ഇന്ത്യയില്‍ ഇനി ഭൂകമ്പമുണ്ടാകില്ലത്രേ! കാരണം, രാഹുല്‍ ഗാന്ധി സംസാരിക്കാന്‍ പഠിച്ചിരിക്കുന്നു...
മോദിക്കെതിരായ അഴിമതി ആരോപണങ്ങള്‍ വെളിപ്പെടുത്തിയാല്‍ ഭൂകമ്പം ഉണ്ടാകുമെന്നായിരുന്നു രാഹുല്‍ പറഞ്ഞിരുന്നത്. എന്നാല്‍ ബുധനാഴ്ച രാഹുല്‍ മോദിക്കെതിരെ ഉന്നയിച്ച അഴിമതി ആരോപണം വ്യാജമാണെന്ന് വ്യക്തമായിരുന്നു.
ദില്ലി : നോട്ട് നിരോധനത്തിനു പിന്നാലെ പ്രധാനമന്ത്രി നകരേന്ദ്ര മോദിക്കെതിരെ അഴിമതി ആരോപണവുമായി രംഗത്തെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് മോദിയുടെ വക പരിഹാസം. രാഹുലിന്റെ ഭൂകമ്പ പ്രസ്താവന എടുത്തുകാട്ടിയാണ് മോദിയുടെ പരിഹാസം.
മോദിക്കെതിരായ അഴിമതി ആരോപണങ്ങള്‍ വെളിപ്പെടുത്തിയാല്‍ ഭൂകമ്പം ഉണ്ടാകുമെന്നായിരുന്നു രാഹുല്‍ പറഞ്ഞിരുന്നത്. എന്നാല്‍ ബുധനാഴ്ച രാഹുല്‍ മോദിക്കെതിരെ ഉന്നയിച്ച അഴിമതി ആരോപണം വ്യാജമാണെന്ന് വ്യക്തമായിരുന്നു. ഇതോടെയാണ് രാഹുലിനെ കണക്കിന് പരിഹസിച്ച് മോദി രംഗത്തെത്തിയത്.
സ്വന്തം മണ്ഡലമായ വാരണാസിയില്‍ കാന്‍സര്‍ റിസേര്‍ച്ച് സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. രാഹുല്‍ സംസാരിക്കാന്‍ പഠിച്ചതില്‍ തനിക്ക് സന്തോഷമുണ്ടെന്നും മോദി പറഞ്ഞു. രാഹുലിന്റെ പേരെടുത്ത് പറയാതെയായിരുന്നു മോദിയുടെ വിമര്‍ശനം.

സംസാരിക്കാന്‍ പഠിച്ചു
രാഹുല്‍ സംസാരിക്കാന്‍ പഠിച്ചതില്‍ സന്തോഷമുണ്ടെന്നാണ് മോദി പറയുന്നത്. രാഹുലിന്റെ പേരെ ടുത്ത് പറയാതെയായിരുന്നു മോദിയുടെ വിമര്‍ശനം. നമുക്ക് ചില യുവനേതാക്കളുണ്ട്. അവര്‍ സംസാരിക്കാന്‍ പഠിക്കുന്നതേ ഉണ്ടായിരുന്നുള്ളു. ഇപ്പോള്‍ സംസാരിക്കാന്‍ പഠിച്ചിരിക്കുകയാണ്. എനിക്കതില്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ട്. എങ്ങനെ പ്രസംഗിക്കാമെന്നും അവര്‍ പഠിച്ചിരിക്കുകയാണ്- മോദി പരിഹസിക്കുന്നു.

തെളിവുകളുണ്ട്
രാജ്യത്ത് ഒരു ഭൂകമ്പം ഉണ്ടാകാത്തതില്‍ തനിക്ക് സന്തോഷമുണ്ടെന്നും മോദി പരിഹസിച്ചു. നോട്ട് നിരോധനത്തില്‍ മോദിക്കെതിരെ അഴിമതി ആരോപണവുമായി രംഗത്തെത്തിയ രാഹുല്‍ തന്റെ പക്കലുള്ള തെളിവുകള്‍ പുറത്തുവിട്ടാല്‍ ഭൂകമ്പം ഉണ്ടാകുമെന്ന് പറഞ്ഞിരുന്നു. ഇതിനെ പരിഹസിക്കുകയായിരുന്നു മോദി.

