• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വോട്ടിങ് യന്ത്രത്തിലെ ക്രമക്കേട്; 2014 ല്‍ കോണ്‍ഗ്രസിന് നഷ്ടമായത് 201 സീറ്റുകളെന്ന് സയിദ് ഷൂജ

ദില്ലി: ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ ക്രമക്കേട് നടത്തിയാണ് 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ എത്തിയതന്നെ സൈബര്‍ വിദഗ്ധന്‍ സയിദ് ഷൂജയുടെ വെളിപ്പെടുത്തലിന്റെ ഞെട്ടലിലാണ് രാജ്യം. ലണ്ടനില്‍ ഇന്ത്യന്‍ ജേര്‍ണലിസ്റ്റ്‌സ് അസോസിയേഷനും ഫോറിന്‍പ്രസ് അസോസിയേഷനും സംഘടിപ്പിച്ച പരിപാടിയില്‍ അമേരിക്കയില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഷൂജ പങ്കെടുത്തത്.

ബിജെപിയില്‍ പൊട്ടിത്തെറി; പി കൃഷ്ണദാസിന് സസ്‌പെന്‍ഷന്‍; യുവമോര്‍ച്ച ജില്ല പ്രസിഡന്റ് രാജിവെച്ചു

ബിജെപി നേതാവും നരേന്ദ്രമോദി സര്‍ക്കാറില്‍ അംഗവുമായ ഗോപിനാഥ് മുണ്ടെ, പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷ് എന്നിവരുടെ മരണത്തിനും വോട്ടിങ്ങ് യത്രങ്ങളുടെ ക്രമക്കേടിനും തമ്മില്‍ ബന്ധമുണ്ടെന്നും ഷൂജ ആരോപിക്കുന്നു. ക്രമക്കേടിന്റെ ഫലമായി കോണ്‍ഗ്രസ്സിന് വലിയ തോതിലുള്ള സീറ്റ് നഷ്ടം ഉണ്ടായെന്നും ഷൂജ വെളിപ്പെടുത്തുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ..

ഷൂജയുടെ വെളിപ്പെടുത്തല്‍

ഷൂജയുടെ വെളിപ്പെടുത്തല്‍

തിരഞ്ഞെടുപ്പ് കമ്മിഷനുവേണ്ടി വോട്ടിങ് യന്ത്രം നിര്‍മിക്കാറുള്ള ഇലക്ട്രോണിക്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍ 2009-2014ല്‍ പ്രവര്‍ത്തിച്ചിരുന്നെന്ന് അവകാശപ്പെടുന്ന ഷൂജയുടെ വെളിപ്പെടുത്തല്‍ വളരെ ഗൗരവത്തോടെയാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ നോക്കികാണുന്നത്.

ബ്ലാക്ക് മെയില്‍

ബ്ലാക്ക് മെയില്‍

വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേട് നടക്കുന്നതായി ബോധ്യപ്പെട്ടത് 2014 ഏപ്രില്‍ 30 നാണ്. ഞങ്ങളുടെ മോഡുലേറ്ററില്‍ വോട്ടിങ് യന്ത്രങ്ങളിലെ വിവരങ്ങള്‍ ലഭിച്ചു തുടങ്ങി. ഇക്കാര്യങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ബിജെപി നേതാക്കളെ ബ്ലാക്ക് മെയില്‍ ചെയ്യാമെന്ന് ഞങ്ങള്‍ ആലോചിച്ചു.

എല്ലാവരും കൊല്ലപ്പെട്ടു

എല്ലാവരും കൊല്ലപ്പെട്ടു

അങ്ങനെയാണ് 2014 മെയ് 12 ന് ഹൈദരാബാദിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു ബിജെപി നേതാവിനെ കാണാന്‍ പോയത്. ഒരു മണിക്കൂറോളം കാത്തിരുന്നു. പിന്നീട് നേതാവിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഞങ്ങള്‍ക്ക് നേരെ വെടിവെക്കുകയാണ് ഉണ്ടായത്. ഞാനൊഴികെ എല്ലാവരും കൊല്ലപ്പെട്ടു.

വര്‍ഗീയ കലാപം

വര്‍ഗീയ കലാപം

ഈ കൊലപാതകങ്ങള്‍ മറച്ചുവെക്കാനായി അടുത്ത ദിവസം ഹൈദരാബാദിലെ കിഷന്‍ബാഹില്‍ വര്‍ഗീയ കലാപമുണ്ടാക്കി. അതില്‍ മരിച്ചതായി ചിത്രീകരിച്ചത് എന്റെ സുഹൃത്തുക്കളെയാണെന്നും ഷൂജ ആരോപിക്കുന്നു.

കോണ്‍ഗ്രസിന് നഷ്ടമായത്

കോണ്‍ഗ്രസിന് നഷ്ടമായത്

വോട്ടിങ് യന്ത്രത്തിലെ തിരിമറിയിലൂടെ 2014 ല്‍ കോണ്‍ഗ്രസിന് നഷ്ടമായത് 201 സീറ്റുകളാണ്. ഇങ്ങനെയാണ് കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ എത്തിയത്. എങ്ങനെയാണ് ക്രമക്കേട് നടത്തുന്നതെന്നു കോണ്‍ഗ്രസ്, ബിഎസ്പി, എസ്പി, ആംആദ്മി പാര്‍ട്ടി നേതാക്കള്‍ എന്നോട് അന്വേഷിച്ചിരുന്നു.

