കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

20000000000000!! കൂടെ 'കടിച്ചാല്‍ പൊട്ടാത്ത' ഹിന്ദി; ഗൂഗിളില്‍ തിരഞ്ഞ് ഇന്ത്യ, മോദിക്ക് ട്രോള്‍

  • By Desk
Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച രാത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗം രൂക്ഷമായ പരിഹാസത്തിന് ഇടയാക്കിയിരിക്കുകയാണ്. 20 ലക്ഷം കോടി രൂപയുടെ പാക്കേജ് നടപ്പാക്കുമെന്നാണ് മോദിയുടെ പ്രഖ്യാപനം. എന്നാല്‍ ദരിദ്രരായ ഇന്ത്യന്‍ ജനതയുട ചിത്രവും കുടിയേറ്റ തൊഴിലാളികളും പ്രവാസികളും തിരിച്ച് നാട്ടിലേക്ക് വരുമ്പോള്‍ ടിക്കറ്റെടുക്കുന്നതുമായ ചിത്രങ്ങളും ചേര്‍ത്താണ് സോഷ്യല്‍ മീഡിയയില്‍ പരിഹാസത്തിന്റെ പെരുമഴ തീര്‍ത്തിരിക്കുന്നത്.

Recommended Video

cmsvideo
Modi's athmanirbhar is flooding in twitter | Oneindia Malayalam

മാത്രമല്ല, അര മണിക്കൂര്‍ മാത്രം നീണ്ട പ്രസംഗത്തില്‍ മോദി ഉപയോഗിച്ചത് സംസ്‌കൃതം കലര്‍ന്ന ഹിന്ദിയാണ്. സാധാരണക്കാര്‍ക്ക് മനസിലാകാത്ത ഒട്ടേറെ വാക്കുകള്‍ പ്രയോഗിക്കുകയും ചെയ്തു. ഇതോടെ അര മണിക്കൂര്‍ പ്രസംഗം മനസിലാക്കാന്‍ രണ്ട് മണിക്കൂര്‍ ഗൂഗിളില്‍ തിരയേണ്ടി വന്നുവെന്നാണ് കളിയാക്കല്‍. രസകരമാണ് പല പ്രതികരണങ്ങളും. വിശദാംശങ്ങള്‍ ഇങ്ങനെ...

20000000000000

20000000000000

രസകരമായ തലക്കെട്ടുകളിലൂടെ ദേശീയ തലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന മാധ്യമമാണ് ദി ടെലഗ്രാഫ്. ഇന്ന് പുറത്തിറങ്ങിയ പത്രത്തിന്റെ പ്രധാന തലക്കെട്ട് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് പലരും. മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പാക്കേജ് അക്കത്തില്‍ എഴുതിയാണ് തലക്കെട്ട്- (20000000000000).

വണ്‍മോര്‍ ജുംല

വണ്‍മോര്‍ ജുംല

20 ലക്ഷം കോടി രൂപ എന്നതാണ് ട്വിറ്ററില്‍ ട്രെന്റിങ് ആയ വാക്ക്. കൂടാതെ വണ്‍മോര്‍ ജുംല എന്നതും ട്രെന്റിങ് ആണ്. മോദി പ്രഖ്യാപിച്ച സംഖ്യ അക്കത്തിലെഴുതാമോ എന്ന് ചോദിക്കുന്നവരും കുറവല്ല. മോദി പ്രഖ്യാപിച്ച സംഖ്യയില്‍ പൂജ്യം വിട്ടുപോയാല്‍ ധനമന്ത്രി നിര്‍മല സീതാരാമനോട് ചോദിച്ചാല്‍ മതിയെന്നും പരിഹാസമുണ്ട്. ഇന്ന് ധനമന്ത്രി പാക്കേജ് വിശദീകരിക്കുമെന്ന് മോദി പറഞ്ഞിരുന്നു.

