കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നന്ദിഗ്രാമില്‍ മമത ജയിച്ചാല്‍ മോദിക്ക് തുല്യം, തോറ്റാല്‍ സിപിഎം ഗതി, ബംഗാള്‍ ബിജെപിക്കൊപ്പമോ?

Google Oneindia Malayalam News

കൊല്‍ക്കത്ത: ബംഗാളില്‍ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുകയാണ്. നെഞ്ചിടിപ്പ് മമതാ ബാനര്‍ജിക്കാണ്. ഈ ഘട്ടം അവരുടെ രാഷ്ട്രീയ ജീവിതത്തെ തീരുമാനിക്കുന്നതാണ്. ബംഗാളെന്നാല്‍ ദീദിയെന്നായിരുന്നു കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ. 18 സീറ്റുമായി ബിജെപിയുടെ വരവിന് ശേഷം കാര്യങ്ങള്‍ ഒക്കെ മാറി. ഇന്ന് ബിജെപിയാണ് മമതയുടെ ഏറ്റവും വലിയ ശത്രു. പക്ഷേ ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ പോരാട്ടമാണ് നന്ദിഗ്രാമില്‍ നടക്കുന്നത്. പഴയ പടക്കുതിരയോട് സൈന്യാധിപന്‍ നേരിട്ട് ഏറ്റുമുട്ടുകയാണ്. സുവേന്ദു അധികാരിയാണ് മമതയുടെ എതിരാളി. ബിജെപി ഏറ്റവും പ്രാധാന്യം നല്‍കുന്ന സീറ്റാണിത്.

1

മമത ശരിക്കും രാഷ്ട്രീയ ഭാവി വെച്ച് റിസ്‌ക് എടുത്തിരിക്കുകയാണ്. ജയിച്ചാല്‍ നരേന്ദ്ര മോദിയോളം പോന്ന നേതാവായി അവര്‍ മാറുമെന്ന് ഉറപ്പാണ്. ദേശീയ രാഷ്ട്രീയത്തില്‍ പ്രതിപക്ഷത്തിന്റെ വാക്കായി അവര്‍ മാറും. അതേസമയം മമത തോല്‍ക്കുകയാണെങ്കില്‍ 2011ല്‍ സിപിഎം ബംഗാളില്‍ തകര്‍ന്നത് പോലെയുള്ള അവസ്ഥ മമതയ്ക്കുണ്ടാവും. കാരണം മമത ഇല്ലാതെ തൃണമൂല്‍ കോണ്‍ഗ്രസില്ല. തൃണമൂല്‍ ബംഗാളില്‍ ജയിക്കുകയും എന്നാല്‍ സുവേന്ദു നന്ദിഗ്രാമില്‍ ജയം നേടുകയും ചെയ്താലും വലിയ പ്രതിസന്ധി തൃണമൂലിന് ഉണ്ടാവും. ഇപ്പോഴുള്ള രാഷ്ട്രീയമായ കരുത്ത് അവര്‍ക്ക് നഷ്ടപ്പെടും. അതുകൊണ്ട് മമത വേണോ വേണ്ടയോ എന്ന് ബംഗാളിന് തീരുമാനിക്കാനുള്ള തിരഞ്ഞെടുപ്പ് കൂടിയാണിത്.

നന്ദിഗ്രാം ദശാബ്ദങ്ങളോളം ഇടതു കോട്ടയായിരുന്നു. 1951ല്‍ നന്ദിഗ്രാമില്‍ രണ്ട് മണ്ഡലങ്ങളായിരുന്നു ഉള്ളത്. നോര്‍ത്തും സൗത്തും. ഇത് രണ്ടും ആ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം നിന്നു. 1957ല്‍ കോണ്‍ഗ്രസ് നന്ദിഗ്രാം സീറ്റ് സിപിഐയുമായി പങ്കുവെച്ചു. സിപിഐ സൗത്തില്‍ ജയിക്കുകയും ചെയ്തു. 1962ല്‍ രണ്ടും കോണ്‍ഗ്രസിനൊപ്പം നിന്നു. ഇന്നത്തെ നന്ദിഗ്രാം മണ്ഡലം 1967ലാണ് വന്നത്. സിപിഐയാണ് അന്ന് വിജയിച്ചത്. പിന്നീട് നടന്ന ഏഴ് തിരഞ്ഞെടുപ്പില്‍ സിപിഐ ഇവിടെ വിജയിച്ചു. 1969ലും 1996ലുമാണ് കോണ്‍ഗ്രസ് ഇവിടെ ജയിച്ചത്. 1977ല്‍ ജനതാ പാര്‍ട്ടിയാണ് വിജയിച്ചത്. മൊത്തത്തില്‍ നോക്കുമ്പോള്‍ ഇടതുപക്ഷത്തിന് ഇവിടെ വെല്ലുവിളിയെന്ന് വ്യക്തമാണ്.

