കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂര്യനമസ്‌കാരമോ, അത് മുസ്ലിങ്ങളും ചെയ്യുന്നില്ലേ?

  • By Muralidharan
Google Oneindia Malayalam News

ഉണ്ടോ? മുസ്ലിങ്ങള്‍ സൂര്യനമസ്‌കാരം ചെയ്യാറുണ്ടോ? ഉണ്ട് എന്നാണ് രാജസ്ഥാനില്‍ നിന്നുള്ള ബി ജെ പി എം പി പറയുന്നത്. പറഞ്ഞത് പക്ഷേ അങ്ങനെയല്ല എന്ന് മാത്രം. സൂര്യനമസ്‌കാരത്തിന് സമാനമാണ് മുസ്ലിങ്ങളുടെ നമസ് എന്നാണ് ബി ജെ പി നേതാവായ വസുദേവ് ദേവ്‌നാനി പറഞ്ഞത്. അന്താരാഷ്ട്ര യോഗദിന പരിപാടികളില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ സൂര്യനമസ്‌കാരത്തെ ഒഴിവാക്കിയതിന് പിന്നാലെയാണ് എം പിയുടെ പ്രതികരണം.

മുസ്ലിങ്ങള്‍ ചന്ദ്രനെ ആരാധിക്കുന്നതിനെയും വസുദേവ് ദേവ്‌നാനി ചോദ്യം ചെയ്തിട്ടുണ്ട്. മുസ്ലിങ്ങളുടെ പല ആഘോഷങ്ങളും ചടങ്ങുകളും ചന്ദ്രനെ ചുറ്റിപ്പറ്റിയാണ്. സൂര്യനും ചന്ദ്രനും പരസ്പര പൂരകങ്ങളല്ലേ. ചന്ദ്രനെ നിങ്ങള്‍ ആരാധിക്കുന്നുണ്ടെങ്കില്‍ സൂര്യനോട് മാത്രം എന്തിനാണ് വെറുപ്പ് - വസുദേവ് ദേവ്‌നാനി ചോദിച്ചു. മുസ്ലിം സംഘടനകളുടെ വ്യാപക എതിര്‍പ്പിനെ തുടര്‍ന്നാണ് യോഗദിന പരിപാടികളില്‍ നിന്നും സൂര്യനമസ്‌കാരം പിന്‍വലിച്ചത്.

surya-namaskar

നേരത്തെ യോഗ ഇസ്ലാം വിരുദ്ധമാണെന്ന് ഒരു വിഭാഗം വിമര്‍ശിക്കുന്നത് അറിവില്ലായ്മ കൊണ്ടാണെന്ന് പറഞ്ഞ് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജും രംഗത്ത് വന്നിരുന്നു. 47 ഇസ്ലാമിക രാജ്യങ്ങള്‍ യോഗാദിനാചരണത്തിന് പിന്തുണ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു. രാജ്യാന്തര യോഗാദിനത്തില്‍ യോഗപരിശീലനം നിര്‍ബന്ധമാക്കില്ല എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.

അതിനിടെ യോഗയെ എതിര്‍ക്കുന്നവര്‍ ഇന്ത്യ വിട്ടുപോകണമെന്ന് ബി ജെ പിയുടെ തീപ്പൊരി നേതാവ് യോഗി ആദിത്യനാഥ് പറഞ്ഞത് വിവാദമായി. യോഗയെയും സൂര്യനമസ്‌കാരത്തെയും എതിര്‍ക്കുന്നവര്‍ ഇന്ത്യ വിട്ട് പോകുകയോ കടലില്‍ ചാടുകയോ വേണമെന്നായിരുന്നു ആദിത്യനാഥ് പറഞ്ഞത്.

English summary
After surya namaskar was scrapped from the International Yoga Day celebrations a BJP minister from Rajasthan has said that surya namaskar is not a religious activity but a yogic excercise for the entire body.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X