവസേന നേതൃത്വം വ്യക്തമാക്കിയത്.

സര്‍ക്കാറിനെ ബാധിക്കില്ല

രാഷ്ട്രീയ ബന്ധങ്ങൾക്കതീതമായി വ്യക്തിബന്ധങ്ങളെ എല്ലായ്പ്പോഴും വിലമതിക്കുന്നു. ഉദ്ദവ് താക്കറെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ച വ്യക്തിബന്ധങ്ങളുടെയും പ്രോട്ടോക്കോളിന്റെയും ഭാഗമായിരുന്നെന്നും ശിവസേന വ്യക്തമാക്കി. ഇത്തരം പ്രചരണങ്ങള്‍ക്കൊന്നും സഖ്യത്തെ തകര്‍ക്കാന്‍ കഴിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇതിന് പിന്നാലെയാണ് സഖ്യം വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലും തുടരുമെന്ന് ശരദ് പവാറും പ്രഖ്യാപിച്ചത്.

യാഷിക ആനന്ദിന്റെ പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Congress focusing on 7 states to improve its performance in 2022 including UP and Gujarat

English summary
MVA alliance to continue in upcoming Assembly-Lok Sabha elections: Sharad Pawar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X