കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പസ്മന്ത മുസ്ലിങ്ങളെ നോക്കൂ...; ബിജെപിക്ക് മോദി ട്രിക്‌സ്... ഇന്ത്യന്‍ രാഷ്ട്രീയം അടിമുടി മാറും

Google Oneindia Malayalam News

ഹൈദരാബാദ്: 2014 മുതല്‍ തുടങ്ങിയ ബിജെപിയുടെ പടയോട്ടത്തില്‍ ഇതുവരെ മാറി നില്‍ക്കുന്നവരാണ് ഇന്ത്യയിലെ വലിയൊരു വിഭാഗം മുസ്ലിങ്ങള്‍. പല സമുദായങ്ങളും ബിജെപിക്കൊപ്പം നിന്നെങ്കിലും മുസ്ലിങ്ങളിലെ വലിയൊരു വിഭാഗം ഇപ്പോഴും ബിജെപിയുമായി മുഖംതിരിഞ്ഞ് നില്‍ക്കുകയാണ്. ചില ബിജെപി നേതാക്കളുടെ പ്രസ്താവനകള്‍ ഇതിന് കാരണമായിട്ടുമുണ്ട്. ഹൈദരാബാദില്‍ നടക്കുന്ന ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ വിഷയത്തില്‍ നേരിട്ട് അഭിപ്രായം പറഞ്ഞുവെന്നാണ് വിവരം.

Recommended Video

cmsvideo
ബിജെപിക്ക് മോദി ട്രിക്‌സ്... ഇന്ത്യന്‍ രാഷ്ട്രീയം അടിമുടി മാറും

മുസ്ലിങ്ങളെ കൂടെ നിര്‍ത്താനുള്ള ഒരു തന്ത്രമാണ് മോദി യോഗത്തില്‍ വച്ചത്. അടുത്തിടെ നടന്ന അസംഗഡ്, രാംപൂര്‍ മണ്ഡലങ്ങളിലെ വിജയമാണ് ബിജെപിയെ മാറ്റി ചിന്തിപ്പിക്കുന്നതത്രെ. തന്ത്രപരമായ മാറ്റങ്ങള്‍ക്കാണ് ബിജെപി വഴി തെളിക്കുന്നത്. ഇത് ഫലം കണ്ടാല്‍ കോണ്‍ഗ്രസും ബിഎസ്പിയും എസ്പിയും സംപൂജ്യരാകാനാണ് സാധ്യത....

പുത്രി വാല്‍സല്യത്താല്‍ പിണറായിക്ക് ഭ്രാന്തായി; പശു തൊഴുത്ത് പണിതു... ഷോണ്‍ ജോര്‍ജ് പറയുന്നുപുത്രി വാല്‍സല്യത്താല്‍ പിണറായിക്ക് ഭ്രാന്തായി; പശു തൊഴുത്ത് പണിതു... ഷോണ്‍ ജോര്‍ജ് പറയുന്നു

1

പസ്മന്ത മുസ്ലിങ്ങളെ കൂടെ നിര്‍ത്തണമെന്ന ആശയമാണ് നരേന്ദ്ര മോദി ദേശീയ എക്‌സിക്യൂട്ടൂവില്‍ പറഞ്ഞത്. ദളിത് പിന്നാക്ക വിഭാഗത്തില്‍പ്പെടുന്ന മുസ്ലിങ്ങളാണ് പസ്മന്തകള്‍. ഉത്തര്‍ പ്രദേശിലെ മുസ്ലിം ജനസംഖ്യയില്‍ 75 ശതമാനവും ഇവരാണ്. മുസ്ലിങ്ങളിലെ ഉന്നതരെ മാറ്റി നിര്‍ത്തി പിന്നാക്കക്കാരെ കൂടെ നിര്‍ത്താനാണ് ബിജെപിയുടെ ആലോചന.

2

കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പല പദ്ധതികളുടെയും ഗുണഭോക്താക്കളാണ് പിന്നാക്ക മുസ്ലിങ്ങള്‍. എന്നാല്‍ ഇവര്‍ക്ക് ലഭിക്കുന്ന നേട്ടത്തിന്റെ ഫലം ബിജെപിക്ക് രാഷ്ട്രീയമായി കിട്ടുന്നുമില്ല. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളെ കുറിച്ച് പസ്മന്ത മുസ്ലിങ്ങളെ ബോധവല്‍ക്കരിക്കാനാണ് ബിജെപി ആലോചിക്കുന്നത്. ബിജെപി യുപി അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിങ് യോഗത്തില്‍ സംസാരിക്കുന്ന വേളയിലാണ് മോദി പുതിയ അഭിപ്രായം പറഞ്ഞത്.

