• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'വിവാഹ പ്രായം ഉയര്‍ത്തുന്നത് സ്ത്രീകളുടെ പഠനത്തിന് വേണ്ടി'; ന്യായീകരണവുമായി പ്രധാനമന്ത്രി

Google Oneindia Malayalam News

ലഖ്‌നൗ: പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തുന്നതിനെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവാഹ പ്രായം ഉയര്‍ത്തുന്നത് അവര്‍ക്ക് കൂടുതല്‍ പഠനത്തിനായാണെന്ന് മോദി പറഞ്ഞു. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രയാഗ് രാജില്‍ നടന്ന ഒരു പൊതു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി മോദി.

സ്ത്രീകളുടെ വിവാഹപ്രായം 21: ബില്ല് ലോക്‌സഭയില്‍ അവതരിപ്പിച്ചു, സഭയില്‍ പ്രതിപക്ഷ ബഹളംസ്ത്രീകളുടെ വിവാഹപ്രായം 21: ബില്ല് ലോക്‌സഭയില്‍ അവതരിപ്പിച്ചു, സഭയില്‍ പ്രതിപക്ഷ ബഹളം

പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ച് നിരവധി പേരാണ് രംഗത്ത് വന്നിരുന്നത്. ചില രാഷ്ട്രീപാര്‍ട്ടികളുടേയും, സംഘടനകളുടെയും എതിര്‍പ്പ് കൂടി വന്നതോടെ പദ്ധതി വിവാദത്തിലാവുകായിരുന്നു. ഇതിനെ ന്യായീകരിച്ചാണ് പ്രധാനമന്ത്രി നിലവില്‍ എത്തിയിരിക്കുന്നത്.

1

കേന്ദ്ര സര്‍ക്കാര്‍ വളരെ സുപ്രധാനമായ നടപടിയാണ് സ്വീകരിച്ചതെന്നും നേരത്തെ സ്ത്രീകളുടെ വിവാഹ പ്രായം 18 വയസായിരുന്നുവെന്നും അത് 21ആക്കി ഉയര്‍ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മോദി പറഞ്ഞു. പെണ്‍കുട്ടികള്‍ കൂടുതല്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവരാണെന്നും അതിനാലാണ് വിവാഹപ്രായം ഉയര്‍ത്തുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ആര്‍ക്കെങ്കിലും 21 ആക്കുന്നതിനോട് പ്രശ്‌നമുണ്ടെങ്കില്‍ ആ പ്രശ്‌നമുണ്ടാക്കുന്നവരെയും സ്ത്രീകള്‍ കാണുന്നുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

4 ദിന കേരള സന്ദർശനം: രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന് കണ്ണൂരിൽ ഊഷ്മള സ്വീകരണം4 ദിന കേരള സന്ദർശനം: രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന് കണ്ണൂരിൽ ഊഷ്മള സ്വീകരണം

2

അടുത്ത വര്‍ഷം യുപിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് ബിജെപിയെ സംബന്ധിച്ച് സുപ്രധാനമായതിനാല്‍ സ്ത്രീ വോട്ടര്‍മാരെ ലക്ഷ്യമിട്ട് വന്‍ പദ്ധതികളാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നതെന്ന് നരേന്ദ്ര മോദി പറഞ്ഞു. മുഖ്യമന്ത്രിയുടെ കന്യ സുമംഗല സ്‌കീമിന്റെ കീഴില്‍ ഒരു ലക്ഷം പെണ്‍കുട്ടികള്‍ക്കായി 20 കോടി രൂപ പ്രധാനമന്ത്രി കൈമാറി. ഒരു കുട്ടിക്ക് 15000 രൂപ എന്ന നിരക്കിലാണ് ഒരു ലക്ഷം പെണ്‍കുട്ടികള്‍ക്ക് 20 കോടി രൂപ കൈമാറിയത്.

3

പെണ്‍കുട്ടിയുടെ ജനനസമയത്ത് 2000, ഒരു വര്‍ഷത്തെ സമ്പൂര്‍ണ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയാല്‍ 1000, ഒന്നാം ക്ലാസില്‍ ചേരുമ്പോള്‍ 2000, ആറാം ക്ലാസിലേക്ക് പ്രവേശനം നേടുമ്പോള്‍ 2000, ഒമ്പതാം ക്ലാസിലേക്ക് പ്രവേശനം നേടുമ്പോള്‍ 3000, പ്ലസ് ടു, കഴിഞ്ഞ് ഡിഗ്രി, ഡിപ്ലോമ ക്ലാസിലേക്ക് ചേരുമ്പോള്‍ 5000, എന്നിങ്ങനെയാണ് സ്‌കീം.