തലക്കെട്ട് മാത്രമുള്ള കാലിയായ പേജ്

തലക്കെട്ട് മാത്രമുള്ള കാലിയായ പേജ്

നരേന്ദ്ര മോദിയുടെയും മന്‍മോഹന്‍ സിങിന്റെയും താരതമ്യവും ട്വിറ്ററില്‍ വ്യാപകമണ്. ഇരുവരും ഉപയോഗിക്കുന്ന വസ്ത്രങ്ങളും പേനയുമെല്ലാം ചര്‍ച്ചയായിരിക്കുന്നു. തലക്കെട്ട് മാത്രമുള്ള കാലിയായ പേജ് എന്നാണ് മുന്‍ ധനമന്ത്രി പി ചിദംബരം പ്രതികരിച്ചത്. പ്രഖ്യാപിച്ച തുക എങ്ങനെ ചെലവഴിക്കുമെന്ന് മോദി പറഞ്ഞില്ല. സംഖ്യ മാത്രമാണ് പറഞ്ഞത്.

ഒരാള്‍ക്ക് 15000 രൂപ കിട്ടും

ഒരാള്‍ക്ക് 15000 രൂപ കിട്ടും

മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപ. രാജ്യത്തെ ജനങ്ങള്‍ 130 കോടി. ഇതു രണ്ടും ഹരണം ചെയ്ത് ഒരാള്‍ക്ക് 15000 രൂപ കിട്ടുമെന്ന് കണക്ക് കൂട്ടുന്നവരും ട്വിറ്ററിലുണ്ട്. മോദിയുടെ പ്രഖ്യാപനം പോലെ ഒന്നും തന്നെ ധനമന്ത്രി നിര്‍മല സീതാരാമന്റെ പ്രഖ്യാപനത്തിലുണ്ടാകില്ലെന്നു കളിയാക്കുന്നവരുമുണ്ട്.

ആത്മനിര്‍ഭാര്‍ ഭാരത് അഭിയാന്‍

ആത്മനിര്‍ഭാര്‍ ഭാരത് അഭിയാന്‍

ആത്മനിര്‍ഭാര്‍ ഭാരത് അഭിയാന്‍ എന്ന പദ്ധതിക്ക് കീഴിലാണ് നരേന്ദ്ര മോദി 20 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചത്. മോദിയുടെ പ്രസംഗത്തിലെ പല വാക്കുകളും ജനങ്ങള്‍ക്ക് മനസിലായില്ല. എന്തുകൊണ്ട് മോദി ഇംഗ്ലീഷില്‍ സംസാരിച്ചില്ല എന്ന് ചോദിക്കുന്നവരുമുണ്ട്. ഹിന്ദി പ്രാസംഗികര്‍ക്ക് പോലും മനസിലായില്ലെന്നാണ് പരിഹാസം.

ഗൂഗിളില്‍ തിരയുന്നു

ഗൂഗിളില്‍ തിരയുന്നു

ആത്മനിര്‍ഭാര്‍ എന്താണെന്ന് അറിയാനായിരുന്നു പലരുടെയും ആഗ്രഹം. മോദി ഈ വാക്ക് ഉപയോഗിച്ചതിന് പിന്നാലെ ഗൂഗിളില്‍ ലക്ഷക്കണക്കിന് ആളുകളാണ് സെര്‍ച്ച് ചെയ്തത്. സ്വയം പര്യാപ്തത എന്നാണ് അര്‍ഥമെന്ന് ചിലര്‍ പിന്നീട് പ്രതികരിച്ചു. ഹിന്ദിയിലുള്ള പാഠഭാഗം മോദി വായിക്കുകയാണോ ചെയ്തത് എന്ന് ട്രോളിയവരും നിരവധിയാണ്.

എന്തിനായിരുന്നു പ്രസംഗം

എന്തിനായിരുന്നു പ്രസംഗം

മോദി പാക്കേജ് പ്രഖ്യാപിക്കുക മാത്രമാണ് ചെയ്തത്. എങ്ങനെ ചെലവഴിക്കുമെന്ന് പറഞ്ഞില്ല. പാക്കേജ് സംബന്ധിച്ച ധനമന്ത്രി പറയും എന്നാണ് മോദി അറിയിച്ചത്. പിന്നെ എന്തിനാണ് രാത്രി എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്തത്. ധനമന്ത്രിയുടെ പ്രഖ്യാപനം പോരേ. അല്ലെങ്കില്‍ പത്രക്കുറിപ്പ് ഇറക്കിയാല്‍ മതിയാകില്ലേ എന്നും വിമര്‍ശനമുണ്ട്.