3

ഉത്തര്‍ പ്രദേശില്‍ അടുത്തിടെ അസംഗഡ്, രാംപൂര്‍ ലോക്‌സഭാ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടന്നിരുന്നു. അസംഗഡില്‍ എസ്പിയുടെ അഖിലേഷ് യാദവും രാംപൂരില്‍ അസം ഖാനുമായിരുന്നു എംപിമാര്‍. രണ്ടു പേരും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ എംപി പദവി രാജിവച്ചു. തുടര്‍ന്ന് രണ്ടിടത്തും ഉപതിരഞ്ഞെടുപ്പ് നടക്കുകയും ബിജെപി ജയിക്കുകയും ചെയ്തു.

4

മുസ്ലിങ്ങള്‍ക്ക് മൃഗീയ ഭൂരിപക്ഷമുള്ള മണ്ഡലങ്ങളാണ് അസംഗഡും രാംപൂരും. മുസ്ലിം-യാദവ വോട്ടുകളുടെ ബലത്തില്‍ വര്‍ഷങ്ങളായി ഈ രണ്ട് മണ്ഡലങ്ങളിലും എസ്പിയാണ് ജയിച്ചിരുന്നത്. എസ്പിയുടെ പൊന്നാപുരം കോട്ടയാണ് ഉപതിരഞ്ഞെടുപ്പില്‍ ബിജെപി പിടിച്ചത്. ഇതെങ്ങനെ സംഭവിച്ചുവെന്ന് സ്വതന്ത്രദേവ് സിങ് ഹൈദരാബാദിലെ യോഗത്തില്‍ വിശദീകരിച്ചു.

ചേച്ചി ഇപ്പോഴും പൊളിയാണ്; കൈയ്യടിച്ച് ആരാധകര്‍, 'ഉച്ചപ്രാന്ത്' ചിത്രങ്ങളുമായി സുചിത്ര

5

മുസ്ലിം വോട്ടര്‍മാര്‍ ബിജെപിക്ക് വോട്ട് ചെയ്തുവെന്നാണ് പാര്‍ട്ടി മനസിലാക്കുന്നത്. ദളിത് മുസ്ലിങ്ങളെ കൂടെ നിര്‍ത്താന്‍ സാധിച്ചാല്‍ കൂടുതല്‍ മികച്ച വിജയം നേടാന്‍ സാധിക്കുമെന്നാണ് മോദി പറഞ്ഞതത്രെ. ഉത്തര്‍ പ്രദേശിലെ യോഗി സര്‍ക്കാരില്‍ ഒരു മുസ്ലിം മന്ത്രി മാത്രമാമുണുള്ളത്. ഡാനിഷ് അന്‍സാരി. ഇദ്ദേഹം യുപി ബിജെപിയിലെ മുസ്ലിം മുഖമാണ്. ഡാനിഷ് അന്‍സാരി പസ്മന്ത സമുദായമാണ്.

6

മുസ്ലിം, ദളിത്, താക്കൂര്‍, യാദവ വിഭാഗങ്ങളെ കൂടെ നിര്‍ത്താന്‍ സാധിച്ചാല്‍ ഉത്തര്‍ പ്രദേശില്‍ വിജയം എളുപ്പമാണെന്നും തടസങ്ങളുണ്ടാകില്ലെന്നും ബിജെപി കണക്കുകൂട്ടുന്നു. ഈ സമുദായങ്ങളാണ് എസ്പിയുടെയും ബിഎസ്പിയുടെയും കോണ്‍ഗ്രസിന്റെയും ശക്തി. ഇവര്‍ ബിജെപിക്കൊപ്പം നിന്നാല്‍ ഇന്ത്യന്‍ രാഷ്ട്രീയം പൂര്‍ണമായി മാറും. ഇത്രയും കാലം അപ്രാപ്യമായിരുന്ന അസംഗഡ് മണ്ഡലത്തില്‍ ജയിക്കാന്‍ സാധിച്ച കാര്യവും മോദി എടുത്തുപറഞ്ഞു.

7

കേന്ദ്രസര്‍ക്കാര്‍ പദ്ധതികളെ കുറിച്ച് പസ്മന്തകളെ ബോധവല്‍ക്കരിക്കണം, ഇവരുടെ ഉന്നതിക്കായി പ്രത്യേക പദ്ധതികള്‍ നടപ്പാക്കണം, പുരോഗതി വരുന്നുവെന്ന് ബോധ്യമായാല്‍ ജനം കൂടെ നില്‍ക്കുമെന്നും മോദി പറഞ്ഞുവത്രെ. ഇക്കഴിഞ്ഞ യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിം വോട്ടുകള്‍ പൂര്‍ണമായി എസ്പിക്ക് കിട്ടി എന്നാണ് വിലയിരുത്തല്‍. സയ്യിദ്, ശൈഖ്, പത്താന്‍ എന്നിവരെ ഉന്നതരായിട്ടാണ് യുപി മുസ്ലിങ്ങള്‍ കാണുന്നത്. അല്‍വി, സൈനി, ടൈലര്‍മാര്‍, ആശാരിമാര്‍ എന്നിവരെല്ലാമാണ് പസ്മന്ത വിഭാഗത്തില്‍ വരിക.

English summary
Narendra Modi Directs BJP Top Leaders Focus on Pasmanda Muslims in Uttar Pradesh- Reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X