Get Updates
Get notified of breaking news, exclusive insights, and must-see stories!

കിടുങ്ങി സഖ്യസര്‍ക്കാര്‍!! വിമതര്‍ക്കൊപ്പം ബിഎസ്പി എംഎല്‍എയും സഭയില്‍ എത്തിയില്ല

ബെംഗളൂരു: ഒടുവില്‍ കര്‍'നാടകം' ക്ലൈമാക്സിലേക്ക് അടുക്കുകയാണ്. മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി സഭില്‍ വിശ്വാസപ്രമേയം അവതരിപ്പിച്ച് തുടങ്ങി. രാമലിംഗ റെഡ്ഡി ഒഴിച്ചുള്ള വിമത എംഎല്‍എമാര്‍ സഭയില്‍ എത്തിയിട്ടില്ല. സഭയിലെ ഏക ബിഎസ്പി അംഗമായ എന്‍ മഹേഷും സഭയില്‍ എത്താതിരുന്നത് സര്‍ക്കാരിന് കനത്ത തിരിച്ചടിയായി.

 sabha-1

രാജിവെച്ച വിമത എംഎല്‍എമാരെ കൂടാതെ ബുധനാഴ്ച രാത്രിയോടെ കോണ്‍ഗ്രസ് ക്യാമ്പ് വിട്ട ശ്രീമന്ത് പാട്ടീലും സഭയില്‍ എത്തിയിട്ടില്ല. ഇദ്ദേഹം മുംബൈയില്‍ ആണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം വിമതര്‍ക്കൊപ്പമല്ലെന്നും സ്വകാര്യ ആശുപത്രിയിലാണ് ഉള്ളതെന്നുമാണ് വിവരം. ഇവരെ കൂടാതെ ബെല്ലാരിയില്‍ നിന്നുള്ള എംഎല്‍​എയായ എന്‍ നാഗേന്ദ്രയും സഭയില്‍ എത്താതിരുന്നത് സഖ്യസര്‍ക്കാരിനെ ഞെട്ടിച്ചിട്ടുണ്ട്.

നേരത്തേ വിമത കാമ്പിനൊപ്പം പോയേക്കുമെന്ന് സഖ്യം കണക്കാക്കിയിരുന്ന എംഎല്‍എയായിരുന്നു എന്‍ നാഗേന്ദ്ര. എന്നാല്‍ അവസാന നിമിഷം 15 പേര്‍ രാജിവെച്ചപ്പോള്‍ താന്‍ കോണ്‍ഗ്രസിനൊപ്പമാണെന്നായിരുന്നു നാഗേന്ദ്ര വ്യക്തമാക്കിയത്. അദ്ദേഹം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. കഴിഞ്ഞ ദിവസം എച്ച്ഡി കുമാരസ്വാമിയും ഡികെ ശിവകുമാറും അദ്ദേഹത്തിനെ കണ്ട് പിന്തുണ ഉറപ്പാക്കിയിരുന്നു.

സ്വതന്ത്ര എംഎല്‍എയായ ആര്‍ ശങ്കറും സഭയില്‍ എത്തിയിട്ടില്ല. എന്നാല്‍ രാജിവെച്ച മറ്റൊരു സ്വതന്ത്ര എംഎല്‍എയായ എച്ച് നാഗേഷ് സഭയില്‍ സന്നിഹിതനായിരുന്നു. രാജിവെച്ച പിന്നാലെ നാഗേഷ് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.അതിനിടെ ബിജെപി കുതിരക്കച്ചവടം നടത്തുകയാണെന്ന് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി പറഞ്ഞു. വിമത നീക്കം ബിജെപിയുടെ സഹായത്തോടെയാണ് നടന്നതെന്ന് വ്യക്തമാണ്. സര്‍ക്കാരിനെ താഴെയിറക്കുമെന്ന് പ്രധാനമന്ത്രി തന്നെ പ്രഖ്യാപിച്ചിട്ടുണ്ടെന്നും കുമാരസ്വാമി പറഞ്ഞു.

ഇന്ന് തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ബിഎസ് യെദ്യൂരപ്പയുടെ ആവശ്യത്തിനെതിരെ കുമാരസ്വാമി സഭയില്‍ ആഞ്ഞടിച്ചു. എന്തിനാണ് ഇന്ന് തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ ബിജെപി വാശിപ്പിടിക്കുന്നതെന്ന ചോദിച്ച കുമാരസ്വാമി എന്ത് സാഹചര്യത്തിലാണ് വിശ്വാസ വോട്ടെടുപ്പ് നടത്തേണ്ടി വന്നതെന്ന് സഭ ചര്‍ച്ച ചെയ്യണമെന്നും വ്യക്തമാക്കി.

അതിനിടെ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടക്കാതിരിക്കാന്‍ സഭയില്‍ കൂടുതല്‍ കോണ്‍ഗ്രസ്-ജെഡിഎസ് നേതാക്കള്‍ സംസാരിച്ച് തുടങ്ങിയിട്ടുണ്ട്. പ്രസംഗം നീട്ടി വിശ്വാസ വോട്ടെടുപ്പ് നടത്താതിരിക്കുകയാണ് ലക്ഷ്യം. തിങ്കളാഴ്ച വരെ സമയം നീട്ടി വിമതരെ അനുനയിപ്പിച്ച് മടക്കി കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+