ഭൂകമ്പം ഒഴിവായി
അതേസമയം രാഹുല്‍ സംസാരിക്കാതിരുന്നുവെങ്കില്‍ വലിയ ഭൂകമ്പം ഉണ്ടാകുമായിരുന്നുവെന്ന് മോദി പറഞ്ഞു. സംസാരിക്കാന്‍ തുടങ്ങിയതിനാല്‍ ഭൂകമ്പം ഒഴിവായിരിക്കുകയാണെന്നും മോദി പറഞ്ഞു. 2009ല്‍ രാഹുല്‍ വന്നതു മുതല്‍ ഈ പൊതിയില്‍ എന്താണെന്നറിയാന്‍ ജനങ്ങള്‍ കാത്തിരുന്നുവെന്നും ഇപ്പോള്‍ എന്തെന്ന് മനസിലായെന്നും മോദി.

ജനങ്ങള്‍ ഒപ്പം
നോട്ട് നിരോധനത്തെ എതിര്‍ക്കുന്ന പ്രതിപക്ഷത്തെ മോദി വിമര്‍ശിച്ചു. നോട്ട് നിരോധനം ശുദ്ധീകരണ പ്രവര്‍ത്തനമാണെന്ന് മോദി കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ ഇതിനെ പിന്തുണയ്ക്കുകയാണെന്നും എന്നാല്‍ പ്രതിപക്ഷം അഴിമതിക്കാരെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും മോദി പറയുന്നു. രാഷ്ട്രീയ നേതാക്കള്‍ അഴിമതിയെ സംരക്ഷിക്കുമെന്ന് ഒരിക്കലും കരുതുന്നില്ലെന്നും മോദി പറയുന്നു. പാകിസ്ഥാന്‍ ഭീകരരെ സംരക്ഷിക്കുന്നതു പോലെയാണ് അഴിിമതിക്കാരെ പ്രതിപക്ഷം സംരക്ഷിക്കു ന്നതെന്നും അദ്ദേഹം.

ക്ലീന്‍ ഇമേജ്
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെതിരെയും മോദി ആഞ്ഞടിച്ചു. ദാരിദ്ര്യം മന്‍മോഹന്‍ സിങിന്റെപാരമ്പര്യമാണെന്നായിരുന്നു വിമര്‍ശനം. മന്‍മോഹന്‍ സിങ് നല്ല പ്രതിച്ഛായയുള്ള പ്രധാനമന്ത്രിയാണെങ്കിലും കൂടുതല്‍ അഴിമതികള്‍ നടന്നത് അദ്ദേഹത്തിന്റെ ഭരണകാലത്തായിരുന്നുവെന്നും മോദി.

അതിര്‍ത്തിയിലെ വെടിവയ്പ്പ് ഭീകരരെ സഹായിക്കാന്‍
പാകിസ്ഥാനെയും മോദി രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു. ഭീകരര്‍ക്ക് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്നതിനു വേണ്ടിയാണ് പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ വെടിവയ്പ്പ് നടത്തുന്നതെന്നും മോദി.

നോട്ട് നിരോധനത്തിനു ശേഷം ആദ്യം
നവംബര്‍ എട്ടിന് നോട്ട് നിരോധന പ്രഖ്യാപനം വന്നതിനു പിന്നാലെ ആദ്യമായിട്ടാണ് മോദി സ്വന്തം മണ്ഡലമായ വാരണാസിയില്‍ എത്തുന്നത്. യുവാക്കള്‍ ഓണ്‍ലൈന്‍ ബാങ്കിങിലേക്ക് കടക്കണമെന്ന് മോദി ആവശ്യപ്പെട്ടു. നിങ്ങളുടെ മൊബൈല്‍ ഫോണുകളെ ബാങ്കായും വാലറ്റ് ആയും മാറ്റണണെന്നും മോദി.












Click it and Unblock the Notifications