Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്‍ ബിരേന്‍ സിങ് മണിപ്പൂര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ഇംഫാല്‍: എന്‍ ബിരേന്‍ സിങിന് മണിപ്പൂരില്‍ രണ്ടാമൂഴം. അദ്ദേഹം വീണ്ടും മണിപ്പൂര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇംഫാലില്‍ നടന്ന ചടങ്ങില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്തു. കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്‍, കിരണ്‍ റിജിജു എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങിനെത്തി. ഇരുവരും മണിപ്പൂരിന്റെ ചുമതലയുള്ള കേന്ദ്ര നിരീക്ഷകരാണ്. നരേന്ദ്ര മോദി, അമിത് ഷാ, ജെപി നദ്ദ എന്നിവര്‍ക്ക് ബിരേന്‍ സിങ് നന്ദി പറഞ്ഞു.

m

60ല്‍ 32 സീറ്റുകള്‍ നേടിയാണ് ബിജെപി മണിപ്പൂരില്‍ ഇത്തവണ അധികാരം പിടിച്ചത്. വിമതരെ അടിച്ചൊതുക്കിയ ബിരേന്‍ സിങിനെതിരെ പ്രതിപക്ഷം ശക്തമായ പ്രചാരണം നടത്തിയിരുന്നു. മാത്രമല്ല, യുഎപിഎ കേസുകള്‍ സംസ്ഥാത്തനത്ത് വര്‍ധിച്ച കാര്യവും പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ എല്ലാ പ്രചാരണങ്ങളും അസ്ഥാനത്താക്കിയായിരുന്നു ബിജെപിയുടെ വിജയം. 32 സീറ്റ് നേടിയതോടെ മറ്റു പാര്‍ട്ടികളുടെ പിന്തുണയില്ലാതെ തന്നെ ബിജെപിക്ക് ഭരണം നടത്താം. 2017ലെ തിരഞ്ഞെടുപ്പിന് ശേഷം പ്രാദേശിക കക്ഷികളെ കൂടെ ചേര്‍ത്തായിരുന്നു ബിജെപി ഭരിച്ചിരുന്നത്.

ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് ബിരേന്‍ സിങ് മണിപ്പൂര്‍ മുഖ്യമന്ത്രിയായി തുടരട്ടെ എന്ന് ബിജെപി കേന്ദ്ര നേതൃത്വം തീരുമാനിച്ചത്. മറ്റു ചില പേരുകളും പരിഗണിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന് പത്താം ദിവസമാണ് മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ബിജെപി തീരുമാനത്തിലെത്തിയത്. ബിസ്വജിജ് സിങ്, യുംനം ഖേംചന്ദ് എന്നിവരുടെ പേരുകളും പരിഗണിച്ചിരുന്നു. ബിരേന്‍ സിങിന് രണ്ടാം തവണയാണ് മണിപ്പൂരിന്റെ മുഖ്യമന്ത്രിയാകുന്നത്. മൂന്ന് പേരും ബിജെപി കേന്ദ്ര നേതൃത്വവുമായി ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയിരുന്നു.

കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം പാര്‍ട്ടി നിയമസഭാ കക്ഷി യോഗത്തില്‍ നിരീക്ഷകര്‍ അറിയിക്കുകയായിരുന്നു. ബിരേന്‍ സിങിനെ മണിപ്പൂരിന്റെ മുഖ്യമന്ത്രിയായി വീണ്ടും സ്വാഗതം ചെയ്യുകയാണെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. ഏകകണ്ഠമായിട്ടാണ് നിയമസഭാ കക്ഷി യോഗത്തില്‍ തീരുമാനം എടുത്തത്.

അതേസമയം, ഗോവയിലും ഉത്തരാഖണ്ഡിലും മുഖ്യമന്ത്രിമാര്‍ ആര് എന്ന് ബിജെപി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയിട്ടില്ല. ഗോവയില്‍ പ്രമോദ് സാവന്ത് വീണ്ടും തുടരുമെന്നാണ് വിവരം. ഉത്തരാഖണ്ഡില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥി നിയമസഭാ തിരഞ്ഞെടുപ്പില്‍ തോറ്റതാണ് ബിജെപിക്ക് വെല്ലുവിളിയായത്. ഉത്തര്‍ പ്രദേശില്‍ മാത്രമാണ് വേഗത്തില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ബിജെപിക്ക് സാധിച്ചത്. അടുത്ത വെള്ളിയാഴ്ചയാണ് യോഗിയുടെ സത്യപ്രതിജ്ഞ. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, രാജ്യത്തെ ബിജെപി മുഖ്യമന്ത്രിമാര്‍ എന്നിവരെല്ലാം യോഗിയുടെ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+