മകളെ പിതാവ് തീവെച്ചുകൊന്നു: സംഭവത്തിന് പിന്നില്‍ ദുരഭിമാനക്കൊല!! പരാതി കാമുകന്‍റേത്!!

  • Posted By:
Subscribe to Oneindia Malayalam

മൈസുരു: പിതാവ് കൗമാരക്കാരിയായ അഗ്നിക്കിരയാക്കിയ സംഭവം ദുരഭിമാനക്കൊലയെന്ന് സംശയം. മൈസൂരുവിലെ നഞ്ചന്‍ഗോടാണ് 19കാരിയായ മകളെ പിതാവ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിനെതിരെ 25കാരനായ യുവാവ് പോലീസില്‍ പരാതി നല്‍കിയതോടെയാണ് പോലീസ് കേസന്വേഷണം ആരംഭിക്കുന്നത്.

19കാരിയായ ശോഭയെന്ന പെണ്‍കുട്ടിയെ പിതാവ് കൊലപ്പെടുത്തിയെന്നാണ് എച്ച്ഡി കോട്ടെ സ്വദേശിയായ കൃഷ്ണ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നത്. സംഭവം ദുരഭിമാനക്കൊലയാണെന്നും യുവാവ് ആരോപിക്കുന്നു. മറ്റൊരു ജാതിയില്‍പ്പെട്ട താന്‍ പെണ്‍കുട്ടിയെ വിവാഹം കഴിയ്ക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് സംഭവമെന്നും ഇരുവരുടേയും ബന്ധം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എതിര്‍ത്തിരുന്നുവെന്നും യുവാവ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

1000 ലൈക്ക്, അല്ലെങ്കില്‍ കുഞ്ഞിനെ താഴേക്കിടും!!! അച്ഛന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ!!!

murder

മൂന്ന് മാസം മുമ്പ് ഇരുവരും വിവാഹം കഴിയ്ക്കാന്‍ തീരുമാനിച്ചപ്പോള്‍ എതിര്‍പ്പുമായെത്തിയ പിതാവ് നാലോളം പേരെക്കൂട്ടി വന്ന് ഇരുവരെയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് ശേഷം പല തവണ പെണ്‍കുട്ടിയെ കാണാന്‍ ശ്രമിച്ചുവെങ്കിലും കാണാന്‍ കഴിഞ്ഞില്ലെന്നും ഗ്രാമവാസികള്‍ക്കും പെണ്‍കുട്ടിയെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും യുവാവ് പരാതിയില്‍ പറയുന്നുണ്ട്. മകളെ അഗ്നിക്കിരയാക്കി മറവുചെയ്തുവെന്നാണ് പിതാവ് സമീപവാസികളോട് പറഞ്ഞത്.

സംഭവത്തില്‍ വെള്ളിയാഴ്ച പരാതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി. എന്നാല്‍ സംഭവത്തെക്കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കുന്നത് സ്ഥലത്തെത്തി പരിശോധന നടത്തിപ്പോഴാണെന്ന് മൈസൂരു റൂറല്‍ എസ്പി രവി ചെന്നനവാര്‍ വണ്‍ഇന്ത്യയോട് പറഞ്ഞു. കുറ്റവാളിയ്ക്ക് വേണ്ടി പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

English summary
In a suspected case of honour killing, a father from Nanjuangud of Mysuru has been accused of murdering his teen daughter. The investigation into the case began after a 25-year old man lodged a complaint against the girl's father on Saturday.
Please Wait while comments are loading...