ദില്ലിയിലെ വിജയം

ദില്ലിയിലെ വിജയം

യുപി, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, ദില്ലി നിയമസഭാ തിരഞ്ഞെടുപ്പുകളിലും ക്രമക്കേട് നടന്നു. എന്നാല്‍ എന്റെ സുഹൃത്തുക്കള്‍ സാങ്കേതിക തടസ്സമുണ്ടാക്കി. എന്റെ സുഹൃത്തുക്കളാണ് സാങ്കേതി തടസ്സം ഉണ്ടാക്കിയത്. ദില്ലിയിലെ വിജയവും യാഥാര്‍ത്ഥമല്ല.

ഗൗരി ലങ്കേഷ്

ഗൗരി ലങ്കേഷ്

ഇതെ കുറിച്ച് വാര്‍ത്ത നല്‍കാന്‍ ഗൗരി ലങ്കേഷ് തയ്യാറായിരുന്നു. വോട്ടിങ് യന്ത്രത്തിനുള്ള കേബിള്‍ നിര്‍മ്മാണത്തെക്കുറിച്ച് അവര്‍ വിവരാവകാശ പ്രകാരം അന്വേഷിച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെയാണ് അവര്‍ കൊല്ലപ്പെടുന്നതെയ്യും സയീദ് ഷൂജ വ്യക്തമാക്കുന്നു.

വിവിപാറ്റിലും ക്രമക്കേട്

വിവിപാറ്റിലും ക്രമക്കേട്

വോട്ടിങ് യന്ത്രത്തിനെതിരായ ആരോപണങ്ങളെത്തുടര്‍ന്ന് പ്രാബല്യത്തില്‍ വന്ന വോട്ട് രസീത് സംവിധാനത്തിലും (വിവിപാറ്റ്) ക്രമക്കേട് സാധ്യമാണെന്നും ഷൂജ അവകാശപ്പെടുന്നു. എല്ലായിടത്തും വിവിപാറ്റ് ഉപയോഗിക്കാനും അതിന്റെ കണക്കുകള്‍ ക്രോഡീകരിക്കാനും തയ്യാറല്ലെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടും ശ്രദ്ധേയമാണ്.

സാങ്കേതിക സഹായം നല്‍കിയത്

സാങ്കേതിക സഹായം നല്‍കിയത്

ക്രമക്കേട് നടത്താന്‍ സാങ്കേതിക സഹായം നല്‍കിയതു റിലയന്‍സ് കമ്യൂണിക്കേഷന്‍സാണെന്നും ഇതിനാല്‍ രാജ്യത്തിന്റെ പലഭാഗത്തായി 9 കേന്ദ്രങ്ങളുണ്ടായിരുന്നു. ഡേറ്റ എന്‍ട്രി എന്ന പേരില്‍ തങ്ങളെക്കൊണ്ടു ചെയ്യിക്കുന്നത് ക്രമക്കേടിനുള്ള കാര്യങ്ങളാണെന്ന് ഇവിടെ ജോലി ചെയ്യുന്നവര്‍ക്ക് പോലും അറിയില്ലെന്നും ഷൂജ വ്യക്തമാക്കുന്നു.

2015 മാര്‍ച്ചില്‍

2015 മാര്‍ച്ചില്‍

ഇന്ത്യയിലെ ഒരു ഇംഗ്ലീഷ് ചാനലില്‍ എല്ലാ രാത്രിയിലും ചര്‍ച്ചകളില്‍ ബഹളം വെക്കുന്ന ഒരു മാധ്യമപ്രവര്‍ത്തകനോട് താന്‍ 2015 മാര്‍ച്ചില്‍ അമേരിക്കയില്‍ വെച്ച് തട്ടിപ്പിന്റെ വിവരങ്ങള്‍ പങ്കുവെച്ചിരുന്നു. അയാള്‍ പിന്നീട് പുതിയ ചാനല്‍ തുടങ്ങിയെന്നും ഷൂജ കൂട്ടിച്ചേര്‍ത്തു.

നിയമനടപടി സ്വീകരിക്കും

നിയമനടപടി സ്വീകരിക്കും

അതേസമയം ഷൂജയുടെ അവകാശവാദങ്ങളേയും ആരോപണങ്ങളേയും തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്ത് വന്നു. ആരോപണം വെറും കൈയടിക്ക് വേണ്ടിയുള്ളതാണെന്നും ഉന്നയിച്ച ഹാക്കര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ഹാങ്കിങ് നടത്താന്‍ കഴിയില്ല

ഹാങ്കിങ് നടത്താന്‍ കഴിയില്ല

ഏതെങ്കിലും തരത്തിലുള്ള വയര്‍ലെസ്സ് കമ്മ്യൂണിക്കേഷനിലൂടെ ഒരു തരത്തിലുള്ള ഡാറ്റയും കൈമാറ്റം ചെയ്യാനോ സ്വീകരിക്കാനോ കഴിയാത്ത ഇത്തരം യന്ത്രങ്ങള്‍ ഹാങ്കിങ് നടത്താന്‍ കഴിയത്തതാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ടെക്‌നിക്കല്‍ എക്‌സ്‌പേര്‍ട്ട് കമ്മിറ്റി അംഗമായ ഡോ. രജത് മൂണ വ്യക്തമാക്കുന്നു.

അരുണ്‍ ജയ്റ്റ്‌ലിയും

അരുണ്‍ ജയ്റ്റ്‌ലിയും

ഷൂജയുടെ ആരോപണങ്ങളില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും രംഗത്തെത്തി. റഫാലിന് ശേഷമുള്ള മറ്റൊരു വിലയി നുണയാണ് വോട്ടിങ് യന്ത്രത്തിലെ ക്രമക്കേടുകളെക്കുറിച്ചുള്ള ആരോപണമെന്നായിരുന്നു അരുണ്‍ ജയ്റ്റ്‌ലിയുടെ പ്രതികരണം.

English summary
mystery man shuja makes wild claims as london event to show evm hacking flops
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X