കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉന്നത ജാതിക്കാര്‍ക്ക് 10 ശതമാനം സംവരണം; നിര്‍ണയാക നീക്കവുമായി കേന്ദ്രസര്‍ക്കാര്‍

Google Oneindia Malayalam News

ദില്ലി: മുന്നാക്കക്കാര്‍ക്ക് സാമ്പത്തിക സംവരണം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. സാമ്പത്തിമായി പിന്നാക്കം നില്‍ക്കുന്ന ഉയര്‍ന്ന ജാതിക്കാര്‍ക്കാണ് പത്ത് ശതമാനം സംവരണം നല്‍കുക. ഇതിന് വേണ്ടി ഭരണഘടന ഭേദഗതി ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്.

വാര്‍ഷിക വരുമാനം എട്ട് ലക്ഷത്തില്‍ താഴെയുള്ളവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. വളരെ ചര്‍ച്ചയായേക്കാവുന്ന തീരുമാനമാണ് കേന്ദ്രമന്ത്രിസഭ എടുത്തിരിക്കുന്നത്. മുന്നാക്കക്കാര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ 10 ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനാണ് തീരുമാനം. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരവെയാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണായക നീക്കം....

നിയമസഭാ തിരഞ്ഞെടുപ്പില്‍ സംഭവിച്ചത്

നിയമസഭാ തിരഞ്ഞെടുപ്പില്‍ സംഭവിച്ചത്

അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഉയര്‍ന്ന ജാതിക്കാര്‍ ബിജെപിക്കെതിരെ തിരഞ്ഞുവെന്നാണ് വിലയിരുത്തല്‍. ഈ വിഭാഗത്തിന്റെ വോട്ട് കോണ്‍ഗ്രസിന് ലഭിക്കുകയും ചെയ്തു. മാത്രമല്ല, കര്‍ഷക വിഭാഗത്തിന്റേത് കൂടി കോണ്‍ഗ്രസിന് ലഭിച്ചതോടെ മൂന്ന് സംസ്ഥാനങ്ങളില്‍ ബെജിപ ഭരണം നഷ്ടമാകുകയായികരുന്നു.

നിര്‍ണായകമായ തീരുമാനം

നിര്‍ണായകമായ തീരുമാനം

ഈ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ണായകമായ തീരുമാനം കൈകൊണ്ടിരിക്കുന്നത്. ഉയര്‍ന്ന ജാതിയില്‍പ്പെട്ടവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നത് ആദ്യ സംഭവമാണ്. ജാതി അടിസ്ഥാനമാക്കിയുള്ള സംവരണത്തിന് സുപ്രീംകോടതി നിശ്ചയിച്ച പരിധി മൊത്തം 50 ശതമാനമാണ്. ഉയര്‍ന്ന ജാതിക്കാര്‍ക്ക് കൂടി സംവരണം ഏര്‍പ്പെടുത്തുമ്പോള്‍ പരിധി വിടും.

ഭരണഘടന ഭേദഗതി ചെയ്യണം

ഭരണഘടന ഭേദഗതി ചെയ്യണം

ഭരണഘടന ഭേദഗതി ചെയ്യാനാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. ആര്‍ട്ടിക്കിള്‍ 15, 16 എന്നിവ ഭേദഗതി ചെയ്യുന്നതിന് കേന്ദ്രസര്‍ക്കാര്‍ ബില്ല് കൊണ്ടുവരും. ഉടന്‍ തന്നെ ഇതിനുള്ള നീക്കം നടത്തുമെന്നാണ് വിവരം. ഇരുസഭകളിലും ബില്ല് പാസായാല്‍ രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടെ നിയമം നടപ്പാകും.

ബിജെപി ലക്ഷ്യം

ബിജെപി ലക്ഷ്യം

വോട്ട് ബാങ്ക് ലക്ഷ്യമിട്ട് പ്രധാന പാര്‍ട്ടികള്‍ ഉയര്‍ന്ന ജാതിക്കാരുടെ സംവരണത്തെ എതിര്‍ക്കാന്‍ സാധ്യതയില്ലെന്നാണ് കണക്കുകൂട്ടല്‍. എന്നാല്‍ ക്രഡിറ്റ് ബിജെപിക്ക് ലഭിക്കുകയും ചെയ്യും. അതുവഴി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍, പ്രത്യേകിച്ച് ഹിന്ദി ഹൃദയ ഭൂമിയില്‍ ലാഭം കൊയ്യാമെന്ന് ബിജെപി കണക്കുകൂട്ടുന്നു.

 സ്വാഗതം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍

സ്വാഗതം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍

കേന്ദ്രസര്‍ക്കാര്‍ തീരുമാനം സംസ്ഥാന സര്‍ക്കാര്‍ സ്വാഗതം ചെയ്തു. കേന്ദ്രസര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് മന്ത്രി എകെ ബാലന്‍ പ്രതികരിച്ചു. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞ കാര്യമാണിതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പിന്നാക്കക്കാരുടെ സംവണരത്തില്‍ കുറവ് വരുത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് തരംഗം ആഞ്ഞടിക്കും; സഖ്യത്തില്‍ മാറ്റമില്ലെന്ന് ഡികെഎസ്, ജെഡിഎസിന് 12 സീറ്റ്കോണ്‍ഗ്രസ് തരംഗം ആഞ്ഞടിക്കും; സഖ്യത്തില്‍ മാറ്റമില്ലെന്ന് ഡികെഎസ്, ജെഡിഎസിന് 12 സീറ്റ്

English summary
Narendra Modi govt to give 10% reservation to economically backward upper castes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X