കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി ചായക്കടയില്‍ വില്‍ക്കുന്നത് രക്തം,ലാലുപ്രസാദ്

  • By Meera Balan
Google Oneindia Malayalam News

പട്‌ന: നരേന്ദ്ര മോദിയുടെ ചായക്കടകളില്‍ വില്‍ക്കുന്നത് ചോരയാണെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. ബുധനാഴ്ച (ഫെബ്രുവരി 12) ന് ട്വിറ്ററിലൂടെയാണ് ലാലുപ്രസാദ് മോദിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്. മോദിയുടെ ചായക്കട ചര്‍ച്ചയ്ക്കും കടുത്ത വിമര്‍ശമാണ് ലാലു പ്രസാദ് യാദവ് നടത്തിയത്.

മോദി കശാപ്പുകാരനാണെന്ന് ലാലുപ്രസാദ് യാദവ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ട്വീറ്റ്. പാലില്ലാതെ ചായ ഉണ്ടാകില്ലെന്നും ബീഹാറില്‍ പാല്‍ വിതരണം ചെയ്യുന്നത് യാദവരാണെന്നും ലാലു പ്രസാദ്. തങ്ങളുടെ പാല്‍ വാങ്ങിയ തങ്ങള്‍ക്ക് തന്നെ ചായ തന്നിട്ട് എന്ത് ചര്‍ച്ചയാണെന്നും ലാലു പ്രസാദ് യാദവ്.

lalu

മുസാഫര്‍പൂരില്‍ ആര്‍ജെഡി സംഘടിപ്പിയ്ക്കുന്ന വര്‍ഗീയ വിരുദ്ധറാലിയ്ക്ക് അനുമതി നല്‍കാത്തതതിന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെയും ലാലുപ്രസാദ് യാദവ് വിമര്‍ശനം ഉന്നയിച്ചു. 2014 മാര്‍ച്ച് 3 ല്‍ മുസാഫര്‍പൂരില്‍ മോദിപങ്കെടുക്കുന്ന റാലി നടക്കുന്നതിനാലാണ് സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്.

ബിജെപിയുമായി നിതീഷ് ഇപ്പോഴും അടുത്ത ബന്ധം പുലര്‍ത്തുന്നുവെന്നും ലാലുപ്രസാദ് യാദവ് അറിയിച്ചു. നിശ്ചയിച്ച ദിവസം തന്നെ തങ്ങള്‍ റാലി നടത്തുമെന്ന് ലാലു പറഞ്ഞു

English summary
Reacting to BJP's prime ministerial candidate Narendra Modi's 'Chai pe charcha' campaign, RJD president Lalu Prasad has said Modi has sold blood of people, not tea
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X