തൃണമൂല്‍ ഈ സീറ്റ് 2009ലാണ് നേടുന്നത്. ഫിറോജ ബീബി സിപിഐയുടെ മുഹമ്മദ് ഇല്യാസിനെ പരാജയപ്പെടുത്തുകയായിരുന്നു. അന്ന് ഒരു എന്‍ജിഒയില്‍ നിന്ന് ഇല്യാസ് പണം വാങ്ങുന്നത് സ്റ്റിംഗ് ഓപ്പറേഷനിലൂടെ പുറത്തുവന്നിരുന്നു. ഇല്യാസിന്റെ മകന്‍ ഷെയ്ഖ് സദാം ഹുസൈന്‍ ഇത്തവണ നന്ദിഗ്രാമില്‍ സ്വതന്ത്രനായി മത്സരിക്കുന്നുണ്ട്. സിപിഐ അംഗമായിരുന്നു സദാം. പക്ഷേ അടുത്തിടെ പാര്‍ട്ടി വിട്ടു. സിപിഎം-കോണ്‍ഗ്രസ് സഖ്യത്തില്‍ മീനാക്ഷി മുഖര്‍ജിയാണ് ഇവിടെ മറ്റൊരു സ്ഥാനാര്‍ത്ഥി. നേരത്തെ ഇല്യാസിനെ തോല്‍പ്പിച്ച സ്റ്റിംഗ് ഓപ്പറേഷന്‍ നടത്തി ശങ്കുദേബ് പാണ്ഡ അടുത്തിടെ തൃണമൂലില്‍ നിന്ന് ബിജെപിയിലേക്ക് പോയിരുന്നു.

രാഹുല്‍ഗാന്ധിയുടെയും പ്രിയങ്കാഗാന്ധിയുടെയും നേതൃത്വത്തില്‍ കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം

2009 മുതല്‍ തൃണമൂല്‍ കോട്ടയാണ് നന്ദിഗ്രാം. 2011ലും ഫിറോജ ബീബി ഇവിടെ വിജയിച്ചിരുന്നു. ആ വര്‍ഷം മമത ബംഗാളില്‍ അധികാരം പിടിച്ചു. 2016ല്‍ സുവേന്ദു അധികാര ഇവിടെ ഭരണം പിടിച്ചു. നന്ദിഗ്രാം സമരത്തിന്റെ മുന്‍നിര നായകനായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സുവേന്ദു ബിജെപിയില്‍ കൂടുമാറി. മമതാ ബാനര്‍ജിയുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജിയുമായുള്ള പ്രശ്‌നങ്ങള്‍ കാരണമായിരുന്നു സുവേന്ദു ബിജെപിയിലേക്ക് പോയത്. പാര്‍ട്ടിയില്‍ സുവേന്ദുവിനെ ഒതുക്കിയെന്നാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ പറയുന്നു. ഇപ്പോള്‍ അധികാരി കുടുംബം ഒന്നാകെ മമതയ്‌ക്കെതിരെയാണ്. ജയിച്ചില്ലെങ്കില്‍ മമതയുടെ അസ്തമനം അതോടെ തുടങ്ങും.

ഹോട്ട് ലുക്കില്‍ പൂജ ജാവേരി, ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
ഷിബുവിനെ ജയിപ്പിക്കാന്‍ ലാലേട്ടനും രംഗത്ത് | Oneindia Malayalam

English summary
nandigram will decide mamata banerjee's fate, tmc looking for tight feat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X