കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്ക് ജന്മനാട്ടില്‍ വന്‍ സ്വീകരണം, നാടിന്റെ സ്നേഹം പ്രവർത്തിക്കാൻ കൂടുതൽ ഊർജം പകരും

സ്വന്തം മണ്ണിലേയ്ക്ക് മടങ്ങിയെത്തുമ്പോൾ വളരെ പ്രത്യേകത അനുഭവമാണെണ് തോന്നുന്നതൊന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ തന്നെ രൂപപ്പെടുത്തിയെടുത്തത് ഈ മണ്ണാണ്.

  • By സുചിത്ര മോഹൻ
Google Oneindia Malayalam News

Recommended Video

cmsvideo
വിഷം 'കുടിക്കാന്‍' ശേഷി നല്‍കിയത് ശിവനെന്ന് മോദി | Oneindia Malayalam

വാട്നഗർ: ജന്മനാട്ടിൽ നിന്ന് ലഭിക്കുന്ന സ്നേഹം പ്രവർത്തിക്കാൻ കൂടുതൽ ഊർജം തരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മോദിയുടെ ജന്മ നാടായ വാട്നഗർ സന്ദർശനത്തിൽ അദ്ദേഹം പറഞ്ഞു. സ്വന്തം മണ്ണിലേയ്ക്ക് മടങ്ങിയെത്തുമ്പോൾ വളരെ പ്രത്യേകത അനുഭവമാണെണ് തോന്നുന്നതൊന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ തന്നെ രൂപപ്പെടുത്തിയെടുത്തത് ഈ മണ്ണാണ്. മൂല്യങ്ങൾ എന്തെന്നു പഠിപ്പിച്ചതും ഈ നാടാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ആശിർവാദവും കൊണ്ടായിരിക്കും നാട്ടിൽ നിന്ന് മടങ്ങുകയെന്നും അദ്ദേഹം പറഞ്ഞു.

modi

പ്രധാനമന്ത്രി ആയതിന ശേഷം ആദ്യമായാണ് മോദി സ്വന്തം ജന്മനാടായ വട്നഗറിലെത്തുന്നത്. ദ്വാരകാദീഷ് ക്ഷേത്രത്തിലെ പൂജയ്ക്ക് ശേഷമാണ് സന്ദർശനം ആരംഭിച്ചത്. തുടർന്ന് വാട്നഗറിൽ മോദി പഠിച്ച സ്കൂളിലും സന്ദർശനം നടത്തി. ഗുജറാത്ത് നിയമസഭാ തിരെഞ്ഞെടുപ്പ് വരാനിരിക്കെ ഒട്ടേറെ വികസന പദ്ധതികള്‍ക്കാണു രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ മോദി തുടക്കമിട്ടത്. ഗുജറാത്ത് കടലിലെ ദ്വീപായ ശംഖോധറില്‍ നിന്നു ഓഖയിലേക്കുള്ള എണ്ണായിരം കോടിയുടെ പാലം, രാജ്‌കോട്ടില്‍ ഗ്രീന്‍ഫില്‍ഡ് വിമാനത്താവളം എന്നിവയുടെ ശിലാസ്ഥാപനം നടത്തിയ പ്രധാനമന്ത്രി ദേശീയപാതാ വികസനപദ്ധതികള്‍ക്കും തുടക്കമിട്ടു. സുരേന്ദ്രനഗറില്‍ കുടിവെള്ള പദ്ധതിയും ക്ഷീരസംസ്‌കരണ സമുച്ചയവും ഉദ്ഘാടനം ചെയ്തു.

സഹോദരൻ എസ്എഫ്ഐയിൽ ചേരാൻ നിർബന്ധിച്ചു, തന്റെ ലക്ഷ്യം രാജ്യ സേവനം, യോഗിയുടെ രാഷ്ട്രീയ പ്രവേശനം സഹോദരൻ എസ്എഫ്ഐയിൽ ചേരാൻ നിർബന്ധിച്ചു, തന്റെ ലക്ഷ്യം രാജ്യ സേവനം, യോഗിയുടെ രാഷ്ട്രീയ പ്രവേശനം

കൂടാതെ വഡനഗറിലെ ജി.എം.ഇ.ആര്‍.എസ് മെഡിക്കല്‍ കോളേജ് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. കേന്ദ്ര മന്ത്രി ജെ.പി.നദ്ദ, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റുപാണി എന്നിവരും ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു. കോളേജിലെ വിദ്യാര്‍ഥികളുമായി പ്രത്യേക കൂടിക്കാഴ്ചയും നടത്തി.നര്‍മദ നദിയിലെ ഭട്ഭുട് അണക്കെട്ടിന്റെ നിര്‍മാണോദ്ഘാടനം, സൂറത്തില്‍നിന്നു ബിഹാറിലേക്കുള്ള അന്ത്യോദയ എക്‌സ്പ്രസിന്റെ ഫ്‌ലാഗ് ഓഫ് എന്നിവ നിര്‍വഹിച്ച ശേഷം അദ്ദേഹം ദില്ലിലേയ്ക്ക് മടങ്ങും

English summary
PM Narendra Modi is in Vadnagar — his birthplace in Gujarat’s Mehsana district — for the first time since coming to power in 2014. Highlights of his historic trip include a visit to his alma mater and the inauguration of a Rs 500 crore hospital and medical college. Continuing his two-day trip in poll-bound Gujarat, the PM will also flag off the Antyodaya Express between Udhna (Surat, Gujarat), and Jaynagar (Bihar).
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X