നന്ദിഗ്രാം ആക്രമണത്തിലെ പരിക്ക്: മമതാ ബാനർജി ആശുപത്രി വിട്ടു, മെഡിക്കൽ ബോർഡിന്റെ നിരീക്ഷണത്തിൽ തുടരും
കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പരിക്കേറ്റ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് മേധാവിയുമായ മമതാ ബാനർജി ആശുപത്രി വിട്ടു. ബുധനാഴ്ച നന്ദിഗ്രാമിൽ വെച്ചാണ് മമതയ്ക്ക് പരിക്കേൽക്കുന്നത്. ഇതോടെ എസ്‌എസ്‌കെഎം കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുഖ്യമന്ത്രി വെള്ളിയാഴ്ചയാണ് ആശുപത്രി വിട്ടത്. കൊൽക്കത്തയിലെ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ നിന്ന് 7 മണിയോടെ മുഖ്യമന്ത്രി പുറത്തിറങ്ങുന്നതിന്റെ ചിത്രങ്ങളാണ് മാധ്യമങ്ങളെല്ലാം പ്രസിദ്ധീകരിച്ചിട്ടുള്ളത്.
പരിക്കേറ്റ മമത 48 മണിക്കൂറോളം സംഭവിച്ച മുഖ്യമന്ത്രി നിരീക്ഷണത്തിലായിരുന്നു കഴിഞ്ഞിരുന്നതെന്നാണ് ചികിത്സിക്കുന്ന ഡോക്ടർമാർ വ്യക്തമാക്കിയത്. എന്നാൽ ആരോഗ്യ നില തൃപ്തികരമായതോടെയാണ് ഡിസ്ചാർജ് ചെയ്തിട്ടുള്ളത്. അതേ സമയം തിരഞ്ഞെടുപ്പ് അടുത്തതോടെ പൊതുസ്ഥലങ്ങളിൽ പോകുമ്പോൾ അതീവ ജാഗ്രത പാലിക്കാനും വീൽചെയർ ഉപയോഗിക്കാനും ഡോക്ടർമാർ ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്. നാല് ഡോക്ടർമാരുടെ ഒരു മെഡിക്കൽ ബോർഡിനായിരിക്കും മമതയുടെ അടുത്ത കുറച്ച് ദിവസത്തേക്ക് അവളുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കുക.

"മെഡിക്കൽ ബോർഡ് ഇന്ന് അവരുടെ ആരോഗ്യ സ്ഥിതി പരിശോധിച്ചുവെന്നും ഞങ്ങളുടെ ചികിത്സയോട് അവർ നന്നായി പ്രതികരിക്കുന്നുണ്ടെന്നുമാണ് ആശുപത്രിയിലെ ഒരു മുതിർന്ന ഡോക്ടറെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേ സമയം പ്ലാസ്റ്റർ നീക്കം ചെയ്തതിനുശേഷം ആന്തരികമായി പരിക്കേറ്റിട്ടുണ്ടോ എന്ന് ഞങ്ങൾ പരിശോധിക്കുമെന്നും ഡോക്ടർമാർ വ്യക്തമാക്കി. കണങ്കാലിന് പരിക്കേറ്റിട്ടുണ്ടെന്നും ഡോക്ടർമാർ വ്യക്തമാക്കി.
"ഏഴ് ദിവസത്തിന് ശേഷം ഞങ്ങൾ അവളെ വീണ്ടും ആരോഗ്യസ്ഥിതി പരിശോധിച്ച് പ്ലാസ്റ്റർ ഇടുമെന്നും ഡോക്ടർമാർ വ്യക്തമാക്കി. 48 മണിക്കൂർ കൂടി ആശുപത്രിയിൽ തുടരാൻ മമതയ്ക്ക് നിർദേശം നൽകിയെങ്കിലും വിസമ്മതിക്കുകയായിരുന്നുവെന്നും ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു. അതുൊണ്ട് തന്നെ പൊതുസ്ഥലങ്ങളിൽ പോകുമ്പോൾ അതീവ ജാഗ്രത പാലിക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും ഡോക്ടർ പറഞ്ഞു.












Click it and Unblock the Notifications