നാലാംഘട്ട ലോക്ക്ഡൗണ്‍

നാലാംഘട്ട ലോക്ക്ഡൗണ്‍

ഇനി മോദിയിലെ പ്രസംഗത്തിന്റെ പ്രസക്തമായ ഭാഗങ്ങള്‍ സൂചിപ്പിക്കാം. നാലാംഘട്ട ലോക്ക്ഡൗണ്‍ സംബന്ധിച്ച് പ്രസംഗത്തില്‍ പ്രധാനമന്ത്രി സൂചന നല്‍കി. ഇതുവരെ പ്രഖ്യാപിച്ച ലോക്ക് ഡൗണുകളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിട്ടായിരിക്കും നാലാംഘട്ട ലോക്ക് ഡൗണ്‍ എന്നും മോദി പറഞ്ഞു. ഇതിന്റെ വിശദാംശങ്ങള്‍ ഈ മാസം 18ന് മുമ്പ് പ്രഖ്യാപിക്കുമെന്നും മോദി വ്യക്തമാക്കി.

സമ്പൂര്‍ണ അടച്ചിടല്‍ ഉണ്ടാകില്ല

സമ്പൂര്‍ണ അടച്ചിടല്‍ ഉണ്ടാകില്ല

ജീവിതം പൂര്‍ണമായി അടച്ചിടാന്‍ സാധിക്കില്ല. കൊറോണയെ ചുറ്റിപ്പറ്റി മാത്രം ജീവിക്കാനും പറ്റില്ല. അതുകൊണ്ടുതന്നെ നാലാംഘട്ട ലോക്ക് ഡൗണ്‍ തീര്‍ത്തും വ്യത്യസ്തമായിരിക്കും. പുതിയ നിയമങ്ങളാകും നാലാംഘട്ടത്തിനുണ്ടാകുക. ഈ മാസം 17 നാണ് മൂന്നാംഘട്ട ലോക്ക്ഡൗണ്‍ അവസാനിക്കുക. അതിന് ശേഷം നാലാംഘട്ടത്തിന്റെ പ്രഖ്യാപനമുണ്ടാകുമെന്നും മോദി പറഞ്ഞു.

സംസ്ഥാനങ്ങളുടെ ആവശ്യം

സംസ്ഥാനങ്ങളുടെ ആവശ്യം

കഴിഞ്ഞദിവസം മോദി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇനിയും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പാടില്ല എന്നാണ് പല സംസ്ഥാനങ്ങളും ആവശ്യപ്പെട്ടത്. പകരം ഗ്രീന്‍ സോണുകളില്‍ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തന അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ പരിഗണിച്ചാകും പുതിയ ലോക്ക് ഡൗണ്‍ പ്രഖ്യാപനം.

പാക്കേജ് ഇങ്ങനെ

പാക്കേജ് ഇങ്ങനെ

20 ലക്ഷം കോടി രൂപയുടെ പാക്കേജ് രാജ്യത്തെ സമസ്ത മേഖലകളിലും ഉത്തേജനം നല്‍കുമെന്ന് മോദി പറഞ്ഞു. കര്‍ഷകര്‍, തൊഴിലാളികള്‍, ചെറുകിട സംരംഭകര്‍ എന്നിവരുള്‍പ്പെടെ എല്ലാവര്‍ക്കും പാക്കേജിന്റെ ഗുണം ലഭിക്കും. ജിഡിപിയുടെ 10 ശതമാനം പാക്കേജിനായി മാറ്റിവയ്ക്കുമെന്നും മോദി പറഞ്ഞു. ബുധനാഴ്ച വൈകീട്ട് നാല് മണിക്ക് ധനമന്ത്രി നിര്‍മല സീതാരാമന്‍ പാക്കേജ് സംബന്ധിച്ച് വിശദീകരിക്കും.

English summary
Total Hindi Speech, 20 Lakh Crore Package; Twitter Floods with Memes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X