'തന്നെ ഒഴിവാക്കിയത് മുരളീധരനെ തൃപ്തിപ്പെടുത്താൻ';ബിരുദദാന ചടങ്ങിനെതിരെ ഉണ്ണിത്താന്റെ പോസ്റ്റ്'തന്നെ ഒഴിവാക്കിയത് മുരളീധരനെ തൃപ്തിപ്പെടുത്താൻ';ബിരുദദാന ചടങ്ങിനെതിരെ ഉണ്ണിത്താന്റെ പോസ്റ്റ്

4

കൂടാതെ സ്ത്രീകളുടെ വിദ്യഭ്യാസത്തിനും ഉന്നമനത്തിനും വേണ്ടി പദ്ധതികള്‍ വിശദമാക്കിയ മോദി സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് വേണ്ടി ചെയ്ത പദ്ധതികളും അദ്ദേഹം പറഞ്ഞു. അഞ്ച് വര്‍ഷം മുമ്പ് വരെ ഉത്തപ്രദേശില്‍ മാഫിയകളുടെയും, ഗുണ്ടകളുടെയും വിളയാട്ടമായിരുന്നുവെന്നും അതില്‍ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിച്ചത് സ്ത്രീകളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് സ്റ്റേഷനിലെത്തിയാല്‍ തന്നെ കുറ്റവാളികള്‍ക്ക് അനുകൂല സമീപനമായിരുന്നുവെന്നും യോഗി സര്‍ക്കാരിന്റെ വരവോടെ അതിന് മാറ്റമുണ്ടായിയെന്നും അദ്ദേഹം പറഞ്ഞു.

5

100 കോടി രൂപ സ്ത്രീകളുടെ ധനസഹായത്തിനായി ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. അവരും നിയമസഭാ തെരഞ്ഞെടുപ്പാണ് ഉത്തര്‍പ്രദേശില്‍ അടുത്ത വര്‍,ം നടക്കുന്നത്. ബിജെപിയുടെ പ്രഛാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ശക്തമായി തന്നെ ഉത്തര്‍പ്രദേശില്‍ ഉണ്ട്. കഴിഞ്ഞ 10ദിവസമായി അദ്ദേഹം ഉച്ചര്‍പ്രദേശില്‍ തന്നെ തുടരുകയാണ്.

കോണ്‍ഗ്രസിന്റെ മുന്‍ മന്ത്രി റാണ ഗുര്‍മീത് സിംഗ് ബിജെപിയില്‍, ഇരുപതോളം പേര്‍ ഇനിയുമെത്തുംകോണ്‍ഗ്രസിന്റെ മുന്‍ മന്ത്രി റാണ ഗുര്‍മീത് സിംഗ് ബിജെപിയില്‍, ഇരുപതോളം പേര്‍ ഇനിയുമെത്തും

cmsvideo
  ആണ്‍കുട്ടികളുടെ വിവാഹപ്രായം 18 ആക്കണമെന്ന് മഹിളാ സംഘടന | Oneindia Malayalam
  6

  അതേസമയം പ്രതിപക്ഷ എതിര്‍പ്പിനെ വകവെക്കാതെ രാജ്യത്തെ സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കാനുള്ള ബില്‍ പാര്‍ലമമെന്‍രില്‍ ഇന്ന് അവതരിപ്പിച്ചു. പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തമായ എതിര്‍പ്പിനെ വകവെക്കാതെയാണ് കേന്ദ്രം ബില്ലുമായി മുന്നോട്ട് പോയത്. സഭയിലെ എംപിമാര്‍ക്ക് ബില്ല് വിതരണം ചെയ്തു. എന്നാല്‍ ബില്ല് പ്രതപക്ഷ അംഗങ്ങള്‍ കീറിയെറിയുകയായിരുന്നു. കേന്ദ്ര വനിതാ ശിശുക്ഷേമവകുപ്പ് മന്ത്രി സ്മൃതി ഇറാനിയാണ് ബില്‍ അവതരിപ്പിച്ചത്. ഇന്ത്യ മുഴുവന്‍ ഒരു വിവാഹ നിയമമെന്ന് ബില്‍ അവതരിപ്പിച്ച സ്മൃതി ഇറാനി പറഞ്ഞു. എല്ലാവ്യക്തിനിയമങ്ങള്‍ക്കും മേലേയാകും വിവാഹനിയമം എന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

  English summary
  narendra modi come with justification about raising the age of girls marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion